മഥുര ബോട്ട് ദുരന്തം; മുങ്ങിയ ബോട്ട് കണ്ടെത്തി
ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ യമുന നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. അപകടത്തിൽപ്പെട്ട ബോട്ട് ശനിയാഴ്ച പുലർച്ചെ കണ്ടെത്തിയെങ്കിലും അഞ്ച് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 22 പേർക്ക് പരിക്കേറ്റിരുന്നു. ആഴമുള്ള ചതുപ്പിൽ കുടുങ്ങിയ നിലയിലായിരുന്നു ബോട്ട് കണ്ടെത്തിയത്. ബോട്ടിനുള്ളിൽ മൃതദേഹങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാനുള്ള […]
Read more