Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Wayanad rehabilitation

വയനാടിനെ മറന്നുപോയ ഭരണകൂടം

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്ന് മാസങ്ങളേറെ പിന്നിടുമ്പോഴും അവിടുത്തെ ജനതയുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന് യാതൊരു ഉത്കണ്ഠയും ഇല്ലാത്ത മട്ടാണ്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത് കഴിഞ്ഞദിവസമാണ്. കേന്ദ്ര വായ്പാ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലായിരുന്നു വിമര്‍ശനം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്. കാര്യങ്ങള്‍ നിസ്സാരമായി എടുക്കരുതെന്നും ഡൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥർ കേരള ഹൈക്കോടതിക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ജസ്റ്റിസുമാരായ എ.കെ […]
Read more

വയനാട് പുനരധിവാസം: സർക്കാർ സാലറി ചലഞ്ചിൽ കിട്ടിയത് 231 കോടി മാത്രം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെത്തുടർന്നുള്ള പുനരധിവാസത്തിനായി സർക്കാർ നടത്തിയ സാലറി ചലഞ്ചിൽ ആകെ കിട്ടിയത് 231 കോടി രൂപ. എന്നാൽ സർക്കാർ സാലറി ചലഞ്ചിലൂടെ പ്രതീക്ഷിച്ചിരുന്നത് 500 കോടി രൂപയാണ്. മാർച്ച് പത്തുവരെയുള്ള കണക്കുകൾ പ്രകാരം കൃത്യം 231,20,97,062 രൂപയാണ് ലഭിച്ചതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലിന്റോ ജോസഫ് എംഎൽഎയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. 2024, 2025 വർഷങ്ങളിലായി ഓരോ വകുപ്പിൽനിന്ന് ലഭിച്ച വിഹിതവും ലീവ് സറണ്ടർ, പിഎഫ് മുഖേന ലഭിച്ച തുകയും ഉൾപ്പടെഉള്ളവയും സ്പാർക്ക് മുഖേന […]
Read more

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ല; ഹൈക്കോടതി

കല്‍പ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍സിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. പുനരധിവാസ വിഷയത്തില്‍ പൊതുതാല്‍പര്യം സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി അറിയിച്ചു. സര്‍ക്കാരിന്റെ പണം സ്വകാര്യ വ്യക്തിക്ക് നല്‍കിയാല്‍ തിരിച്ചുപിടിക്കാന്‍ പ്രയാസമാകും. ഭൂമിയില്‍ സിവില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് ബാങ്ക് ഗാരന്റിക്കുള്ള നിര്‍ദ്ദേശം. ബാങ്ക് ഗാരന്റി നല്‍കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസണ്‍സ് നല്‍കിയ അപ്പീലിലാണ് നടപടി. ഹാരിസണ്‍സിന്റെ […]
Read more

ദുരന്തബാധിതരുടെ പുനരധിവാസത്തിന് 2 എസ്റ്റേറ്റുകൾ ഏറ്റെടുത്തു; കെ രാജൻ

തൃശ്ശൂര്‍: വയനാട്ടില്‍ ദുരന്തബാധിതരുടെ അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ രാജന്‍. ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്. ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അനാവശ്യമായി വിവാദത്തിലേക്ക് ഈ ഘട്ടത്തില്‍ പോകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ദുരന്തബാധിതരില്‍ 2,188 പേര്‍ക്കുള്ള ദിനബത്തയും ദുരന്തബാധിതര്‍ക്കുള്ള ചികിത്സയും ഉറപ്പാക്കും. 8 പ്രധാന റോഡുകള്‍, 4 പാലങ്ങള്‍ എന്നിവ കൊണ്ടുവരും. മൈക്രോപ്ലാന്‍ അനുസരിച്ച് ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് ജീവനോപാധി ഒരുക്കും. 61 ദിവസത്തിനകം […]
Read more

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ ഡോ. തോമസ് ഐസക്ക്

കല്‍പ്പറ്റ: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കേന്ദ്ര നടപടിക്കെതിരെ സിപിഐഎം നേതാവ് ഡോ. തോമസ് ഐസക്. കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്രത്തിന്റേത്. കേന്ദ്രമനുഭവിച്ച ചുരുങ്ങിയ സമയം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഗ്രാന്‍ഡ് ചോദിച്ചാല്‍ വായ്പ തരുന്നുവെന്നും പ്രതിഷേധത്തോടെ വായ്പയെ സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ആന്ധ്ര അടക്കമുള്ളവര്‍ക്ക് പണം നല്‍കുമ്പോള്‍ ഈ മാനദണ്ഡം ഉണ്ടായില്ല. ദീര്‍ഘകാലത്തേക്ക് വായ്പ തിരിച്ചടപ്പിച്ച് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള കെണിയാണിത്. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കുമെന്നും […]
Read more

വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം

കൽപ്പറ്റ: വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. ടൗണ്‍ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളില്‍ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്‌കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്തില്‍ പണം […]
Read more

വയനാട് പുനരധിവാസം: 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ വയനാടിനെ മറക്കാതെ ധനമന്ത്രി. ബജറ്റ് അവതരണ വേളയിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ഓർമ്മിപ്പിച്ച ധനമന്ത്രി പുനരധിവാസത്തിന് 20221 കോടി രൂപ ആവശ്യമാണെന്ന് അറിയിച്ചു. കേന്ദ്രസഹായം ഒന്നും ലഭിച്ചിട്ടില്ലെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്നും അതിനായി 750 കോടിയുടെ പദ്ധതി ഉണ്ടെന്നും പ്രഖ്യാപിച്ചു. വയനാട്ടിൽ ഉണ്ടായത് 1202 കോടി രൂപയുടെ നഷ്ടമാണെന്നും ധനമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും വളർച്ചയുടെ പാതയിലാണ് കേരളം എന്നും പറഞ്ഞു […]
Read more

വയനാട് പുനരധിവാസം: സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡിയും പ്രത്യേക വെബ് പോര്‍ട്ടലും തയാറാക്കും

വയനാട് ദുരിതബാധിതരുടെ പുനരധിവാസവും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യഷതയിൽ യോഗം ചേർന്നു.പുനരധിവാസത്തില്‍ പങ്കാളികളാകുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് പ്രത്യേക ഐഡി നല്‍കും. കൂടാതെ സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രത്യേക വെബ് പോര്‍ട്ടലും തയാറാക്കും. മാത്രമല്ല ഓണ്‍ലൈന്‍ പെയ്‌മെന്റ് ഓപ്ഷനും ഉണ്ടാകും. 100ല്‍ താഴെ വീടുകൾ സ്പോൺസർ ചെയ്തവരുടെ യോ​ഗമാണു ചേർന്നത്. വീട് നിർമാണവുമായി ബന്ധപ്പെട്ട ചെലവുകൾ വിലയിരുത്തി പരമാവധി സഹായം നൽകുമെന്ന് സ്പോൺസർമാർ അറിയിച്ചു. സ്‌പോണ്‍സര്‍ഷിപ്പ് മാനേജ്‌മെന്റിനായി പ്രത്യേക യൂണിറ്റ് ഉണ്ടാകും. ഇതിനുവേണ്ടി ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കും. […]
Read more

വയനാട് ഫണ്ടും ഊരാളുങ്കൽ വഴി സിപിഎമ്മിലേക്കോ…?

വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. വയനാടിനും അപ്പുറത്തേക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും കണ്ണീരും അതിലേറെ സഹായഹസ്തങ്ങളും അവിടുത്തെ ജനതയ്ക്ക് ലഭിക്കുകയുണ്ടായി. ദുരന്തത്തിനെ അതിജീവിച്ച ജനതയ്ക്ക് മുമ്പിലുള്ള വലിയ ചോദ്യമായിരുന്നു പുനരധിവാസമെന്നത്. മാസങ്ങൾക്കിപ്പുറം പുനരധിവാസത്തെപ്പറ്റി ഉയർന്ന ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുകയാണ്. 750 കോടി രൂപ മുടക്കി ദുരന്ത മേഖലയിലെ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കും എന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതലയെന്നതാണ് പ്രഖ്യാപനത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. നിർമാണത്തിന്റെ മേൽനോട്ടം […]
Read more

ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിലെ ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവ്: പ്രതിഷേധവുമായി സമരസമിതി

വയനാട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവ് എന്ന് ആരോപിച്ച് പ്രതിഷേധം. ദുരന്തബാധിതരുടെ സമര സമിതിയാണ് പ്രതിഷേധിക്കുന്നത്. 388 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. അതില്‍ 17 കുടുംബങ്ങളിലെ ആരും ജീവിച്ചിരിപ്പില്ല. പലരുടെയും പേര് ഒഴിവാക്കിയെന്ന പരാതിയുമായി പഞ്ചായത്തിന് മുന്നില്‍ സമര സമിതി പ്രതിഷേധിച്ചു. 15 ദിവസത്തിനുള്ളില്‍ വിട്ടുപോയവരുടെ പേരുകള്‍ നല്‍കാമെന്നും 30 ദിവസത്തിനുള്ളില്‍ അന്തിമ പട്ടിക തയ്യാറാക്കുമെന്നുമാണ് അറിയിപ്പ്. മാനന്തവാടി സബ് കളക്ടര്‍ക്കായിരുന്നു പട്ടിക തയ്യാറാക്കാനുള്ള ഉത്തരവാദിത്വം. റവന്യു ഉദ്യോഗസ്ഥരും […]
Read more

Recent News

Advertisement
WhiteswanTV Footer