Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: veena george

അങ്കണവാടികളിൽ മുടങ്ങിപ്പോയ മുട്ട, പാൽ വിതരണം പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അങ്കണവാടികളിൽ മുടങ്ങിപ്പോയ മുട്ട പാൽ വിതരണം എന്നിവ പുനരാരംഭിക്കാൻ സർക്കാർ അടിയന്തരമായി പണം അനുവദിച്ചു. 33,115 അങ്കണവാടികളിലെ മൂന്നു വയസ്സുമുതൽ ആറു വയസ്സു വരെയുള്ള നാല് ലക്ഷത്തോളം വരുന്ന കുട്ടികൾക്കാണ് സൗജന്യമായി മുട്ടയും പാലും നൽകുന്നത്. സമയത്ത് പണം അനുവദിക്കാത്തതിനാൽ പോഷക ബാല്യം പദ്ധതി പ്രകാരമുള്ള മുട്ട പാൽ എന്നിവയുടെ വിതരണം നിലച്ചിരുന്നു. മന്ത്രി വീണ ജോർജ് വനിതാ ശിശു വികസന വകുപ്പിൽ നിന്ന് വിശദാംശങ്ങൾ തേടിയപ്പോഴാണ് ഫണ്ട് അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച […]
Read more

ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ്

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉടൻ ആരംഭിക്കും. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിലെ ബേൺസ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ സ്കിൻ ബാങ്ക് ഉടൻ തന്നെ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. തിരുവനന്തപുരത്തെ സ്കിൻ ബാങ്ക് അന്തിമഘട്ടത്തിലാണ്. കേരളത്തിൽ ആദ്യത്തെ സ്കിൻ ബാങ്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നത്. 2022 ലാണ് കോട്ടയം […]
Read more

എച്ച്എംപി വൈറസ്: അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ തെറ്റ്: വീണാ ജോര്‍ജ്

തിരുവനന്തപുരം: എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഈ വൈറസ് പുതിയ വൈറസ് അല്ല. മുന്‍പും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വൈറസിനെ നേരിടാന്‍ വേണ്ട മുന്‍കരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. അതേസമയം, രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. മുന്‍കരുതലായി ഗര്‍ഭിണികളും രോഗികളും മാസ്‌ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു. എല്ലാ മരുന്നും ഉണ്ടെന്ന് […]
Read more

സംസ്ഥാന കലോത്സവം; വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാന കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രധാന വേദികളിലെല്ലാം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാണ്.ആരോഗ്യ വകുപ്പിന് വിപുലമായ സംവിധാനങ്ങളുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കലോത്സവങ്ങളില്‍ പങ്കെടുക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഏകോപനത്തില്‍ എല്ലാ വേദികളിലും നല്ല നിലയില്‍ തന്നെ മെഡിക്കല്‍ ടീം പ്രവര്‍ത്തിച്ചു വരുന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ ടീമിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു .
Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സജ്ജമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം നല്‍കുന്നതിലേക്കായി പ്രധാന വേദികളില്‍ മെഡിക്കല്‍ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും നിയോഗിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫസ്റ്റ് എയ്ഡ് ടീമില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ആശാ വര്‍ക്കര്‍ എന്നിവരുണ്ടാകും. കനിവ് […]
Read more

കേരളത്തില്‍ ആദ്യമായി സ്‌കിന്‍ ബാങ്ക്

കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് വരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ആദ്യമായി ആരംഭിക്കുക. ഒരു മാസത്തിനകം ആരംഭിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാൽ ഉടൻ മറ്റ് നടപടിക്രമങ്ങൾ പാലിച്ച് കമ്മീഷൻ ചെയ്യുന്നതാണ്. രണ്ടാം ഘട്ടമായി സ്കിൻ ബാങ്ക് കോട്ടയം മെഡിക്കൽ കോളേജിലാണ് സ്ഥാപിക്കുക. അതിന്റെ ഭാഗമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ബേൺസ് യൂണിറ്റുകളെ ശക്തിപ്പെടുത്താനായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു […]
Read more

കിടപ്പുരോഗികള്‍ക്ക് സേവനവുമായി ‘കെയര്‍ കേരള’ വെബ്സൈറ്റ് ഉടന്‍

കിടപ്പുരോഗികള്‍ക്ക് സേവനവുമായി ‘കെയര്‍ കേരള’.സംസ്ഥാനത്തെ പാലിയേറ്റീവ് സംവിധാനങ്ങളെ ഒരു കുടക്കീഴിലാക്കി ആരോഗ്യ വകുപ്പാണ് വെബ്സൈറ്റ് ഒരുക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം പ്രാദേശിക കൂട്ടായ്മയുടെ പിന്തുണയില്‍ സേവനം കാലതാമസമില്ലാതെ ലഭ്യമാക്കുകയാണ് ലക്ഷ്യം.മൊബൈല്‍ ഫോണിലും ഉപയോഗിക്കാവുന്ന രീതിയില്‍ എന്‍എച്ച്എമ്മാണ് പദ്ധതി തയ്യാറാക്കിയത്. വീല്‍ ചെയര്‍, വാക്കര്‍ തുടങ്ങിയ സഹായ ഉപകരണങ്ങളെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സാന്നിധ്യവും ഉറപ്പാക്കും. പരിചരണം, മരുന്ന്, മെഡിക്കല്‍ ഉപകരണം തുടങ്ങി ഏത് സേവനവും വെബ്സൈറ്റിലൂടെ ആവശ്യപ്പെടാം. പാലിയേറ്റീവ് യൂണിറ്റ്, സന്നദ്ധ സംഘടന, വാര്‍ഡ് പ്രതിനിധി എന്നിവരിലേക്കും തത്സമയം ഈ […]
Read more

ആയുഷ് മേഖലയിലെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം : ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വിണാ ജോർജ് നാളെ വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും. 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപയുടെ പദ്ധതിയാണ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്നത്. പുതിയ ഒപി കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ ആരോഗ്യ മന്ത്രി നേരിട്ടും […]
Read more

സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് വര്‍ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്‌സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി ആരോഗ്യ വകുപ്പ്. ഈ വര്‍ഷം തന്നെ ഇതുവരെ 69,113 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2016-ല്‍ പ്രതിരോധ വാക്‌സിന്‍ നിര്‍ത്തലാക്കിയതാണ് ഇത്ര വലിയ വര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. മുണ്ടിനീര് ഗുരുതരമാകില്ലെന്നും വാക്‌സിന് പ്രതിരോധശേഷി കുറവാണെന്നുമുള്ള കാരണത്താലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്‌സിന്‍ നിര്‍ത്തലാക്കിയത്. മലപ്പുറം ജില്ലയില്‍ 13,524 കേസുകളും കണ്ണൂര്‍ ജില്ലയില്‍ 12,800 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് 5000പേര്‍ക്കും തിരുവനന്തപുരത്ത് 1575 പേര്‍ക്കുമാണ് രോഗബാധ. 5 […]
Read more

പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സര്‍ക്കാരിന്റെ ആരംഭത്തില്‍ 2.5 ലക്ഷം ആളുകള്‍ക്കാണ് പ്രതിവര്‍ഷം സൗജന്യ ചികിത്സ നല്‍കിയതെങ്കില്‍ 2024ല്‍ 6.5 ലക്ഷം പേര്‍ക്കാണ് സൗജന്യ ചികിത്സ നല്‍കിയത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ നേട്ടം മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കാനുമാണ് ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നത്. കേരളത്തെയും […]
Read more

Recent News

Advertisement
WhiteswanTV Footer