Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഡി സോൺ കലോത്സവത്തിലെ സംഘർഷം; പത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ പത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. കെഎസ്‌യു നേതാവ് ഷാജിയുടെ പരാതിയിലാണ് കേസെടുത്തത്. സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ വേദി ഒന്നിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് എഫ്ഐആർ.

പെൺകുട്ടികളെ അസഭ്യം വിളിച്ചുവെന്നും സംഘർഷത്തിനിടെ തന്റെ കാൽ തല്ലിയൊടിച്ചെന്നും ഷാജിയുടെ പരാതിയിലുണ്ട്. മാള പോലീസ് ആണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. സംഘർഷത്തിൽ മൂന്ന് കെഎസ്‌യു പ്രവർത്തകർ റിമാന്റിലാണ്. മത്സരാർത്ഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘർഷം വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു. മത്സരങ്ങളും ഫലപ്രഖ്യാപനവും ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.

Recent News

Advertisement
WhiteswanTV Footer