കോൺഗ്രസിലെ നിലപാട് എന്നൊക്കെ കേൾക്കുമ്പോൾപി ടി തോമസിൻ്റെ ആത്മാവ് മുകളിലിരുന്ന് ചിരിക്കുന്നുണ്ടാവും, ഭൂമിയിൽ പ്രബുദ്ധരായ മലയാളികളും
ആകാശത്ത് കാർമേഘങ്ങൾ വിങ്ങി നിന്ന ആ വൈകുന്നേരം, പ്രതീകാത്മകമായി ആ മനുഷ്യനെ അവർ ശവമഞ്ചത്തിൽ ചുമന്ന് ആഘോഷയാത്ര നടത്തി. വൈകാരികതയുടെ പ്രതീതി സന്ദർഭങ്ങൾ സൃഷ്‌ടിക്കപ്പെട്ടു.ആൾക്കൂട്ടത്തിൻ്റെ അസഭ്യവർഷങ്ങൾക്ക് അയാൾ എറിഞ്ഞു കൊടുക്കപ്പെട്ടു.അനന്തരം ഒരു കൊഴുത്ത കാളക്കുട്ടിയെ കൊന്ന് അവർ വിരുന്നൊരുക്കി.ഇടുക്കിയുടെ മല മുകളിൽ ആഘോഷം കനക്കുമ്പോൾഅപമാനിതനായി, എല്ലാവരാലും തള്ളിപ്പറയപ്പെട്ട്, വിശ്വസിച്ച പ്രസ്ഥാനം പോലും കൂടെയില്ലാതെ അയാൾ മലയിറങ്ങി. തന്റെ നിലപാടുകളുടെ പേരില്‍ പി.ടി യോളം നഷ്ടം സഹിക്കേണ്ടി വന്ന മറ്റൊരു നേതാവ് കേരളത്തില്‍ ഉണ്ടായിക്കാണില്ല. ഒരു സ്വാധീന ശക്തിയോടും […]
Read more