Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vellapally nadesan

വെള്ളാപ്പള്ളി എന്ന വേതാളത്തെ ചുമന്നതിനുള്ള പ്രതിഫലമാണ് പിണറായിക്ക് കിട്ടിയത്;സി.കെ വിദ്യാസാഗർ

ഇടുക്കി: വെള്ളാപ്പള്ളി നടേശൻ എന്ന വേതാളത്തെ ചുമന്നതിനുള്ള പ്രതിഫലമാണ് പിണറായി വിജയന് ഈ തെരഞ്ഞെടുപ്പിൽ ലഭിച്ചതെന്ന് എസ്എൻഡിപി മുൻ പ്രസിഡന്റും എൽഡിഎഫ് അനുകൂലിയുമായ സി.കെ വിദ്യാസാഗർ. എസ്എൻഡിപിയെ വെള്ളാപ്പള്ളി നടേശന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ സംസ്ഥാന സർക്കാർ സഹായിക്കുമെന്ന് പ്രതീക്ഷിച്ചാണ് തങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ മുതുകത്ത് കയറിയ വേതാളമായി വെള്ളാപ്പള്ളി മാറുകയാണ് ചെയ്തത്. അന്തരിച്ച മുൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉണ്ടായിരുന്നെങ്കിൽ വെള്ളാപ്പള്ളിയെ ഇത്തരത്തിൽ അടുപ്പിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ അഭാവം വെള്ളാപ്പള്ളിക്ക് സർക്കാരിൽ […]
Read more

ഇന്ത്യയിലെ അതികായനായ നേതാവ്’; കെസിയെ പുകഴ്ത്തി വെള്ളാപ്പള്ളി ന‌ടേശൻ

പത്തനംതിട്ട: കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. കെ.സി. വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് നിരവധി എംഎൽഎമാർ വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടി ഹൈക്കമാൻഡാണെന്നും അതിൽ ഒരു സമുദായ നേതാവിനും അവകാശമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വി.ഡി. സതീശൻ നല്ല പ്രതിപക്ഷ നേതാവാണെന്നും ലീഗിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രമേശ് […]
Read more

വെള്ളാപ്പള്ളി എനിക്കെതിരെ പ്രവർത്തിച്ചു; അതൃപ്‌തി പരസ്യമാക്കി യു പ്രതിഭ

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ തോൽവിയിൽ അസന്തോഷം പ്രകടിപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ. തനിക്കെതിരെ ചിലർ പ്രവർത്തിച്ചതാണ് തോൽവിക്ക് കാരണമെന്ന് പ്രതിഭ ആരോപിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചുവെന്നാണ് പ്രതിഭയുടെ ആരോപണം. ഇതു കാരണം എസ്എൻഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും അവർ പറഞ്ഞു. പാർട്ടിക്ക് ശക്തമായ കേന്ദ്രങ്ങളിലുപോലും വോട്ട് കുറഞ്ഞതായി പ്രതിഭ ചൂണ്ടിക്കാട്ടി. പത്തിയൂർ, ചെട്ടികുളങ്ങര പ്രദേശങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പുണ്ടാക്കിയെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ തവണത്തേതുപോലെ പ്രവർത്തനം ശക്തമായിരുന്നില്ലെന്നും പ്രതിഭ […]
Read more

എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള ഉത്തരവിന് സ്റ്റേ

കൊച്ചി: എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് അടക്കമുള്ളവർക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം.
Read more

തോമസ്എം കെ തോമസിന് എം എൽ എ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണ്: വെള്ളാപ്പള്ളി നടേശൻ

എൻ സി പി സംസ്ഥാനധ്യക്ഷൻ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തോമസ് കെ തോമസിന് എംഎൽഎ ആകാൻ യാതൊരു യോഗ്യതയിലെന്നും തോമസ് കെ തോമസ് പോഴൻ എംഎൽഎ ആണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു . ചേട്ടന്‍ മരിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാണ്. എംഎല്‍എ സ്ഥാനം കിട്ടിയത് തന്നെ ഔദാര്യമാണ്. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. കൂടാതെ കുട്ടനാട്ടിലും അരൂരിലും ഈഴവ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നും വെള്ളാപ്പള്ളി […]
Read more
Advertisement
WhiteswanTV Footer