ഇന്ത്യയുടെ വിസ നിയമങ്ങളില്‍ മാറ്റം; ടൂറിസ്റ്റ് വിസയുടെ പേര് ഇനി ‘വിസിറ്റര്‍ വിസ’
ന്യൂഡൽഹി: ഇന്ത്യയുടെ വിസ നടപടികൾ കൂടുതൽ ലളിതമാക്കി കേന്ദ്ര സർക്കാർ. വിസ വിഭാഗങ്ങളുടെ എണ്ണം 13ൽ നിന്ന് ഒമ്പതായി കുറച്ചതായും വിസ അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം വരെ കുറച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികൾക്ക് ഇന്ത്യയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ. പുതിയ മാറ്റത്തിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയുടെ പേര് ‘വിസിറ്റർ വിസ’ എന്നാക്കി മാറ്റി. വിനോദസഞ്ചാരത്തിന് പുറമെ മറ്റ് സന്ദർശന ആവശ്യങ്ങൾക്കും ഈ വിസ ഉപയോഗിക്കാമെന്നതാണ് പേരുമാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. […]
Read more