Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: weather

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കാസർഗോഡ്, കണ്ണൂർ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത ഒരാഴ്ച കാലവർഷം കൂടുതൽ ശക്തമാകാനാണ് സാധ്യത. ജൂൺ 28ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 29ന് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 30നും മഴ ശക്തമായി തുടരുമെന്നാണ് […]
Read more

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; തിങ്കളാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ശക്തമാക്കി. ജൂൺ 29-ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. 27-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, […]
Read more

മുംബൈയിൽ കനത്ത മഴ; നഗരത്തിൽ ജനജീവിതം ദുസ്സഹം

മുംബൈ: മുംബൈയിൽ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയെ തുടർന്ന് ജനജീവിതം ദുസ്സഹമായി. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും മരങ്ങൾ വീണുള്ള നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. ഇതോടെ റോഡുകൾ വെള്ളത്തിനടിയിലായി, റെയിൽ ഗതാഗതവും സാരമായി ബാധിച്ചു. രാം മന്ദിർ, കൊളാബ, സാന്താക്രൂസ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. രാം മന്ദിറിൽ 224 മില്ലിമീറ്റർ മഴയും, കൊളാബയിൽ 218.5 […]
Read more

തൂത്തുക്കുടിയിൽ ടൊർണാഡോയ്ക്ക് സമാനമായ വൻ ചുഴലിക്കാറ്റ്

തൂത്തുക്കുടി: തൂത്തുക്കുടിയിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ അതിശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. ടൊർണാഡോയ്ക്ക് സമാനമായ രീതിയിൽ വീശിയ കാറ്റാണ് പ്രദേശത്തെ ബാധിച്ചത്. തൂത്തുക്കുടി വിമാനത്താവളത്തിന് സമീപം പൊടിപടലങ്ങളും അവശിഷ്ടങ്ങളും ഉയർന്ന് ചുഴലിക്കാറ്റ് പോലെയുള്ള സാഹചര്യം രൂപപ്പെട്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. തൂത്തുക്കുടി– തിരുനെൽവേലി ദേശീയപാതയിലെ വഗൈകുളം, മുടിവൈത്തനേന്തൽ എന്നിവിടങ്ങളിലാണ് പ്രധാനമായും നാശം റിപ്പോർട്ട് ചെയ്തത്. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 200-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകളും തകരുകയായിരുന്നു. വഗൈകുളം ടോൾ […]
Read more

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് മൂന്ന് ജില്ലകൾക്ക് കൂടി യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണ് പുതിയതായി യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ മഴ തുടരാനാണ് […]
Read more

എൽ നിനോ വരുന്നു; യുഎഇയിൽ കടുത്ത ചൂടിന് സാധ്യത

ദുബായ്: പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ പ്രതിഭാസം യുഎഇയിലും പ്രവാസ ലോകത്തും കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാമെന്ന് റിപ്പോർട്ട്. ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ യുഎഇയിൽ വരും ദിവസങ്ങളിൽ ചൂടും ഈർപ്പവും വർധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. കാലാവസ്ഥാ മാറ്റങ്ങൾ കൂടുതൽ ശക്തമാകാമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നു.
Read more

92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ്; ഡൽഹിയിൽ റെഡ് അലർട്ട്

ന്യൂഡൽഹി: ഡൽഹിയിൽ 92 കിലോമീറ്റർ വേഗതയിൽ ശക്തമായ പൊടിക്കാറ്റ്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റം ഉണ്ടായത്. ഉച്ചയ്ക്ക് 2.30ഓടെ കാലാവസ്ഥാ സ്റ്റേഷനിൽ 92 കിലോമീറ്റർ വേഗതയിൽ കാറ്റ് രേഖപ്പെടുത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് […]
Read more

11 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയും ഇടിമിന്നലും അനുഭവപ്പെടാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന അവസ്ഥയെയാണ് ശക്തമായ മഴ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 30 […]
Read more

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി കാലാവസ്ഥാ വകുപ്പ്. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തി പ്രാപിക്കുന്നതാണ് മഴ കുറയാനുള്ള പ്രധാന കാരണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴയിൽ വലിയ കുറവ് ഉണ്ടാകാനാണ് സാധ്യത. മറ്റ് ഏഷ്യൻ രാജ്യങ്ങളിലും മഴ കുറയുമെന്ന് മുന്നറിയിപ്പുണ്ട്. ഇതിനിടെ, സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നുമാണ് പ്രവചനം. എന്നാൽ നാളെ മുതൽ മഴ മുന്നറിയിപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix