ക്യാൻസർ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും :മന്ത്രി വീണ ജോർജ്
തിരുവനന്തപുരം∙ കാന്‍സര്‍ ചികിത്സയ്ക്കും അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ശേഷം ഉപയോഗിക്കേണ്ടതുമായ വിലകൂടിയ മരുന്നുകള്‍ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികള്‍ക്കു നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കാന്‍സര്‍ മരുന്നു വിപണിയില്‍ കേരള സര്‍ക്കാര്‍ നിര്‍ണായക ഇടപെടലാണ് നടത്തുന്നതെന്നും 800 ഓളം വിവിധ മരുന്നുകള്‍ കമ്പനി വിലയ്ക്കു തന്നെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ‘‘കുറഞ്ഞ വിലയ്ക്കു മരുന്നുകള്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നതു രോഗികള്‍ക്ക് ആശ്വാസമാകും. വിലപിടിപ്പുള്ള മരുന്നുകള്‍ തുച്ഛമായ വിലയില്‍ ലഭ്യമാക്കും. കേരള മെഡിക്കല്‍ […]
Read more