Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘തൃശൂരിൽ സന്ദീപ് വാര്യർ തന്നെ’; മണ്ഡലത്തിൽ സജീവമാകുവാൻ നിർദേശം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിജെപി വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മണ്ഡലത്തിലേക്ക് പരിഗണിക്കുമെന്ന സൂചനകൾ മുൻപേ പുറത്തുവന്നിരുന്നു. ചില കോൺഗ്രസ് നേതാക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈറ്റ്സ് വാൻ ടി വി അദ്ദേഹത്തെ പരിഗണിക്കുന്ന മണ്ഡലം തൃശൂർ തന്നെയാണെന്ന വസ്തുത ഒരു മാസം മുൻപ് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഏറെക്കുറെ തൃശ്ശൂർ സന്ദീപ് വാര്യർക്ക് തന്നെ ഉള്ളതാണെന്നതിൽ സ്ഥിരികരണം വരുന്ന മട്ടാണ്. അദ്ദേഹത്തിന്റെ ജില്ലയായ പാലക്കാട് തന്നെ, വ്യക്തിപരമായി ഏറ്റവും അധികം ബന്ധങ്ങൾ കൂടിയുള്ള ഒറ്റപ്പാലം, ഷോർണൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥി ആകുമെന്ന സൂചനകൾ ആയിരുന്നു ആദ്യ ഘട്ടത്തിൽ പുറത്തുവന്നിരുന്നത്. എന്നാൽ, തൃശ്ശൂർ മണ്ഡലത്തിൽ അട്ടിമറി വിജയത്തിന് സന്ദീപിനെ കോൺഗ്രസ് ഇറക്കുമെന്നാണ് ചില കേന്ദ്രങ്ങളിൽ നിന്നും പിന്നീട് അറിയുവാൻ കഴിഞ്ഞത്. കോൺഗ്രസിന് ബാലികേറാ മലയൊന്നും അല്ലാത്ത തൃശ്ശൂരിൽ തുടർച്ചയായി വിജയിച്ചു കൊണ്ടിരിക്കുന്നത് എൽഡിഎഫ് സ്ഥാനാർത്ഥികളാണ്. കരുണാകരന്റെ മകളും കെ മുരളീധരന്റെ സഹോദരിയുമായ പത്മജാ വേണുഗോപാലിനെ പലയാവർത്തി പരിഗണിച്ചിട്ടും തൃശ്ശൂരിൽ ഏശിയിരുന്നില്ല. അവിടെക്കാണ് സന്ദീപിനെ പാർട്ടി നിയോഗിക്കുവാൻ ഒരുങ്ങുന്നത്.

ബിജെപി വിട്ടുവന്ന സന്ദീപിന് കോൺഗ്രസിനുള്ളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സന്ദീപിനെ സ്ഥാനാർത്ഥി ആക്കുന്നതിലൂടെ തങ്ങളിൽ നിന്നും വിട്ടുപോയ പരമ്പരാഗത ഹിന്ദു വോട്ടുകളെ വീണ്ടും തിരികെ കൊണ്ടുവരുവാൻ കഴിയുമെന്ന് കോൺഗ്രസ്‌ കരുതുന്നു. മണ്ഡലത്തിൽ ഏറ്റവും അധികം ഉള്ളത് ക്രൈസ്തവ, ഹിന്ദു നായർ വോട്ടുകളാണ്. ഈ വോട്ടുകളെ സമാഹരിക്കുവാൻ സന്ദീപിന് കഴിയും. അത്തരം ആലോചനകൾ ഉണ്ടാകുമ്പോൾ കാലങ്ങളായി മണ്ഡലത്തിൽ വിജയക്കൊടി പാറിപ്പിക്കുവാൻ കഴിയാത്തതുകൊണ്ട് തന്നെ ആരും തന്നെ എതിർക്കുവാനും സാധ്യതയില്ല. അതേസമയം, ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസ് പാളയത്തിലേക്ക് എത്തിക്കുവാനുള്ള സന്ദീപ് വാര്യരുടെ നീക്കങ്ങളെ കോൺഗ്രസ് നേതൃത്വം ആവേശപൂർവ്വമാണ് കാണുന്നത്. ബിജെപിയുടെ പൊന്നാപുരം കോട്ടയായ പാലക്കാട് വരെ അവർക്കിടയിലുള്ള വിഭാഗീയതയെ സുവർണ്ണ അവസരമായി കണ്ടുകൊണ്ട് അതൃപ്തരെ കോൺഗ്രസിലേക്ക് അടുപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് സന്ദീപ് വാര്യർ.

ഒമ്പതോളം നഗരസഭ കൗൺസിലൻമാരെ കോൺഗ്രസിലേക്ക് എത്തിക്കുവാൻ കഴിയുമെന്ന് സന്ദീപ് ഉറച്ചു വിശ്വസിക്കുന്നു. അതുമായി ബന്ധപ്പെട്ട ചർച്ചകളും പാലക്കാട്ട് പുരോഗമിക്കുകയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു സന്ദീപിനെ കോൺഗ്രസ് പാളയത്തിലേക്ക് എത്തിച്ചുകൊണ്ട് യുഡിഎഫ് ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലും സന്ദീപിന്റെ കടന്നുവരവ് ബിജെപിക്ക് തിരിച്ചടിയും കോൺഗ്രസിന് കരുത്തും പകർന്നിരുന്നു. 140 മണ്ഡലങ്ങളിൽ പരമാവധി മണ്ഡലങ്ങളിൽ വിജയിക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. ഏതു വിധേനയും ഭരണത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനത്ത് യുഡിഎഫ് ശിഥിലമാകും. അത് തിരിച്ചറിഞ്ഞു കൊണ്ടാണ് സന്ദീപിനെ തൃശ്ശൂരിൽ കോൺഗ്രസ്‌ പോരാട്ടത്തിന് ഇറക്കുന്നത്.

Recent News

Advertisement
WhiteswanTV Footer