Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

ആലപ്പുഴയില്‍ യു.കെ പൗരൻ ഹോട്ടൽ അടിച്ചു തകർത്തു

ആലപ്പുഴ: ആലപ്പുഴയില്‍ ഹോട്ടല്‍ യു.കെ പൗരൻ അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു. യുകെ പൗരനായ ജാക്ക് ബ്ലാക്ക് ബോണാണ് ഹോട്ടലിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തത്.ബുധനാഴ്ച രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. കളഞ്ഞു പോയ ഫോണ്‍ തിരികെ വാങ്ങാൻ ഇയാള്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് അക്രമം നടത്തിയത്. തുടർന്ന നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നഷ്ടപരിഹാരമായി ഹോട്ടല്‍ ഉടമ 15000 രൂപ ആവശ്യപ്പെട്ടത് നല്‍കിയതിനാല്‍ യുകെ പൗരനെ ഗോവയിലേക്ക് മടങ്ങാൻ അനുവദിച്ചു. കഴിഞ്ഞ […]
Read more

കണ്ണൂരിൽ എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂർ: എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്. ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ പാൻട്രിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് അക്രമത്തിന് […]
Read more

അ​ങ്ക​മാ​ലി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി താമ​സി​ച്ചി​രു​ന്ന രണ്ട് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ അറസ്റ്റി​ല്‍

എ​റ​ണാ​കു​ളം: അ​ങ്ക​മാ​ലി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി താമ​സി​ച്ചി​രു​ന്ന ര​ണ്ട് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ അറസ്റ്റി​ല്‍. മു​നീ​റു​ള്‍ മു​ല്ല (30), അ​ല്‍​ത്താ​ഫ് അ​ലി (27) എ​ന്നി​വ​രെ​യാ​ണ് അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രും 2017 മു​ത​ല്‍ കേ​ര​ള​ത്തി​ല്‍ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് കണ്ടെ​ത്തി​യ​ത്. ഇ​തി​നാ​യി ഇ​രു​വ​രും വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രു​ന്നു.
Read more

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ മാസ്‌കിന്റെ സപ്പോര്‍ട്ടില്ലാതെ അദ്ദേഹം ശ്വസിക്കാന്‍ തുടങ്ങിയതായി വത്തിക്കാന്‍ അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂശിത രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച് വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പയുടെ ചിത്രമായിരുന്നു അത്.ഫെബ്രുവരി 14നായിരുന്നു ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ മാര്‍പ്പാപ്പയെ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ പുരോഗതിയുണ്ടെന്നാണ് […]
Read more

ശംഭു അതിര്‍ത്തിയില്‍ കർഷകർക്ക് നേരെ പൊലീസിന്റെ അപ്രതീക്ഷിത നടപടി; കർഷകരെ ഒഴിപ്പിച്ചു

ചണ്ഡീഗഡ്: പഞ്ചാബ് – ഹരിയാന അതിർത്തിയില്‍ സമരം ചെയ്യുന്ന കർഷകർക്ക് നേരെ പൊലീസിന്റെ അപ്രതീക്ഷിത നടപടി. സമരം ചെയ്യുന്ന കർഷകരെ പഞ്ചാബ് പൊലീസ് ബലംപ്രയോഗിച്ച്‌ നീക്കം ചെയ്തു. അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെയും കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിംഗ് പാന്ഥറിനെയും അടക്കം കസ്റ്റഡിയിലെടുത്തു. കർഷകർ കെട്ടിയ ടെന്റുകളും പഞ്ചാബ് പൊലീസ് പൊളിച്ചു നീക്കി. ശംഭു ഖനൗരി അതിർത്തി ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചാബിലെ ആംആദ്മി […]
Read more

റീ എൻട്രി ഗംഭീരമാക്കി ഛേത്രി; അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യയ്ക്ക് 2025 ലെ ജയത്തോടെയുള്ള തുടക്കം

ഷില്ലോങ്: സുനിൽ ഛേത്രിയുടെ മടങ്ങിവരവ് ഗംഭീരമാക്കിയ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മാലദ്വീപിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം നേടിയത്. ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ് 2025 ലെ ജയത്തോടെയുള്ള തുടക്കം.ഇന്ത്യയ്ക്ക് വേണ്ടി രാഹുല്‍ ബെക്കെ, ലിസ്റ്റൻ കൊളാക്കോ, സുനില്‍ ഛേത്രി എന്നിവരാണ് ഗോള്‍ നേടിയത്. യഥാക്രമം 34 , 66 , 76 മിനിറ്റുകളിലായിരുന്നു ഗോള്‍. മൂന്നും ഹെഡർ ഗോളുകളായിരുന്നു. അതേ സമയം ഇന്ത്യൻ ടീം നായകനായിരുന്ന സുനില്‍ ഛേത്രി കഴിഞ്ഞ […]
Read more

പോക്സോ കേസില്‍ അറസ്റ്റിലായ യൂത്ത്കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

ഇടുക്കി: പോക്സോ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ഷാൻ അരുവിപ്ലാക്കലിനെ സംഘടനാ ചുമതലകളില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.15- വയസുകാരിയെ ലൈംഗികമായിഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ഷാനെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാവുമായി ഷാൻ നേരത്തെ സൗഹൃദത്തിലായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ മൂന്ന് വർഷം മുമ്പ് ലൈംഗികപരമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി വിവരം പുറത്തുപറയുന്നത്. ചൈല്‍ഡ് ലൈൻ പ്രവർത്തകർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാർ പോലീസാണ് കേസെടുത്ത് അറസ്റ്റ് […]
Read more

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ മെഡിക്കൽ കോളേജ് പ്രൊഫസർ അറസ്റ്റിൽ

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസറെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം തൈക്കാട് മാട്ടുക്കട സ്വദേശി രഞ്ജിത് സാനു വാട്സണ്‍ ആണ് അറസ്റ്റിലായത്. ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് രഞ്ജിത് ഇടുക്കി സ്റ്റേഷനില്‍ ഹാജരായത്. അറസ്റ്റിനുശേഷം ജാമ്യത്തില്‍ വിട്ടയച്ചു. 2023ല്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി ഒരുമിച്ച്‌ താമസിച്ച സമയത്ത് പല സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് […]
Read more

മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ആണ്‍സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് സിമിന്‍റ് തേച്ച്‌ അടച്ചു

ലക്നൗ: മകന്‍റെ ജന്മദിനാഘോഷത്തിനായി നാട്ടിലെത്തിയ മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും ആണ്‍സുഹൃത്തും ചേർന്ന് കുത്തിക്കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിലിട്ട് സിമിന്‍റ് തേച്ച്‌ അടച്ചു. ഉത്തർപ്രദേശിലെ മീററ്റിലെ ഇന്ദിര നഗറിലാണ് സംഭവം. 29 കാരനായ സൗരഭ് രജ്പുത്താണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ മുസ്കാൻ റാസ്തോഗി (27) കാമുകൻ സൈഹില്‍ ശുക്ല (25) എന്നിവർ അറസ്റ്റിലായി. മാർച്ച്‌ 4 നാണ് ഈ ക്രൂരത നടക്കുന്നത്. സൗരഭിന്‍റെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് 14 ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ വാടക വീട്ടില്‍ […]
Read more

ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊല്ലം: മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ ചെങ്ങറ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. സിപിഐ കൊല്ലം ജില്ലാ കൗൺസിലിൻ്റേതാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. കഴിഞ്ഞ തവണ യോഗത്തിൽ പങ്കെടുത്ത ചെങ്ങറ സുരേന്ദ്രൻ നൽകിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix