തിരുവല്ല സ്പായിലെ കൂട്ടബലാത്സംഘം; 2 പ്രതികൾ കീഴടങ്ങി
തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പായിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവിലായിരുന്ന കിരണും സജിനുമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പൊലീസിന്റെ പിടിയിലായി. നേരത്തെ ഒളിവിലായിരുന്ന നാലാം പ്രതി തിരുവല്ല ചുമത്ര കോഴിക്കോട്ടുപറമ്പിൽ വീട്ടിൽ പ്രശോഭ് (രൊക്കൻ, 26) പിടിയിലായിരുന്നു. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ മുഖ്യപ്രതി കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്‌സാണ്ടർ ചാക്കോ (29), […]
Read more

