കോട്ടയത്ത് കമുക് ഒടിഞ്ഞ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
കോട്ടയം: പാലാ ഇടമറ്റത്ത് കമുക് ഒടിഞ്ഞ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടില്‍ അമല്‍ (29)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം ഉണ്ടായത്. മറ്റൊരു മരം മുറിക്കുന്നതിനിടയില്‍ കമുക് ഒടിഞ്ഞു വീഴുകയായിരുന്നു. താഴെ നിന്ന അമലിൻ്റെ തലയിലാണ് മരം പതിച്ചത്. മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Read more