Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

കോണ്‍ഗ്രസ് ഹര്‍ത്താല്‍ : കോഴിക്കോട് സംഘര്‍ഷാവസ്ഥ

കോഴിക്കോട്: കോണ്‍ഗ്രസ് ആഹ്വാനം ചെയ്തഹർത്താലിൽ സംഘർഷാവസ്ഥ. ഹർത്താലിനിടെ നഗരത്തിൽ ബസ്സുകൾ തടഞ്ഞു. കോഴിക്കോട് – പാലക്കാട്ട് റൂട്ടിലോടുന്ന ബസുകളാണ് മൊഫ്യൂസൽ സ്റ്റാൻഡിന് സമീപം ഹർത്താൽ അനുകൂലികൾ തടഞ്ഞത്. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും മറ്റുജില്ലകളിലേക്കുള്ള സ്വകാര്യ ബസ്സുകളാണ് തടയുന്നത്. ഗതാഗതം തടസ്സപ്പെടുത്തിയ പ്രവർത്തകരെ പൊലീസ് പിടിച്ചുമാറ്റുനെത്തിയതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. കോഴിക്കോട് ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സി.പി.ഐ.എം അക്രമത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഇന്ന് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകീട്ട് […]
Read more

മുനമ്പം : ഭൂമിയുടെ അവകാശികള്‍ വഖഫ്

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സിറാജ് ദിനപത്രത്തിന്റെ മുഖ പ്രസംഗം. സമസ്ത എ പി വിഭാഗത്തിന്റെ മുഖപത്രമാണ് സിറാജ്. വഖഫ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള സമരം ശക്തിപ്രാപിക്കുകയും കുടിയിറക്കില്ലെന്നുള്ള സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് സമസ്തയുടെ മുഖപത്രം വ്യത്യസ്തമായൊരു നിലപാടുമായി രംഗത്തെത്തിയത്. മുനമ്പം ഭൂമി വഖഫിന്റേതാണെന്നും, വഖഫ് ഭൂമി വില്‍പ്പന ഒരു കാരണവശാലും അംഗീകരിക്കാനിവില്ലെന്നുമാണ് പത്രം മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നത്. ആരെങ്കിലും തട്ടിപ്പ് നടത്തിയെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവണം. വഖഫിന്റെ സ്ഥലം വാങ്ങിയവര്‍ വഞ്ചിക്കപ്പെട്ടുവെന്നും, വഖഫ് ഭൂമി […]
Read more

കോഴിക്കോട് ഇന്ന് ഹര്‍ത്താല്‍

കോഴിക്കോട് : ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ ഹർത്താൽ. യുഡിഎഫാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. എന്നാൽ, ഹ‍ർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ്‌ പിന്മാറണമെന്നാണ് സമിതിയുടെ ആവശ്യം.
Read more

പാലക്കാട് ഉപതെരഞ്ഞെടുപ്പ് : നാളെ കൊട്ടിക്കലാശം

പാലക്കാട് : ഉപതെരഞ്ഞെടുപ്പാവേശം അലയടിക്കുന്ന പാലക്കാട് നാളെ കലാശക്കൊട്ട്. ചേരിമാറ്റവും വിവാദങ്ങളും ഇടവേളകളില്ലാതെ എത്തിയ പാലക്കാടിന്‍റെ മണ്ണില്‍ ഏത് കൊടി ഉയരണമെന്ന് ജനങ്ങള്‍ വിധി എഴുതാന്‍ ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. വയനാടിനും ചേലക്കരയ്ക്കുമൊപ്പം വിധി നിര്‍ണയിക്കപ്പെടേണ്ട പാലക്കാട് കൽപ്പാത്തി രഥോത്സവം പരിഗണിച്ച് വോട്ടെടുപ്പ് തീയതി മാറ്റിവെയ്ക്കുകയായിരുന്നു. പ്രചാരണത്തിന് ദിവസങ്ങള്‍ കൂടുതല്‍ കിട്ടിയപ്പോഴും വലിയ ട്വിസ്റ്റ് തന്നെയാണ് അരങ്ങേറിയത്. ബിജെപിയില്‍ നിന്ന് മുഖം തിരിച്ചിറങ്ങിയ സന്ദീപ് വാര്യര്‍ ‘കൈ’പിടിച്ചു കയറിയത് കേണ്‍ഗ്രസിന്‍റെ ആവേശവും പ്രതീക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇ […]
Read more

