Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഘം; 2 പ്രതികൾ കീഴടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവല്ല: തിരുവല്ല മഞ്ഞാടിയിലെ സ്പായിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ രണ്ടു പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒളിവിലായിരുന്ന കിരണും സജിനുമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പൊലീസിന്റെ പിടിയിലായി.

നേരത്തെ ഒളിവിലായിരുന്ന നാലാം പ്രതി തിരുവല്ല ചുമത്ര കോഴിക്കോട്ടുപറമ്പിൽ വീട്ടിൽ പ്രശോഭ് (രൊക്കൻ, 26) പിടിയിലായിരുന്നു. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ മുഖ്യപ്രതി കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്‌സാണ്ടർ ചാക്കോ (29), കുളക്കാട് മുപ്പിരിയിൽ ബെർലിൻദാസ് (38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36) എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഈ മാസം ഒന്നിന് വൈകിട്ട് മൂന്നരയോടെയായിരുന്നു സ്പായിലെത്തിയ സംഘം യുവതിയെ മാനഭംഗപ്പെടുത്തിയത്. ഗുണ്ടാപ്പിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതി മരണ സുബിൻ അതിക്രൂര പീഡനത്തിനിരയാക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix