Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ഡിജിപി പട്ടികയിൽ എം.ആർ അജിത് കുമാറും; ആറുപേരുടെ പട്ടിക സംസ്ഥാനം കേന്ദ്രത്തിന് അയച്ചു

തിരുവനന്തപുരം: എം.ആർ അജിത് കുമാർ ഉൾപ്പെടെ ആറുപേർ ഡിജിപി പട്ടികയിൽ. ആഭ്യന്തര വകുപ്പ് പട്ടിക കേന്ദ്രത്തിന് അയച്ചു. നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയൻ എഡിജിപി എം.ആർ അജിത് കുമാറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാളാണ് പട്ടികയിലെ സീനിയർ. ഇന്റലിജൻസ് ബ്യൂറോ അഡീഷ‌ണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്‌ത, ക്രമസമാധന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡീഷ്‌ണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്. നിലവിലെ സംസ്ഥാന […]
Read more

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

മലപ്പുറം : ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി മരത്താണിയിൽ വെച്ച് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. റോഡരികിൽ രക്തം വാർന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വഴിക്കടവ് സ്വദേശിയാണ് മരിച്ച ജുനൈദ്
Read more

കാനഡയുടെ 24-ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു

ഒട്ടാവ: കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി അധികാരമേറ്റു. ഇന്ത്യൻ വംശജരായ കമൽ ഖേരയും അനിത ആനന്ദും മന്ത്രിസഭയിൽ ഉണ്ടെന്നാണ് വിവരം. ഈ ആഴ്ച‌ ആദ്യമാണ് കാർണിയെ ലിബറൽ പാർട്ടിയുടെ നേതാവായി തെരഞ്ഞെടുത്തത്. സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുൻ ഗവർണറുമാണ് അദ്ദേഹം. യുഎസുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാർണി അധികാരമേൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ട്രംപ് കാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ താരിഫ് നിയന്ത്രണങ്ങൾ മറികടക്കുകയെന്നതാണ് മുന്നിലുള്ള വെല്ലുവിളി […]
Read more

തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ അച്ചടക്ക നടപടി നേരിടേണ്ടിവരും; കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ

മലപ്പുറം: വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ ആ പ്രദേശത്തെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസിന് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അത് പരമാവധി ഉപയോഗപെടുത്താൻ സാധിക്കണമെന്നും കെ.സുധാകരൻ പ്രവർത്തകരോട് പറ‌ഞ്ഞു. മലപ്പുറത്ത് പാർട്ടി പരിപാടിയിലായിരുന്നു കെ സുധാകരൻ്റെ മുന്നറിയിപ്പ്
Read more

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പമ്പ: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് വൈകുന്നേരം അഞ്ചിനാണ് നട തുറന്നത്. ഫ്ലൈ ഓവർ കയറാതെ നേരിട്ട് കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തിയുള്ള ദർശനത്തിന്റെ ട്രയലും ആരംഭിച്ചു. മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19 ന് രാത്രി 10ന് നട അടയ്ക്കും.
Read more

പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി; പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പാസ്പോർട്ട് വെരിഫിക്കേഷന് 500 രൂപ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയില്‍. വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എല്‍ദോ പോള്‍ ആണ് വിജിലൻസിന്‍റെ പിടിയിലായത്. ഉച്ചയോടെ ചെട്ടിഭാഗം ഭാഗത്ത് വച്ച്‌ വരാപ്പുഴ സ്വദേശിയില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടെയാണ് എല്‍ദോ പോള്‍ പിടിയിലായത്. നേരത്തെ വഴിവിട്ട ഇടപാടുകളെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് എല്‍ദോ പോളെന്ന് വിജിലൻസ് വ്യക്തമാക്കി.
Read more

സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പാലക്കാട്‌: സാമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട് യുവാവിനെ കുത്തിക്കൊന്നു. അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി മനു(24)വാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ മനുവിന്റെ സുഹൃത്ത് അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി വിഷ്ണുവിനെ വടക്കഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ആക്രമണ സമയത്ത് വിഷ്ണു മദ്യപിച്ചിരുന്നു. മനുവിന്റെ മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായ് പോലിസ് അറിയിച്ചു.
Read more

കണ്ണൂരിൽ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസിൽ യുവതി അറസ്റ്റില്‍

കണ്ണൂർ: തളിപ്പറമ്പില്‍ 12കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 23-കാരിയായ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർളിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചൈല്‍ഡ് ലൈൻ അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തറിയുന്നത്. നിരവധി തവണ സ്നേഹ 12-കാരിയെ പീഡിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍. സ്കൂള്‍ വിദ്യാർഥിനിയായ 12-കാരിയുടെ ബാഗില്‍ നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് അധ്യാപകരുടെ നിർദേശം […]
Read more

ലഡാക്കിലെ കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

ലഡാക്ക്: ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.50ന് 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉള്‍പ്പെടെ അടയാളപ്പെടുത്തി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി എക്സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി രേഖപ്പെടുത്തിയിരുന്നു. പുറത്തു വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് […]
Read more

സ്കൂള്‍ വാനില്‍നിന്ന് ഇറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ച്‌ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോടിൽ സ്കൂള്‍ വാനില്‍നിന്ന് ഇറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ച്‌ മരിച്ചു. നല്ലളം കീഴ്‌വനപാടം വലിയപടന്ന വി.പി.അഫ്സലിന്റെ മകള്‍ സൻഹ മറിയം (8) ആണ് അതിദാരുണാ അപകടത്തിൽ മരിച്ചത്. കുണ്ടായിത്തോട് ചെറിയ കരിമ്പാടം അംഗൻവാടിക്കു സമീപം വ്യാഴാഴ്ച വൈകീട്ട് 4.15നാണ് സംഭവം. ചെറുവണ്ണൂർ വെസ്റ്റ് എ.എല്‍.പി സ്കൂളില്‍ പഠിക്കുന്ന സൻഹ മറിയത്തിനെ സ്കൂള്‍ വാഹനത്തില്‍ മാതാവിന്റെ വീട്ടുപരിസരത്ത് ഇറക്കിയശേഷം, ഉടൻ വാഹനം പിറകോട്ട് എടുക്കുകയും കുട്ടിയുടെ തലയിലൂടെ ടയറുകള്‍ കയറിയിറങ്ങി തല്‍ക്ഷണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix