Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ഡി സോൺ കലോത്സവത്തിലെ സംഘർഷം; പത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ പത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. കെഎസ്‌യു നേതാവ് ഷാജിയുടെ പരാതിയിലാണ് കേസെടുത്തത്. സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ വേദി ഒന്നിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് എഫ്ഐആർ. പെൺകുട്ടികളെ അസഭ്യം വിളിച്ചുവെന്നും സംഘർഷത്തിനിടെ തന്റെ കാൽ തല്ലിയൊടിച്ചെന്നും ഷാജിയുടെ പരാതിയിലുണ്ട്. മാള പോലീസ് ആണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. സംഘർഷത്തിൽ മൂന്ന് കെഎസ്‌യു പ്രവർത്തകർ റിമാന്റിലാണ്. മത്സരാർത്ഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘർഷം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. മത്സരങ്ങളും ഫലപ്രഖ്യാപനവും ചോദ്യം […]
Read more

കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ പൊലീസ് പിടിയിൽ

തൃശൂർ: തൃശൂരിലെ കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലുങ്കാനയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കമ്മീഷണർ ഓഫീസ് ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കൂട്ടാളിയെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാനായിരുന്നു തീക്കാറ്റ് സാജൻ പൊലീസ് ഭീഷണി മുഴക്കിയത്. ഇയാൾ ഒട്ടേറെ മോഷണക്കേസിലും പ്രതിയാണ്. സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
Read more

ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല; ബാലരാമപുരം കൊലപാതകക്കേസിൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകക്കേസിലെ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടൂതൽ വിവരങ്ങൾ പുറത്ത്. ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത സഹോദരിയെയും ഉപദ്രവിച്ചിരുന്നതായും ദേവേന്ദുവിനെ ഹരികുമാർ എടുത്തെറിഞ്ഞിരുന്നതായും അമ്മ ശ്രീതു മൊഴി നൽകിയിട്ടുണ്ട്. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ലെന്നാണ് ശ്രീതു പറഞ്ഞത്.കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ദേവേന്ദു ജനിച്ചതിനുശേഷം എന്നും ഹരികുമാർ വിശ്വസിച്ചു.ശ്രീതു ശുചിമുറിയിൽ പോയ സമയത്ത് കുട്ടിയെ എടുത്തെറിഞ്ഞെന്നും മൊഴി നൽകിയിട്ടുണ്ട്. ശേഷം സ്വന്തം കട്ടിൽ മണ്ണെണ്ണ […]
Read more

‘പത്തനാപുരത്തെ’ ഷെറിനെ സംരക്ഷിക്കുന്നതാര്..?

തന്റെ ഭർത്യപിതാവിനെ കൊലചെയ്ത കേസിൽ മൂന്ന് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടയിൽ ഷെറിൻ പുറത്തേക്ക് ഇറങ്ങുമ്പോൾ അതിനൊപ്പം ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. പത്തനാപുരം കാരിയായ ഷെറിനെ ആരാണ് ഈ കാലമത്രയും സംരക്ഷിച്ചതെന്ന ചോദ്യം. ആ ചോദ്യം ആകട്ടെ എത്തിനിൽക്കുന്നത് പിണറായി മന്ത്രിസഭയിലെ മന്ത്രിമാരിയിലേക്ക് വരെയാണെന്നതാണ് സത്യം. ഏറെക്കുറെ മന്ത്രിയുടെ പേര് വരെ നമ്മൾ പറയുന്നില്ലെങ്കിലും നാട്ടിൽ പാട്ടാണ്. അതിവേഗത്തിലാണ് ഷെറിന് മോചനം നല്‍കാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. മന്ത്രിസഭയിലെ […]
Read more

ഖുറാൻ കത്തിച്ച് പ്രതിഷേധം; ഇറാഖ് സ്വദേശി സ്വീഡനിൽ വെടിയേറ്റ് മരിച്ചു

സ്വീഡ‍നിൽ 2023ൽ ഖുറാൻ കത്തിച്ചു പ്രകോപനം സൃഷ്ടിച്ച ഇറാഖ് സ്വദേശി വെടിയേറ്റ് മരിച്ചു. സാൽവാൻ മോമികയാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. തലസ്ഥാന നഗരമായ സ്റ്റോക്ക്ഹോമിൽ വെച്ചാണ് മോമിക വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖുറാൻ കത്തിച്ച് വംശീയ വിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്ന കേസിൽ മോമിക കുറ്റക്കാരനാണോ എന്ന സ്റ്റോക്ക്‌ഹോം കോടതി വിധി വരാനിരിക്കെയായിരുന്നു മരണം. 2018ലാണ് ഇറാഖ് സ്വദേശിയായ സാൽവാൻ മോമിക സ്വീഡനിൽ എത്തിയത്. ജനാധിപത്യം, ധാർമ്മികത, മാനുഷിക മൂല്യങ്ങൾ, മനുഷ്യാവകാശങ്ങൾ, സ്ത്രീകളുടെ […]
Read more

റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5.55 കോടി

തിരുവനന്തപുരം: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 5.55 കോടി രൂപ കൂടി അനുവദിച്ചു. നേരത്തെ അനുവദിച്ച 807,50,66,349 രൂപയ്ക്ക് പുറമെയാണിത്. 2018ലെയും 19ലെയും പ്രളയത്തിൽ തകർന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്താത്തതുമായ റോഡുകളുടെ പുനരുദ്ധാരണമാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി നടത്തിപ്പിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ആകെ 1000 കോടി രൂപ അനുവദിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, കേന്ദ്ര ബജറ്റിൽ […]
Read more

സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് കള്ളപ്പണം ഒഴുകുന്നുവെന്ന് ഇഡി

കൊച്ചി: കേരളത്തിൽ സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് വലിയതോതിലുള്ള കള്ളപ്പണ ഇടപാടുകൾ നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് ഇഡി. ഹൈക്കോടതിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇഡിയുടെ പരാമർശം. 18 സഹകരണ സംഘങ്ങളില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുവെന്നും ഒരു ഈടിന്മേല്‍ ഒന്നിലധികം വായ്പ നല്‍കുന്നുവെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നു. വായ്പക്കാരുടെ അറിവോടെയും അല്ലാതെയുമാണ് നിയമവിരുദ്ധമായി വായ്പ അനുവദിക്കുന്നതെന്നും വായ്പാ തിരിച്ചടവ് മുടങ്ങിയവ തിരിച്ചുപിടിക്കുന്നതില്‍ വീഴ്ചയുണ്ടെന്നും ഇഡി സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
Read more

മലയോര ജാഥയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ

മലപ്പുറം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്ന മലയോര ജാഥയിൽ നിലമ്പൂരിൽ ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് മുൻ എംഎൽഎ പി.വി അൻവർ. മലയോര മേഖലയിലെ വന്യജീവി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകാത്തത് മുഖ്യമന്ത്രിക്കും വനം മന്ത്രിക്കുമാണ്. മേഖലയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നര വർഷമായി മുഖ്യമന്ത്രിയുടെ ഓഫീസ് ആർഎസ്എസിന് വേണ്ടി പണിയെടുക്കുകയാണ്. മലപ്പുറം ജില്ലയെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള ജില്ലയാക്കി മാറ്റാനാണ് ആഭ്യന്തര വകുപ്പിന്റെ ശ്രമം. പിണറായിക്കുവേണ്ടി വേണ്ടി സംസാരിച്ച് 8 വർഷം […]
Read more

‘തൃശൂരിൽ സന്ദീപ് വാര്യർ തന്നെ’; മണ്ഡലത്തിൽ സജീവമാകുവാൻ നിർദേശം

ബിജെപി വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മണ്ഡലത്തിലേക്ക് പരിഗണിക്കുമെന്ന സൂചനകൾ മുൻപേ പുറത്തുവന്നിരുന്നു. ചില കോൺഗ്രസ് നേതാക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈറ്റ്സ് വാൻ ടി വി അദ്ദേഹത്തെ പരിഗണിക്കുന്ന മണ്ഡലം തൃശൂർ തന്നെയാണെന്ന വസ്തുത ഒരു മാസം മുൻപ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഏറെക്കുറെ തൃശ്ശൂർ സന്ദീപ് വാര്യർക്ക് തന്നെ ഉള്ളതാണെന്നതിൽ സ്ഥിരികരണം വരുന്ന മട്ടാണ്. അദ്ദേഹത്തിന്റെ ജില്ലയായ പാലക്കാട് തന്നെ, വ്യക്തിപരമായി ഏറ്റവും അധികം ബന്ധങ്ങൾ കൂടിയുള്ള […]
Read more

ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിലിട്ടത് അമ്മാവൻ, സഹായിച്ചത് അമ്മ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയായ കുഞ്ഞിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കുഞ്ഞിനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയത് കുഞ്ഞിൻ്റെ അമ്മാവൻ ഹരികുമാർ ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ദേവേന്ദുവിനെ കൊലപ്പെടുത്താൻ സഹായിച്ചത് കുട്ടിയുടെ അമ്മ ശ്രീതുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മുതൽ തന്നെ ശ്രീതുവിൻ്റെ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. തനിക്കൊപ്പമാണ് മകൾ ദേവേന്ദു കിടന്നുറങ്ങിയതെന്ന അമ്മയുടെ മൊഴി കേസിലെ നിർണായക വഴിത്തിരിവായി. അമ്മാവനൊപ്പമാണ് കിടന്നുറങ്ങിയതെന്ന മൊഴിയാണ് അച്ഛൻ ശ്രീജിത്ത് പൊലീസിന് നൽകിയത്. അന്വേഷണത്തിനൊടുവിൽ കുട്ടി യഥാർത്ഥത്തിൽ […]
Read more
Advertisement
WhiteswanTV Footer