Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vinayakan

ജോൺ ബ്രിട്ടാസിനെതിരെ അധിക്ഷേപ പരാമർശവുമായി വിനായകൻ

രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷമായ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഡൽഹിയിൽ നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തെ പരാമർശിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാൻ ജോൺ ബ്രിട്ടാസ് ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ ആരോപണം. കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ കുറിപ്പിൽ ജോൺ ബ്രിട്ടാസിന്റെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല. പകരം എം.പിയുടെ ചിത്രം ഉൾപ്പെടുത്തിയാണ് പോസ്റ്റ് പങ്കുവെച്ചത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസ് സജീവമായി […]
Read more

‘കേരളം ബം​ഗാള്‍ ആകരുത്, ഇത് ഇടത് സഹയാത്രികരുടെ വിജയം’; പ്രതികരണവുമായി വിനായകന്‍

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി നടനും ഇടത് സഹയാത്രികനുമായ വിനായകൻ രംഗത്ത്. താൻ കാണുന്നത് കോൺഗ്രസിന്റെ വിജയം അല്ലെന്നും ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും വിനായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. “കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കില്ല” എന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു. കേരളത്തിൽ 102 സീറ്റുകൾ നേടി വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് വലിയ വിജയമാണ് നേടിയത്. ഇതോടെ യുഡിഎഫ് പത്ത് വർഷത്തിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തി. അതേസമയം, എൽഡിഎഫ് 35 സീറ്റിലേക്ക് ഇടിഞ്ഞത് വലിയ തിരിച്ചടിയായി. […]
Read more

വിവാദ ഫേസ്ബുക്ക് പോസ്റ്റ്: കവിത എഴുതിയതെന്ന് വിനായകന്‍, കേസെടുക്കാന്‍ വകുപ്പില്ല, വിട്ടയച്ച് പൊലീസ്

കൊച്ചി: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് കൊച്ചി സൈബര്‍ പൊലീസ്. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് പൊലീസ് വിട്ടയച്ചത്. താന്‍ ഫേയ്‌സ്ബുക്കില്‍ കവിത എഴുതിയതാണെന്ന് വിനായകന്‍ പ്രതികരിച്ചു. വിഎസ് അന്തരിച്ച സമയത്ത് ഇട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യംചെയ്യല്‍. വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനായകനെ സൈബര്‍ പൊലീസ് വിളിച്ചുവരുത്തിയത്.
Read more

അടൂർ ​ഗോപാലകൃഷ്ണനേയും യേശുദാസിനേയും അധിക്ഷേപിച്ച് വിനായകൻ

സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണനും ​ഗായകൻ കെ ജെ യേശുദാസിനുമെതിരേ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഇരുവരുടേയും പേര് പരാമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്.നിരവധിപേരാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ വിമർശനവുമായി എത്തിയിരിക്കുന്നത്. പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിക്ഷേപിക്കുന്ന തരത്തിൽ സിനിമാ കോൺക്ലേവിൽ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെ പ്രമുഖരടക്കം ഒട്ടേറെപ്പേർ അടൂരിനെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.
Read more

അധിക്ഷേപിച്ച് പോസ്റ്റ്: വിനായകനെതിരെ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദേശം

സാമൂഹ്യ മാധ്യമങ്ങളിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശം. നിരവധി പരാതികളാണ് ഡിജിപിക്ക് വിനായകനെതിരെ ലഭിച്ചിരിക്കുന്നത്. എന്നാൽ വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റകരമായ അധിക്ഷേപ പരാമർശങ്ങൾ ഇല്ലെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്.
Read more

അന്തരിച്ച നേതാക്കളെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; വിനായകനെതിരെ യൂത്ത് കോൺഗ്രസ്‌

കൊച്ചി: നടൻ വിനായകനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്‌. അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചുവെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് നടനെതിരെ പരാതി നൽകിയത്. ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമാണ് പരാതി നൽകിയത്.
Read more

നടന്‍ സലീംകുമാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വിനായകന് മറുപടിയുമായി ചന്തു സലീംകുമാര്‍

നടന്‍ സലിം കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച വിനായകന് മറുപടിയുമായി സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍. തന്നെ ആദ്യമായി കണ്ടപ്പോള്‍ വിനായകന്‍ പറഞ്ഞത് സീനിയര്‍ നടന്‍മാര്‍ തന്നെ മാറ്റിനിര്‍ത്തുമായിരുന്നെന്നും നിന്റെ അച്ഛന്‍ മാത്രമാണ് കൂടെ നിര്‍ത്തിയിട്ടുള്ളൂവെന്നും ആയിരുന്നു. ഇതേ ആള് തന്നെയാണ് ഇപ്പോള്‍ അച്ഛനെ വിമര്‍ശിക്കുന്നതെന്നും ചന്തു സലിം കുമാര്‍ പറയുന്നു. ഫെയ്സ്ബുക്കിലെ സിനിമാ പാരഡൈസോ ക്ലബ്ബിലെ ഒരു പോസ്റ്റിന് താഴെ കമന്റിലൂടെയായിരുന്നു ചന്തുവിന്റെ പ്രതികരണം. ‘വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു […]
Read more

ജയിലര്‍ 2-ല്‍ വിനായകനും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആദ്യ ഭാഗം വലിയ വിജയമായതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ വലിയ പ്രതീക്ഷകളുണ്ട്. ഇപ്പോഴിതാ സിനിമയുടെ വമ്പന്‍ അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ മലയാളി താരം വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍ കഥാപാത്രം രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിനായിട്ടാണ് വിനായകന്‍ ജോയിന്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട് .ഫ്‌ലാഷ്ബാക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix