Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

മൂന്നാറിൽ പുലിയിറങ്ങി; തിരച്ചിലുമായി വനംവകുപ്പ്

ഇടുക്കി: മൂന്നാറിൽ വീണ്ടും പുലിയുടെ സാന്നിധ്യം. തോട്ടം തൊഴിലാളിയാണ് പുലിയെ നേരിൽ കണ്ടത്. മൂന്നാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് സമീപമാണ് പുലിയെ കണ്ടത്. പ്രദേശത്ത് വനംവകുപ്പ് വിശദമായ പരിശോധന നടത്തുകയാണ്. 20 പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് പരിശോധനയ്ക്കുള്ളത്. ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തും. പുലിയെ കണ്ട ഭാഗം ജനവാസമില്ലാത്ത പ്രദേശമാണ്. കൊളുന്ത് നുള്ളാൻ മാത്രമായി തൊഴിലാളികൾ എത്തുന്ന ഇടമാണിവിടം. വരുന്ന ദിവസങ്ങളിലും പരിശോധന തുടരും.
Read more

പാലക്കാട് കോൺഗ്രസ് നിശ്ചലം; ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുത്ത് യൂത്ത്കോൺഗ്രസ്

പാലക്കാട്‌: ബ്രൂവറി വിഷയം സർക്കാരിന്മേൽ കനത്ത പ്രഹരമായി നിലകൊള്ളുമ്പോൾ സമരരംഗത്ത് കോൺഗ്രസ് സജീവമല്ലെന്നത് വ്യാപക വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. വിഷയത്തിൽ യാതൊരുവിധത്തിലുള്ള സമരപരിപാടികളും ഡിസിസിയുടെ നേതൃത്വത്തിൽ നടന്നിരുന്നില്ല. വലിയ പ്രക്ഷോഭങ്ങൾക്ക് പോലും സാധ്യതയുള്ള വിഷയമാണെന്നിരിക്കെ കോൺഗ്രസിന്റെ തണുപ്പൻ സമീപനം ജനങ്ങൾക്കിടയിൽ പോലും ചർച്ചയാവുകയും ചെയ്തിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്തും ഡിസിസി പ്രസിഡന്റിന്റെയും ജില്ലാ നേതൃത്വത്തിന്റെയും പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിലയിരുത്തൽ ആയിരുന്നു പൊതുവേ ഉണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷക്കാലം മാത്രം ബാക്കിനിൽക്കെ ഇത്തരം സമരങ്ങൾ ഏറ്റെടുത്ത് കോൺഗ്രസ് മുന്നോട്ടു വരാത്തതിൽ […]
Read more

സിപിഎമ്മുകാരുടെ കണ്ണിലുണ്ണിയായി പുതിയ ഗവര്‍ണര്‍

പഴയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും സർക്കാരും തമ്മിലുള്ള പുകിലുകൾ നമ്മൾ എത്രയോ കണ്ടതാണ്. മുഖ്യമന്ത്രിയുമായി നേരിട്ട് യുദ്ധമായിരുന്നല്ലോ അദ്ദേഹം നടത്തിയിരുന്നത്. എന്നാൽ പുതിയ ഗവർണർക്ക് സർക്കാരിനോടും മുഖ്യനോടുമൊക്കെ മൊഹബത്താണ്. റിപ്പബ്ലിക് ദിന സത്കാരത്തില്‍ രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പട പടയായി എത്തിയിരുന്നു. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചങ്ങായിമാരാണ്. അനുഭവ പാരമ്പര്യവും ഭരണ പരിചയവുമുള്ള മികച്ച മുഖ്യമന്ത്രിയെന്നാണ് പിണറായിയെ ഗവര്‍ണര്‍ പുകഴ്ത്തിയത്. സിപിഎമ്മിനും ഗവര്‍ണറെ കുറിച്ച് നല്ല മതിപ്പാണ്. കഴിഞ്ഞദിവസം […]
Read more

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 11 മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ കാണും. അതേസമയം, കൽപ്പറ്റയിലെ കളക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് മേപ്പാടിയിൽ വെച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ മലയോര ജാഥയുടെ പൊതുയോഗത്തില്‍ […]
Read more

നരേന്ദ്ര മോദി ഫെബ്രുവരിയിൽ യു എസ് സന്ദർശിക്കുമെന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം യുഎസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മോദിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന. അടുത്തമാസം അദ്ദേഹം യുഎസ് സന്ദര്‍ശിക്കുമെന്നും തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നു റിപ്പോര്‍ട്ട് ചെയ്തു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്നുള്ള നയതന്ത്ര വൃത്തങ്ങളിലെ അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
Read more

ടിക്കറ്റ് എടുക്കാത്തതിൽ തർക്കം; കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്

തൃശ്ശൂർ: ടിക്കറ്റ് എടുക്കാത്തതിനെ തുടർന്ന് സംഘർഷം. കന്യാകുമാരി എക്സ്പ്രസിലാണ് കത്തിക്കുത്ത് നടന്നത്. കായംകുളത്തേക്ക് യാത്ര ചെയ്ത യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്തിക്കുത്തുണ്ടായത്. ബാംഗ്ലൂരിൽ നിന്നും ട്രെയിനിൽ കയറിയ യുവാക്കൾക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. പരിശോധനയിൽ ടിടിഇ ഫൈൻ ഈടാക്കി. ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടയിലാണ് യുവാക്കളിൽ ഒരാൾ മറ്റൊരാളെ കുത്തിയത്. പരിക്ക് ഗുരുതരമല്ല. പ്രതിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി; റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി പോസ്റ്റർ

തൃശൂർ: ജില്ലയിലെ ഡിസിസി പരിസരത്തും നഗരത്തിന്റെ വിവിധ ഇടങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പരാമർശിച്ച് വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ പരാജയം വിശകലനം ചെയ്ത കെപിസിസി അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം പോസ്റ്ററുകളിലൂടെ ഉയർന്നു. തോൽവിക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ‘കോൺഗ്രസ് കൂട്ടായ്മ’ എന്ന പേരിൽ പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നു. തൃശൂരിൽ കെ. മുരളീധരൻ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഡിസിസി ഓഫിസിനു മുന്നിൽ സമാനമായ പോസ്റ്ററുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന്, കെ. മുരളീധരന്‌ […]
Read more

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡെത്തി; ഇനിയെന്ന് കേരളത്തിൽ…?

ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പാകുകയാണ്. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇനി മുതൽ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് ജനുവരി മുതൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് […]
Read more

പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. 2002 -ല്‍ വള്ളികുന്നം കാമ്പിശ്ശേരിയില്‍ യുവതിയെ കുത്തി കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. ജനുവരി എട്ടിനാണ് ഇയാള്‍ പരോളിലിറങ്ങിയത്. ഇക്കഴിഞ്ഞ ജനുവരി 25 ന് തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ ഹാജരാക്കേണ്ടതായിരുന്നു. പരോള്‍ കാലാവധി അവസാനിച്ചിട്ടും ജയിലിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read more

വയനാട്ടില്‍ പുലിയുടെ ആക്രമണം; യുവാവിന് പരുക്ക്

വയനാട്: വയനാട് മുട്ടില്‍ മലയില്‍ പുലി ആക്രമണത്തില്‍ യുവാവിന് പരുക്ക്. പിണങ്ങോട് സ്വദേശി വിനീതിനാണ് പരിക്കേറ്റത്. സ്വകാര്യ എസ്റ്റേറ്റിലാണ് സംഭവം. നിസാര പരിക്കുകളോടെ യുവാവിനെ കൈനാട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്‌. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.
Read more
Advertisement
WhiteswanTV Footer