അധ്യാപകർക്ക് ഗോള്‍ഡന്‍ വിസ : യു എ ഇ

റാസല്‍ഖൈമ: സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് ഗോള്‍ഡന്‍ വിസ സൗകര്യം പ്രഖ്യാപിച്ച് റാസല്‍ഖൈമ. ദീര്‍ഘകാല റെസിഡന്‍സി ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ സ്പോണ്‍സർ ഉണ്ടായിരിക്കണമെന്ന് നിർബന്ധം ഇല്ല. വിദ്യാലയങ്ങളില്‍ ഉയര്‍ന്ന ഉദോഗസ്ഥരെയും മികച്ച സേവനം കാഴ്ചവെക്കുന്നവരെയും രാജ്യത്ത് നിലനിർത്തുക എന്ന ലക്ഷ്യത്തിലാണ് റാസല്‍ഖൈമ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നോളജ് ഈ പദ്ധതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ യുഎഇയിലേക്ക് ഇത് ആകർഷിക്കും. രണ്ട് കാറ്റഗറിയിലുള്ളവര്‍ക്കാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന് സ്കൂളുകളിലെ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍, സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍മാ​ര്‍ […]
Read more

ഇറാനുനേരെ ഇസ്രയേല്‍ വ്യോമാക്രമണം

ജറുസലേം : പ്രവര്‍ത്തനരഹിതമാണെന്ന് കരുതിയിരുന്ന പരീക്ഷണശാലയ്ക്ക് നേരെ ഇസ്രയേലിന്റെ ആക്രമണം. ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാലയ്ക്ക് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുള്ളത്. ആണവായുധങ്ങള്‍ സജ്ജമാക്കാനുള്ള ഇറാന്റെ ഒരു കൊല്ലത്തെ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രതീക്ഷകളും ഇതോടെ നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആണവായുധത്തില്‍ യുറേനിയത്തെ ആവരണം ചെയ്യുന്ന പ്ലാസ്റ്റിക് സ്‌ഫോടകവസ്തുക്കള്‍ രൂപകല്‍പന ചെയ്യാൻ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണത്തെ ഇസ്രയേലിന്റെ ആക്രമണം പൂര്‍ണമായും നശിപ്പിച്ചതായാണ് വിവരം. ഡോണൾഡ് ട്രംപ് യു.എസ്. പ്രസിഡന്റായി എത്തുന്നതോടെ ഇറാനെതിരേ യു.എസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ ശക്തമായ […]
Read more

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. മലയോര മേഖലകളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. നവംബർ 16ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ ഈ ജാഗ്രതാ നിർദ്ദേശം നവംബർ 17 നും തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 […]
Read more

പൊയ്യാമൊഴി ട്രെയിലർ റിലീസ് ചെയ്തു

ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്യുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ടിനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ നിർമിക്കുന്ന “പൊയ്യാമൊഴി” എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ശരത് ചന്ദ്രൻ എഴുതുന്നു. വിനോദ് ഇല്ലംപിള്ളി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എം ആർ രേണുകുമാർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. പൊയ്യാമൊഴി ട്രെയിലർ എഡിറ്റർ- അഖിൽ പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷിജി മാത്യു ചെറുകര, പ്രൊഡക്ഷൻ […]
Read more

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ ബാധിതരായ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് മണിക്കൂറിന് 20 മിനിറ്റ് അധികസമയം സംസഥാന സർക്കാർ കൂടുതൽ അനുവദിച്ചിരിക്കുന്ന മാതൃകയിൽ സി.ബി.എസ്.ഇ സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടി സമയം അധികമായി അനുവദിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ സി.ബി.എസ്.ഇ യിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. സി.ബി.എസ്.ഇ ഡയറക്ടറും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. മണിക്കൂറിന് 20 മിനിറ്റ് സമയം വീതമാണ് […]
Read more

വ്യാപാര ലൈസൻസ് പുതുക്കലിന്റെ ഫൈൻ നിരക്ക് കുത്തനെ കുറച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ നഗരസഭകളിൽ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്ന ഫൈൻ നിരക്കുകൾ സർക്കാർ വെട്ടിക്കുറച്ചു. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി, ഇതുമായി ബന്ധപ്പെട്ട ചട്ടം ഉടൻ തന്നെ ഭേദഗതി ചെയ്യും. പൊതുജനങ്ങളും വ്യാപാരികളും വർഷങ്ങളായി ഉയർത്തുന്ന ആവശ്യത്തിനാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിലനിന്ന നിരക്കുകൾ അശാസ്ത്രീയമാണെന്ന പരാതിയാണ് വ്യാപാരികളും വ്യവസായികളും സംരംഭകരും ഉയർത്തിയിരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix