Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: updates

നീറ്റ് പരീക്ഷ ക്രമക്കേട്; ദില്ലി ജന്തർമന്തറിൽ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ജന്തർമന്തറിൽ പ്രതിഷേധ സമരം നടത്തി യൂത്ത് കോൺ​ഗ്രസ്. എൻടിഎ നിരോധിക്കുക, നീറ്റ് വീണ്ടും നടത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം നടത്തുന്നത്. അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യമുന്നയിക്കുന്നുണ്ട്. ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ആണ് സമരം നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന പ്രസ്താവന അപലപനീയമാണെന്നും പറഞ്ഞ ബിവി ശ്രീനിവാസ് വിദ്യാർഥികൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു. പരീക്ഷയെഴുതിയവരിൽ കൂടുതലും ദരിദ്രരായ […]
Read more

ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

ദില്ലി: ശശി തരൂര്‍ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ സ്പീക്കർ തെരഞ്ഞെടുപ്പിന് മുൻപും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ നിന്ന് പാർലമെന്‍റില്‍ സമയത്ത് എത്താൻ കഴിയാതിരുന്നതിനാല്‍ സത്യപ്രതിജ്‌ഞ ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്തത്.
Read more

ഭീഷണികൾക്ക് മറുപടിയുമായി മനു തോമസ്

കണ്ണൂര്‍: പി.ജയരാജനും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവായ മനുതോമസും തമ്മിലുള്ള പോര് മുറുകുന്നു.പി ജയരാജനെതിരായ മനു തോമസിന്‍റെ ഇന്നലെത്തെ ഫേസ് ബുക്ക് പോസ്റ്റിന് മറുപടിയുമായി ആകാശ് തില്ലങ്കേരി ഇന്ന് രംഗത്ത് വന്നിരുന്നു. ഈ ഭീഷണിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ മനു തോമസ് തിരിച്ചടിച്ചു.ടിപി വധവും ഷുഹൈബ് വധവും ഓർമിപ്പിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല,വൈകൃതമായിരുന്നു. പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ ക്വട്ടേഷൻ സംഘം ഭീഷണിയുമായി വന്നതിൽ ആശ്ചര്യമില്ല.കൊല്ലാനാവും;പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല.വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ല.സംഘടനയെ സംരക്ഷിക്കാൻ […]
Read more

എട്ട് കൊല്ലമായി പൂര്‍ത്തിയാകാത്ത ആകാശപാത; ചർച്ച വീണ്ടും സജീവം

കോട്ടയം: കോട്ടയം നഗരത്തിലെ ആകാശപാത പൊളിച്ച് മാറ്റുമെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനത്തോടെ പദ്ധതി വീണ്ടും സജീവ ചർച്ചയാകുന്നു. വർഷങ്ങളായി നിശ്ചലമായി നിൽക്കുന്ന ആകാശപാത പൊളിക്കണമെന്നും വേണ്ടെന്നും അഭിപ്രായമുളളവരാണ് കോട്ടയത്തുള്ളത്. രാഷ്ട്രീയ തർക്കത്തിന്റെ പേരിൽ കോടികൾ പാഴാക്കുന്നുവെന്ന വിമ‍ർശനവും ഉയരുന്നുണ്ട്. എട്ട് കൊല്ലമായി എയറിലൊരു ആകാശപാത. കോട്ടയം പട്ടണത്തിന് ഇപ്പോഴിതൊരു ഐഡന്റ്റിറ്റിയാണ്. നഗരത്തിൽ വന്ന് പോകുന്നവരിൽ പലരും കണ്ടുപോകുന്നൊരു കൗതുകം. പക്ഷെ വെയിലും മഴയും കൊണ്ട് ആകാശപാതയുടെ അടിത്തൂണുകൾ തുരുമ്പെടുത്ത് തുടങ്ങി. കാലങ്ങളായി ഇങ്ങനെ […]
Read more

കെജ്രിവാളിന്‍റെ അറസ്റ്റ്: രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിച്ച് എ.എ.പി എം.പിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിൽ പരസ്യ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. പ്രതിഷേധത്തിന്‍റെ ഭാഗമായി പാർലമെന്‍റ് സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യുന്നത് എ.എ.പി എം.പിമാർ ബഹിഷ്കരിച്ചു. പാർമെന്‍റ് കവാടത്തിന് പുറത്ത് സഞ്ജയ് സിങ്ങിന്‍റെ നേതൃത്വത്തിൽ ആം ആദ്മി എം.പിമാർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിനെതിരെ പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് അംഗങ്ങൾ പ്രതിഷേധിച്ചത്. സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജൻസിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര സർക്കാർ പ്രതികാര നടപടി […]
Read more

മണവാട്ടി ആകാനൊരുങ്ങി നടി മീര നന്ദൻ

മുല്ല എന്ന ഒറ്റച്ചിത്രം മതി മലയാളികൾക്ക് നടി മീര നന്ദനെ ഓർക്കാൻ . സംവിധായകൻ ലാൽജോസ് ആണ് മീരയെ മലയാളികൾക്ക് സമ്മാനിച്ചത് .ശാലീന സൗന്ദര്യമുള്ള ഒരു നടൻ പെൺകുട്ടിയെയാണ് മീരാനന്ദൻ അവതരിപ്പിച്ചത് .ഇപ്പോഴിതാ ​തൻ്റെ വിവാഹ വിശേഷങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്.കഴിഞ്ഞ സെപ്റ്റംബര്‍ 13-നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയുടെ വരന്‍. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയത്തില്‍ ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. ഇപ്പോഴിതാ മെഹന്ദി ചടങ്ങില്‍ […]
Read more

ടി.പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവിന് നീക്കം: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ശിക്ഷ ഇളവിനുള്ള ശുപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിയത്. ടി.പി കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കം വിവാദമായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ടി.പി കേസ് […]
Read more

ടൂറിസ്റ്റ് ബസുകളിൽ വീണ്ടും ലേസര്‍ ലൈറ്റുകളും അനധികൃത അലങ്കാരപ്പണികളും.വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് എം .വി .ഡി

ഒരിടവേളയ്ക്കുശേഷം ടൂറിസ്റ്റ് ബസ്സുകള്‍ക്കു രൂപമാറ്റം വരുത്തുന്നതു കൂടിയതായും വകുപ്പിനു വിവരം ലഭിച്ചു. കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഇത്തരം മാറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. പരിശോധന കുറഞ്ഞപ്പോള്‍ വീണ്ടും ലേസര്‍ ലൈറ്റുകളും അനധികൃത അലങ്കാരപ്പണികളും കൂടുന്നതായി കണ്ടെത്തി. വേഗപ്പൂട്ട് വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. വേഗം കൂട്ടാനായി ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ടു വിച്ഛേദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പിഴ അടയ്ക്കുന്നതിനൊപ്പം ഇവ വീണ്ടും പിടിപ്പിച്ചാലേ വാഹനം വിട്ടുകൊടുക്കൂ. മുന്‍പ് പിഴയടച്ചു പോകാമായിരുന്നു. ഹൈക്കോടതിയും വിഷയം വകുപ്പിന്റെ […]
Read more

കണ്ണൂര്‍ CPM ല്‍ മിന്നുന്നതെല്ലാം പൊന്നല്ല

മുന്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും ജില്ലാ നേതാവുമായിരുന്ന സി പി എം യുവനേതാവ് ഉയര്‍ത്തിവിട്ട തീപ്പന്തം കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒരു തീഗോളമായി മാറുകയാണ്. പാര്‍ട്ടിയില്‍ ആശാസ്യമല്ലാത്ത നിരവധി സാമ്പത്തിക ഇടപാടുകളും അധോലോക മാഫിയകളുമായുള്ള ബന്ധവും നിലനില്‍ക്കുന്നുവെന്ന മുന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍ പലര്‍ക്കും പൊള്ളലേല്‍ക്കുന്നതാണ്. മനു തോമസ് എന്ന മുന്‍ നേതാവ് പാര്‍ട്ടിക്ക് കൊടുത്ത കത്ത് പുറത്തുവന്നതോടെയാണ് കണ്ണൂരിലെ പാര്‍ട്ടിയിലെ പലരുടേയും നിറം വികൃതമാക്കുന്നത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി അനുഭാവികളായ ആകാശ് […]
Read more

പമ്പിൽനിന്ന് അടിച്ചത് വെള്ളം കലർന്ന ഡീസൽ: ഇടപെട്ട് സുരേഷ് ഗോപി

കോട്ടയം ∙ പാല കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ അടിച്ച കാറിന് തകരാറുണ്ടായി .പരാതിയുമായി ഐസിഐസിഐ ബാങ്കിന്റെ കോട്ടയത്തെ മാനേജരായ ജിജു കുര്യൻ.7ന് ആയിരുന്നു സംഭവം. 36 ലീറ്ററോളം ഡീസൽ കാറിൽ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം കേൾക്കുകയും സൂചനാ ലൈറ്റുകൾ തെളിയുകയും ചെയ്തുവെന്നു ജിജു പറയുന്നു. കാർ, കമ്പനിയുടെ കോട്ടയത്തെ വർക്‌ഷോപ്പിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഡീസലിൽ വെള്ളം ചേർന്നതായി കണ്ടെത്തിയതെന്നാണു പരാതി. ജിജുവിന്റെ ഭാര്യാപിതാവും മുണ്ടുപാലം സ്വദേശിയുമായ ജയിംസ് വടക്കൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix