Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

വീണ്ടും പരിഷ്‌കാരം; ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ പുതിയ മാറ്റങ്ങള്‍

കോഴിക്കോട്: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ വീണ്ടും പരിഷ്‌കാരങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിഷ്‌കാരങ്ങളിലാണ് ഇപ്പോള്‍ വീണ്ടും ഭേദഗതി വന്നിരിക്കുന്നത്. റോഡിലെ ഗുണനിലവാരമുള്ള ഡ്രൈവിങ് ഉറപ്പുവരുത്തുന്നതിനായാണ് നേരത്തെ ഭേദഗതി കൊണ്ടുവന്നിരുന്നത്.നാല്‍പത് പേര്‍ക്കുള്ള ടെസ്റ്റ് ബാച്ചില്‍ വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ പഠനാവശ്യത്തിനോ ജോലിക്കോ പോകേണ്ടവരില്‍ അഞ്ച് പേര്‍ക്ക് നല്‍കിയിരുന്ന ക്വാട്ടയിലാണ് പരിഷ്‌കരണം വരുത്തിയത്. ഹ്രസ്വകാല അവധിക്ക് നാട്ടിലേക്കെത്തി മടങ്ങിപ്പോകേണ്ടവര്‍ ടെസ്റ്റിനായി മുന്‍കൂട്ടി ഓണ്‍ലൈന്‍ ടോക്കണ്‍ എടുക്കണമെന്നാണ് പുതിയ നിബന്ധന.നിലവില്‍ ആര്‍ടിഒ തലത്തിലായിരുന്നു വിദേശത്ത് നിന്നും മറ്റുമെത്തുന്നവരെ […]
Read more

ബസ് ജീവനക്കാരുടെ മർദ്ദനത്തിൽ ഓട്ടോതൊഴിലാളി മരിച്ച സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു

മലപ്പുറം: മലപ്പുറം കോഡൂരില്‍ ബസ് ജീവനക്കാര്‍ മര്‍ദിച്ചതിന് പിന്നാലെ ഓട്ടോതൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍.ബസ് ജീവനക്കാരായ സിജു (37), സുജീഷ് (36), മുഹമ്മദ് നിഷാദ് (28) എന്നിവരെയാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി റിമാന്‍ഡ് ചെയ്തത്. ബസ് ജീവനക്കാരുടെ മര്‍ദനത്തില്‍ പൊന്മള മാണൂര്‍ സ്വദേശി അബ്ദുള്‍ ലത്വീഫ് (49) ആണ് മരിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ നരഹത്യാകുറ്റം ചുമത്തി ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ പത്തോടെ മലപ്പുറം വെസ്റ്റ് കോഡൂരില്‍ […]
Read more

വിദ്യാർഥിനികൾ നാടുവിട്ട സംഭവം; കൂടെ യാത്രചെയ്‌ത യുവാവിനെ അറസ്റ്റ് ചെയ്തു

മലപ്പുറം: താനൂരിൽനിന്ന് വിദ്യാർഥിനികൾ നാടുവിട്ട സംഭവത്തിൽ കുട്ടികൾക്കൊപ്പം യാത്രചെയ്‌ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീമിനെയാണ് താനൂർ പോലീസ് അറസ്റ്റ് ചെയ്‌തത്‌. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, പിന്തുടരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെയോടെയാണ് യുവാവിനെ താനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്. മുംബൈയിൽനിന്ന് തിരിച്ചെത്തിയ ഇയാളെ താനൂരിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനൂർ ഡിവൈ.എസ്.പി. പി. പ്രമോദിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടികൾ യുവാവിനെ പരിചയപ്പെട്ടത്. വസ്ത്രങ്ങളുടെയും മറ്റും വ്യാപാരത്തിൽ […]
Read more

ട്രെയിനിൽ കടത്തുകയായിരുന്ന 47.7 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളൾ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

പാലക്കാട്‌: പാലക്കാട് ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട. 47.7 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളായ യുവതീയുവാക്കള്‍ പിടിയില്‍.ട്രെയിനിലൂടെയുള്ള ലഹരി കടത്തിനെതിരായി പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും റെയില്‍വേ പോലീസ് ഡാൻസാഫ് സ്ക്വാഡും എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയില്‍ ശനിയാഴ്ച രാവിലെ പാലക്കാട് ജംഗ്ഷനില്‍ എത്തിച്ചേർന്ന സന്ത്രാഗച്ചി-മംഗലാപുരം വിവേക് എക്സ്പ്രസ്സില്‍ നിന്നാണ് പശ്ചിമബംഗാള്‍ ഹൂഗ്ലി സ്വദേശികളായ സജല്‍ ഹല്‍ദർ, ലൗലി മാലാകർ എന്നിവരുടെ കൈവശമുണ്ടായിരുന്ന മൂന്ന് വലിയ ട്രോളി സൂട്ട് കേസുകളിലായി കടത്തിക്കൊണ്ടുവന്ന […]
Read more

ഏറ്റുമാനൂരിൽ ആത്മഹത്യ ചെയ്ത ഷൈനിയുടെ ഫോണ്‍ കണ്ടെത്തി; ഫോണ്‍ സൈബർ വിദഗ്ധർ പരിശോധനയ്ക്ക് വിധേയമാക്കും

