Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

പാലക്കാട് റെയിൽവേ സ്റ്റേഷന് സമീപം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികൾ പിടിയിൽ

പാലക്കാട്‌ : കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. ഒലവക്കോട് താണാവ് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം കണ്ട ദമ്പതികളുടെ പരുങ്ങലില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവരില്‍ നിന്ന് 9.341 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.38കാരനായ മസാദുല്‍ ഇസ്ലാം, 36കാരി റിന ബീവി എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആര്‍ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. പശ്ചിമ ബംഗാളില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചത്. […]
Read more

കോട്ടയത്ത് മോഷണക്കേസ് പ്രതി പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോട്ടയം: കോട്ടയത്ത് മോഷണക്കേസ് പ്രതി പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗാന്ധിനഗർ സ്റ്റേഷനിലെ സിപിഒ സുനുവിനാണ് കുത്തേറ്റത്നിരവധി കേസുകളിലെ പ്രതി അരുണ്‍ ഗോപിയാണ് ആക്രമിച്ചത്. പരിക്കേറ്റ സുനുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മോഷക്കേസ് പ്രതിയായ അരുണ്‍ ഗോപി എസ്‌എച്ച്‌ മൗണ്ട് ഭാഗത്തുണ്ടെന്നറിഞ്ഞ് പിടികൂടാൻ എത്തിയതായിരുന്നു ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ. അരുണ്‍ ഗോപിയെ പിടികൂടുന്നതിനിടെ ഇയാള്‍ കത്തി കൊണ്ട് പൊലീസുകാരന്റെ തലയില്‍ കുത്തുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുനു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. […]
Read more

ടി.ആർ രഘുനാഥൻ സിപിഐ (എം) കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം: സിപിഐ (എം) കോട്ടയം ജില്ലാ സെക്രട്ടറിയായി ടി.ആർ രഘുനാഥനെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മറ്റിയിലാണ് രഘുനാഥനെ സെക്രട്ടറിയായി പ്രഖ്യാപിച്ചത്.മുൻ സെക്രട്ടറി എ.വി. റസ്സലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. രഘുനാഥൻ നിലവില്‍ സിഐടിയു ജില്ലാ സെക്രട്ടറിയും ദീർഘനാളായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായി പ്രവർത്തിക്കുന്നു. കൊല്ലത്ത് വച്ച്‌ നടന്ന സംസ്ഥാന സമ്മേളനത്തില്‍ രഘുനാഥനെ സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തിരുന്നു.
Read more

ആലപ്പുഴയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

ആലപ്പുഴ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആലപ്പുഴയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.കൊടുപ്പുന്ന സ്വദേശി രാഹുല്‍ (30) ആണ് മരിച്ചത്. പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇടിമിന്നല്‍ ജാഗ്രതാ നിർദേശം ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുൻകരുതല്‍ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ […]
Read more

സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ 2000ൽ പരം അപ്രന്റീസ് ഒഴിവുകൾ

കൊച്ചി: സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളായ ഫാക്ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ, കെൽട്രോൺ, കെ.എസ്.ഇ.ബി, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ് എന്നിവിടങ്ങളിൽ രണ്ടായിരത്തിൽപരം അപ്രന്റീസ് ട്രെയിനികളുടെ ഒഴിവുകളുണ്ടെന്ന് കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.പാസ്സായി 5 വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം ലഭിക്കാത്തവർക്കുമാണ് […]
Read more

ലവ് ജിഹാദ് പരാമര്‍ശം; പി സി ജോര്‍ജിനെതിരെ ഉടന്‍ കേസെടുത്തേക്കില്ല

കോട്ടയം: ലവ് ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിനെതിരെ കേസെടുത്തേക്കില്ല. അദ്ദേഹം പറഞ്ഞതില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. അതേസമയം നിലവില്‍ ലഭിച്ച മൂന്ന് പരാതിയിന്മേല്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോവുകയും വീണ്ടും നിയമോപദേശം തേടുകയും ചെയ്യും. പാലായില്‍ കെസിബിസി സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയിലാണ് പി സി ജോര്‍ജ് ലവ് ജിഹാദ് പരാമര്‍ശം നടത്തിയത്. കോട്ടയം മീനച്ചില്‍ താലൂക്കില്‍ മാത്രം ലവ് ജിഹാദിലൂടെ 400 പെണ്‍കുട്ടികളെ നഷ്ടമായെന്നായിരുന്നു പി […]
Read more

ഹരിയാനയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു

ഛണ്ഡീഗഡ്: ഹരിയാനയില്‍ ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. ബിജെപിയുടെ മുണ്ഡല്‍ന മണ്ഡലത്തിലെ പ്രസിഡന്റായ സുരേന്ദ്ര ജവഹറാണ് മരിച്ചത്. അയല്‍വാസിയാണ് സുരേന്ദ്ര ജവാഹറിനെ വെടിവെച്ചത്. ഭൂമി തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം. നാളുകളായി ഇരുവരും തമ്മില്‍ ഭുമി തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. പ്രതി നേരത്തെ സുരേന്ദ്രയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി സോനിപത്തിലേക്ക് നിലം നികത്താന്‍ വേണ്ടി സുരേന്ദ്ര എത്തിയ സമയത്ത് ആക്രമിക്കുകയായിരുന്നു.
Read more

കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട; ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

കൊച്ചി: കളമശ്ശേരി ഗവണ്മെന്റ് പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൂർവ്വ വിദ്യാർത്ഥി പിടിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂർവ്വ വിദ്യാർത്ഥിയെയാണ് പൊലീസ് പിടികൂടിയത്. ആഷിക് എന്ന പൂർവ്വ വിദ്യാർത്ഥിയെയാണ് പൊലീസ് കസ്റ്റഡ‍ിയിലെടുത്തത്. പിടിയിലായ വിദ്യാർത്ഥികളുടെ മൊഴിയില്‍ നിന്നാണ് പൂർവ്വ വിദ്യാർത്ഥിക്കെതിരായ തെളിവുകള്‍ ലഭിച്ചത്.
Read more

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ബത്തേരി: കാറില്‍ എംഡിഎംഎയും കഞ്ചാവും കടത്തുന്നതിനിടെ പത്തനംതിട്ട സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി.മുല്ലശ്ശേരി സ്വദേശി ഹരികൃഷ്ണന്‍ (31) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. വെളളിയാഴ്ച മുത്തങ്ങയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഹരികൃഷ്ണന്‍ കുടുങ്ങിയത്. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന കാര്‍ പൊലീസ് തടയുകയായിരുന്നു.ഇയാളുടെ പാന്‍റിന്‍റെ പോക്കറ്റില്‍ നിന്ന് 0.46 ഗ്രാം എംഡിഎംഎയും 2.38 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
Read more

ഡ്യൂട്ടി സമയത്ത് മദ്യപിച്ച്‌ ലെക്കുകെട്ട് പഞ്ചായത്ത് സെക്രട്ടറി റോഡരികില്‍

മലപ്പുറം: ഡ്യൂട്ടി സമയത്ത് മദ്യപിച്ച്‌ ലെക്കുകെട്ട് പഞ്ചായത്ത് സെക്രട്ടറി റോഡരികില്‍ കിടന്നു. മലപ്പുറം ജില്ലയിലെ വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ.പിയാണ് മദ്യലഹരിയില്‍ റോഡരികില്‍ കിടന്നത്.പെരിന്തല്‍മണ്ണയിലെ റോഡിലാണ് ഇയാള്‍ കിടന്നത്. ഡ്യൂട്ടിക്കിടെ ഇയാള്‍ മദ്യപിപിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം. വിവരം അറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തുകയും ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ ഇദ്ദേഹം അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഡ്യൂട്ടിക്കിടെ നടന്ന സംഭവമായതിനാല്‍ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിയുണ്ടായേക്കും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix