Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ഫോർട്ട് കൊച്ചിയിൽ വൻ തീപ്പിടിത്തം

മട്ടാഞ്ചേരി:ഫോർട്ട്കൊച്ചി അമരാവതിയിൽ ഗൃഹോപകരണ ഗോഡൗണിൽ വൻ അഗ്നി ബാധ.അമരാവതി ബ്രഹ്മ അമ്പലത്തിന് സമീപത്തെ ബാലൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗൃഹോപകരണ ഗോഡൗണിലാണ് തീ പിടുത്തമുണ്ടായത്.ഇന്നലെ രാത്രി എട്ടര മണിയോടെയാണ് അഗ്നി ബാധയുണ്ടായത്.ഫ്രിഡ്ജ്,ടിവി,വാകഷിങ് മെഷീൻ,മിക്സി ഉൾപെടെയുള്ളവ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീ പിടിച്ചത്.ഇവയിൽ പലതിലും ഗ്യാസിന്റെ സാന്നിധ്യമുള്ളതിനാൽ തീ ആളി പടരുകയായിരുന്നു. ചെറിയ വഴിയായതിനാൽ അഗ്നി രക്ഷാ സേനയുടെ വാഹനം പെട്ടെന്ന് എത്താൻ കഴിയാതിരുന്നതിനാൽ തീ പിടുത്തതിന്റെ തീവ്രതക്ക് ആക്കം കൂട്ടി.സമീപത്തെല്ലാം വീടുകളുള്ളതിനാൽ ഇങ്ങോട്ടും അഗ്നി പടർന്നിട്ടുണ്ട്.മട്ടാഞ്ചേരിയിൽ നിന്നെത്തിയ അഗ്നി രക്ഷാ […]
Read more

കുംഭമേളയിലെ അപകടം: 30 പേര്‍ മരിച്ചതായി യുപി സര്‍ക്കാരിന്‍റെ സ്ഥിരീകരണം

ന്യൂഡൽഹി: കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ചതായി സ്ഥിരീകരണം. 60 പേര്‍ക്ക് പരിക്കേറ്റതായും മരിച്ചവരില്‍ 25 പേരെ തിരിച്ചറിഞ്ഞതായും യുപി പൊലീസ് വ്യക്തമാക്കി. മൗനി അമാവാസി ദിനത്തിലെ സ്‌നാനത്തിനായി വന്‍ ജനാവലി എത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് ദുരന്ത കാരണം. പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ദുരന്തത്തില്‍ മരണ വിവരങ്ങള്‍ പുറത്തുവിടാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.പിന്നാലെയാണ് മണിക്കൂറുകള്‍ക്ക് ശേഷം മരണസംഖ്യ ഔദ്യോഗികമായി പൊലീസ് പുറത്തുവിട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പരിക്കേറ്റ പലരുടെയും […]
Read more

30 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറാണ്. സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. ഫെബ്രുവരി […]
Read more

തലസ്ഥാനത്ത് സ്‌കൂൾ ബസിൽ കത്തിക്കുത്ത്; ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു

തിരുവനന്തപുരം: നെട്ടയത്ത് സ്വകാര്യ സ്‌കൂളിന്റെ ബസിൽ കത്തിക്കുത്ത് നടന്നു. പ്ലസ്‌വൺ വിദ്യാർത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത്. പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് പിടികൂടി.
Read more

സന്യാസം സ്വീകരിച്ച് നടി നിഖില വിമലിന്റെ സഹോദരി; പുതിയ പേര് അവന്തിക ഭാരതി

തൃശൂർ: നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസം സ്വീകരിച്ചതായി വിവരം. നടി നിഖിലയോ അഖിലയോ ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അതേസമയം അഖില സന്യാസ വേഷത്തിൽ പങ്കുവച്ച ഒരു ചിത്രവും അഖിലയുടെ ​ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയുടെ ഫെയ്സ്ബുക്ക് കുറിപ്പുമാണ് ചർച്ചകൾക്ക് ആധാരം. ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നാണ് അഭിനവ ബാലാനന്ദഭൈരവയുടെ പോസ്റ്റ്. […]
Read more

എസ്ഐയെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി

പത്തനംതിട്ട: എസ്ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ.ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഉദ്യോ​ഗസ്ഥൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്‌സ്റ്റാൻഡിൽ കറങ്ങി നടക്കുന്നത് ചോദ്യംചെയ്തതിനാണ് എഐയെ വിദ്യാർത്ഥി മർദിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ‌ സ്ഥിരമായി സംഘർഷം നടത്താറുണ്ട്. ഇവിടെ കുറച്ച് ദിവസമായി വിദ്യാർഥിനികളെ കമന്റടിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് എസ്.ഐ.യും പൊലീസുകാരനും സംഭവസ്ഥലത്ത് എത്തിയത്. ഈ സമയത്താണ് […]
Read more

തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ മദ്യ വിൽപ്പനയുടെ സമയം ദീർഘിപ്പിച്ചു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

സംസ്ഥാനത്ത് തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും മദ്യ വില്പനയുടെ സമയം ദീർഘിപ്പിച്ചു. പുതിയ 74 ടൂറിസം കേന്ദ്രങ്ങളിലാണ് സമയം ദീര്‍ഘിപ്പിച്ചത്. എക്‌സൈസ് വകുപ്പ് വിജ്ഞാപനം ഇറക്കിയതോടെ രാവിലെ 10 മുതല്‍ രാത്രി 12 വരെ ഈ കേന്ദ്രങ്ങളില്‍ മദ്യവിൽപ്പന നടത്താൻ സാധിക്കും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു ഈ ടൂറിസം കേന്ദ്രങ്ങളില്‍ അനുമതി ഉണ്ടായിരുന്നത്. എന്നാൽ കോണ്‍ഫറന്‍സ് ടൂറിസത്തിന്റെ ഹബ്ബായ കൊച്ചി കോര്‍പറേഷനെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍, […]
Read more

വിശപ്പ് സഹിക്കാന്‍ കഴിഞ്ഞില്ല, ചെന്താമര പിടിയിലാകുമ്പോൾ; സംഘർഷഭരിതം, സംഭവബഹുലം

പാലക്കാട്‌: കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച് ജയിലിൽ തുടരവേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി പിന്നെയും രണ്ടുപേരെ വകവരുത്തിയ സംഭവം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പൊലീസ് പിടികൂടിയത് സ്വന്തം വീടിന് തൊട്ടടുത്തു നിന്ന് തന്നെയാണ്. ചെന്താമരയ്ക്ക് വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. ഭക്ഷണം കഴിക്കാന്‍ ഇയാള്‍ വീട്ടിലേക്ക് വരുമെന്നും കണക്കുകൂട്ടി. പൊലീസിന്റെ കണക്കുകൂട്ടൽ പോലെ തന്നെ ചെന്താമര അവരുടെ വലയിലേക്ക് വന്ന് വീഴുകയായിരുന്നു. പ്രതി കീഴടങ്ങിയതല്ലെന്നും ഓടാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ […]
Read more

സംസ്ഥാനത്തെ ജിമ്മുകളില്‍ പരിശോധന; ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടികൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജിമ്മുകളില്‍ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്‍റെ പരിശോധന. സംസ്ഥാനത്തെ 50 ജിമ്മുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടികൂടി. രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും പിടിച്ചെടുത്തവയിലുണ്ട്. മരുന്നുകളിലെല്ലാം സ്റ്റിറോയിഡുകളുടെ സാന്നിധ്യവും കണ്ടെത്തി. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയത്. ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് […]
Read more

ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടതായി നാട്ടുകാര്‍; തിരച്ചിൽ ഊർജിതമാക്കി പൊലീസ്

നെന്മാറ: അമ്മയേയും മകനേയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമര ഇപ്പോഴും പ്രദേശത്തുതന്നെ ഉണ്ടെന്ന് സ്ഥിരീകരണം. പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളാണ് പ്രതിയെ ആദ്യം കണ്ടത്. പ്രദേശത്ത് കണ്ടത് ചെന്താമരയെത്തന്നെയാണെന്ന് പൊലീസും സ്ഥിരീകരിച്ചു. പൊലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ചെന്താമര കോഴിക്കോട് എത്തി എന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരുവമ്പാടിയിലും കൂടരഞ്ഞിയിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. ജില്ലാ അതിർത്തികളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Read more
Advertisement
WhiteswanTV Footer