കോട്ടയം: ഏറ്റുമാനൂരില്‍ മക്കളോടൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ ഫോണ്‍ കണ്ടെത്തി. ഷൈനിയുടെ വീട്ടിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. ഫോണ്‍ സൈബർ വിദഗ്ധർ പരിശോധനയ്ക്ക് വിധേയമാക്കും.അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തിന് പിന്നില്‍ ഭർത്താവ് നോബിയുടെ പ്രകോപനമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയിലാണ് നോബി ഷൈനിയെ വിളിച്ചത്. വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും നോബി പറഞ്ഞതായാണ് പൊലീസ് അറിയിക്കുന്നത്. ഭർത്താവുമായി വേർപിരിഞ്ഞ ഷൈനി കഴിഞ്ഞ […]
Read more

വനിത സംരംഭകർക്ക്‌ പിന്തുണയുമായി ആമസോണ്‍ ഇന്ത്യ

കൊച്ചി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ആമസോണ്‍ ഇന്ത്യ വനിത സംരംഭകരുടെ രണ്ടു ലക്ഷത്തിലധികം വരുന്ന ഉല്‍പ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിച്ചു. ലഘുഭക്ഷണങ്ങള്‍, ഗൃഹാലങ്കാരങ്ങള്‍, സാരികള്‍, ചര്‍മ്മ സംരക്ഷണം, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍, കായിക വസ്ത്രങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ഇന്ത്യയിലെ വനിത സംരംഭകരുടെ കഠിനാദ്ധ്വാനത്തെ അംഗീകരിക്കാൻ ലഭിക്കുന്ന അവസരമാണ് അന്താരാഷ്ട്ര വനിത ദിനമെന്നും ബിസിനസ് വളര്‍ച്ചയ്ക്ക് ഇ-കൊമേഴ്സ് ഉപയോഗിക്കുകയും പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്ന വനിതകളുടെ ഉല്‍പ്പന്നങ്ങള്‍ മുൻനിരയിൽ എത്തിക്കുകയാണെന്നും വനിതകളുടെ ചെറുകിട, ഇടത്തരം […]
Read more

അവസാന ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. സീസണിലെ കേരളത്തിന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്. അവസാന ഹോം മത്സരത്തില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ വിജയം നേടിക്കൊണ്ടു മടങ്ങാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിരിക്കുകയാണ്. പ്ലേഓഫ് പ്രതീക്ഷകള്‍ നേരത്തേതന്നെ അവസാനിച്ച ബ്ലാസ്റ്റേഴ്സിന് കൊച്ചിയില്‍ ജയത്തോടെ അവസാനിപ്പിക്കാനായി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ജയമാണിത്. 28 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് ടീം. 52-ാം മിനിറ്റില്‍ അസാധ്യമായ ഒരു ആംഗിളില്‍ നിന്ന് […]
Read more

ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ പ്രണവ് വെങ്കടേഷിന് കിരീടം

പെട്രോവാക്: ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് കിരീടം. മോണ്ടെനെഗ്രോയിലെ പെട്രോവാ ക്കിൽ നടന്ന ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ 18 വയസുകാരൻ പ്രണവ് വെങ്കടേഷിന് കിരീടം.11 മത്സരങ്ങളിൽ ഒമ്പത് പോയിൻ്റുമായാണ് പ്രണവ് ഒന്നാമത് എത്തിയത്. 17 വർഷത്തിന് ശേഷം ആണ് ഇന്ത്യൻ താരം ആൺകുട്ടികളിൽ ലോക ചാമ്പ്യൻ ആകുന്നത്. 63 രാജ്യങ്ങളിൽ നിന്നായി 12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പെടെ 157 താരങ്ങളെ പിന്നിലാക്കിയാണ് പ്രണവ് ഈ നേട്ടം സ്വന്തമാക്കിയത്.
Read more

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു

ഷിംല: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരന്‍ വിനോദ് സേവാഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഏഴ് കോടിയുടെ ചെക്ക് ബൗണ്‍സ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാത്തതിനാണ് അറസ്റ്റ്. ശ്രീ നൈന പ്ലാസ്റ്റിക്‌സ് എന്ന കമ്പനിയുടെ ഉടമയായ കൃഷ്ണ മോഹന്‍ ഖന്നയാണ് വിനോദിനും പങ്കാളികള്‍ക്കുമെതിരെ കേസ് നല്‍കിയത്.തന്റെ ഫാക്ടറിയില്‍ നിന്ന് 7 കോടിയുടെ സാധനങ്ങള്‍ വാങ്ങിയ കസാള്‍ട്ട് കമ്പനി ഉടമകളായ വിനോദും കൂട്ടാളികളും […]
Read more

ബിജെപി നേതാവും ഷിബു സോറന്റെ മരുമകളുമായ സീത സോറന് നേരെ വധശ്രമം

റാഞ്ചി: ബിജെപി നേതാവും ഷിബു സോറന്റെ മരുമകളുമായ സീത സോറന്‍ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടു. ധന്‍ബാദിലെ സരായ്‌ധേലയിലുള്ള ഹോട്ടല്‍ മുറിയില്‍ വെച്ച്‌ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് ദേവാശിഷ് ഘോഷ് സീതയ്ക്കു നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സരായ്‌ധേല പൊലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു ദേവാശിഷ് ഘോഷ് കൊല്ലുക എന്ന ഉദ്ദേശത്തോടെ പിസ്റ്റള്‍ പുറത്തെടുത്ത് സീതയ്ക്ക് നേരെ ചൂണ്ടി. എന്നാല്‍ സീത സോറന്റെ സുരക്ഷാ ഭടന്മാര്‍ ഉടന്‍ തന്നെ അയാളെ പിടികൂടുകയും പൊലീസിന് കൈമാറുകയുമായിരുന്നു. പിസ്റ്റളും പൊലീസിന് കൈമാറിയെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix