Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

‘പ്രാവിന്‍കൂട് ഷാപ്പ്’ഒടിടിയിൽ; എവിടെ, എപ്പോൾ കാണാം..?

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു പ്രാവിൻ കൂട് ഷാപ്പ്. നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഒരേ സമയം കൗതുകവും ആകാംക്ഷയും പ്രേക്ഷകരില്‍ നിറച്ച ചിത്രം ഇപ്പോഴിതാ ഒടിടിയിൽ എത്തുകയാണ്. തിയറ്ററിൽ മിസ്സായവർക്ക് ഇനി ഒടിടിയിൽ കാണാം. ഏപ്രിൽ 11 മുതൽ സോണി ലൈവിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. പേര് പോലെ തന്നെ ഒരു ഷാപ്പിനെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. […]
Read more

വിദ്വേഷ പ്രചാരണം; യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു

കോട്ടയം: വർഗീയ വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുക, മതവിദ്വേഷം പ്രചരിപ്പിക്കുക, കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ‘മാത്യു സാമുവല്‍ ഒഫീഷ്യല്‍’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസ്. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് ചാനലിനെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, പി.ഡി.പി, ജനകീയ വികസന ഫോറം തുടങ്ങിയ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ചാനലില്‍ ദിവസങ്ങളായി മതവിദ്വേഷവും വെറുപ്പും സൃഷ്ടിക്കുന്നതും മതസൗഹാർദം തകരാൻ ഉതകുന്നതുമായ […]
Read more

പാലക്കാട് ഒറ്റപ്പാലത്ത് ശിവസേന നേതാവിന് കുത്തേറ്റു

പാലക്കാട്‌: പാലക്കാട് ഒറ്റപ്പാലത്ത് ശിവസേന നേതാവിന് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലത്താണ് സംഭവം. ശിവസേന ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്. പരിക്കേറ്റ വിവേകിനെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസല്‍ എന്ന വ്യക്തിയാണ് കുത്തി പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ല.
Read more

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ. കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് […]
Read more

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. നഴ്സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്. ഷൈലയുടെ കണ്ണിനാണ് സാരമായി പരിക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഓക്സിജൻ അഡ്ജസ്റ്റ് ചെയ്യുന്ന ഫ്ലോ മീറ്ററാണ് അമിത മർദ്ദം കാരണം പൊട്ടിത്തെറിച്ചത്. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ശൈലയെ കണ്ണാശുപത്രിയിൽ കൊണ്ടുപോയെങ്കിലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് സൂചന. എങ്ങനെയാണ് പൊട്ടിത്തെറിച്ചത് എന്നുള്ളത് വ്യക്തമല്ല.
Read more

കള്ളിൽ ചുമ മരുന്നിൻ്റെ സാന്നിധ്യം; പാലക്കാട് ചിറ്റൂരിൽ 10 ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കും

പാലക്കാട്: കള്ളിൽ കൃത്രിമം കാണിച്ച ആറു ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കും. പാലക്കാട് ചിറ്റൂർ റേഞ്ചിലെ ഷാപ്പുകളിൽ ചുമ മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കള്ളിന്റെ സാംപിളിൽ ചുമ മരുന്നിൽ ഉപയോഗിക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. പട്ടഞ്ചേരി, പ്ലാച്ചിമട, നവക്കോട്, വിളയോടി, പുതുശ്ശേരി, മോളക്കാട്, മീനാക്ഷിപുരം, ഗോപാലപുരം, കുറ്റിപ്പള്ളം, അഞ്ചുവെള്ളക്കാട്, വേമ്പ്ര ഈസ്റ്റ്, പള്ളിമുക്ക് എന്നീ ഷാപ്പുകളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നേരത്തെ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് […]
Read more

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ പിടിയിൽ

സുൽത്താൻബത്തേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ പിടിയിൽ. പെരുമ്ബാവൂര്‍ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടില്‍ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വിദ്യാര്‍ഥികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകന്‍ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുല്‍ത്താന്‍ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
Read more

മലയോരവാസികൾക്ക് എതിരായ അധിക്ഷേപരാമർശം ; ഉത്തരാഖണ്ഡ് ധന-പാർലമെന്ററികാര്യ മന്ത്രി രാജിവെച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധന-പാർലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് പ്രേംചന്ദ് അഗര്‍വാള്‍ രാജിക്കത്ത് കൈമാറി. നിയമസഭയില്‍ മലയോര ജനവിഭാഗത്തെ അധിക്ഷേപിച്ച്‌ സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രേംചന്ദിന്‍റെ വിവാദമായ പരാമര്‍ശം.ഫെബ്രുവരി അവസാന ആഴ്ച നടന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിലായിരുന്നു പ്രേംചന്ദ് അഗർവാളിന്റെ വിവാദ പരാമർശം. ഉത്തരഖാണ്ഡ് പഹാഡികള്‍ക്ക് (ഗിരി നിവാസികള്‍ക്ക്) വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നായിരുന്നു മുൻ ധനമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസ് എംഎല്‍എ മദൻ സിങ് ബിഷിത്തുമായി […]
Read more

കളമശ്ശേരി കഞ്ചാവ് കേസ്: ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍ ഊർജിതം

കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. കഞ്ചാവ് പിടികൂടിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കോളേജിൻ്റെ ആഭ്യന്തര അന്വേഷണവും ഉടൻ ആരംഭിക്കും. വിദ്യാർഥികളിൽ നിന്ന് സമിതി മൊഴി രേഖപ്പെടുത്തും. മൂന്നു വിദ്യാർഥികളെ […]
Read more

ജാര്‍ഖണ്ഡിൽ മൂന്നു മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗിരിദ് ജില്ലയില്‍ മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.അഫ്രീന്‍ പര്‍വീന്‍ (12), സൈബ നാസ് (8), സഫാല്‍ അന്‍സാരി (6) എന്നിവരാണ് കൊല്ലപ്പെട്ടത്. 36 കാരനായ സനൗള്‍ അന്‍സാരിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നോമ്പിന് മുന്നോടിയായുള്ള അത്താഴം കഴിക്കേണ്ട സമയത്ത് സനൗളിന്റെ വീട്ടില്‍ ആളനക്കമില്ലാത്തത് ശ്രദ്ധിച്ച അയല്‍വാസികളാണ് വിവരം ആദ്യം അറിഞ്ഞത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix