Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്ക് നഗരസഭയുടെ അനുമതി തേടിയില്ല; കൊച്ചി മേയർ

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്ക് നഗരസഭയുടെ അനുമതി തേടിയിട്ടില്ലെന്ന് മേയർ അനിൽ കുമാർ. വിനോദ നികുതി അടക്കാതെയാണ് പരിപാടി നടത്തിയതെന്നും നികുതി അടയ്ക്കാതെയാണ് ഓൺലൈൻ വഴി ടിക്കറ്റ് വിൽപ്പന നടത്തിയതെന്നും മേയർ പറഞ്ഞു. കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകർക്ക് ഉടൻ നോട്ടീസ് അയക്കുമെന്നും മേയർ വ്യക്തമാക്കി. സംഘാടകർ പരിപാടിയുടെ തലേദിവസമാണ് തന്നെ ക്ഷണിച്ചതെന്നും അപ്പോൾ തന്നെ താൻ വരില്ലയെന്ന അറിയിച്ചിരുന്നതായി മേയർ പറഞ്ഞു.
Read more

50 ഇടങ്ങളിൽ സിപിഎമ്മിനെ വിജയിപ്പിക്കാൻ ബിജെപി…?

കൊച്ചി: 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് അങ്ങേയറ്റം നിർണായകമാണ്. ഏതു വിധേനയും കേരളം പിടിക്കുകയെന്ന ലക്ഷ്യമാണ് കോൺഗ്രസിനുള്ളത്. ഭരണത്തിന്റെ തുടർച്ച എങ്ങനെയും സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിന്. ഇതിനിടയിൽ രാഷ്ട്രീയ അസ്ഥിത്വം സംസ്ഥാന രാഷ്ട്രീയത്തിൽ ഓളം വർദ്ധിപ്പിക്കുകയെന്നതാകും ബിജെപിയുടെ ആത്യന്തികമായ ലക്ഷ്യം. അതുകൊണ്ട് തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും ഏറെ കരുതലോടെയാണ് ബിജെപി നേതൃത്വം നോക്കിക്കാണുന്നത്. ഒറ്റയടിക്ക് അല്ലെങ്കിലും ഘട്ടം ഘട്ടമായി ബിജെപിയെ കേരളത്തിന്റെ അധികാരത്തിലേക്ക് എത്തിയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾക്കാണ് ബിജെപി […]
Read more

നിമിഷ പ്രിയ വിഷയത്തില്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം

യെമൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയത്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയിരുന്നു .  പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയാണ് നിമിഷപ്രിയ. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ പ്രിയ യെമൻ ജയിലിലാണ്. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ […]
Read more

സന്തോഷ്‌ ട്രോഫി ഫൈനൽ ഇന്ന്‌

സന്തോഷ്‌ ട്രോഫി ഫൈനൽ ഇന്ന്‌. കേരളം ബംഗാളിനെ നേരിടും. രാത്രി ഏഴരക്ക് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 16-ാം തവണയാണ് കേരളം ഫൈനലിലെത്തുന്നത്. മണിപ്പുരിനെതിരെ നാല് ഗോളുകളുടെ വിജയത്തിളക്കവുമായാണ് കേരളം ഫൈനലിലെത്തുന്നത്. ബം​ഗാൾ സർവീസസിനെ 4-2 ന്‌ മറികടന്നാണ് ഫൈനലിലേക്ക് എത്തിയത്. 46 തവണ ഫൈനലിലെത്തുകയും 32 തവണ ജേതാക്കളാകുകയും ചെയ്ത ടീമാണ് ബംഗാൾ . ബംഗാളിന്റെ 47–ാം ഫൈനലാണിത്. കേരളം രണ്ട് വർഷം മുമ്പാണ്‌ അവസാന കിരീടം നേടിയത്‌. മനോജിന് സെമിയില്‍ റെഡ് കാര്‍ഡ് ലഭിച്ചിരുന്നു. […]
Read more

കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാൻ വിസ്മയയുടെ കുടുംബം

സ്ത്രീധന പീഡനത്തെത്തുടർന്ന് വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ നൽകിയതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി വിസ്മയയുടെ കുടുംബം. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്ന് വിസ്മയയുടെ അച്ഛൻ പറഞ്ഞു . 30 ദിവസത്തെ പരോളാണ് കിരണിന് അനുവദിച്ചിരിക്കുന്നത്. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ. ആദ്യം നൽകിയ അപേക്ഷയിൽ […]
Read more

വിസ്മയ കേസിലെ പ്രതി കിരണിന് പരോൾ

സ്ത്രീധന പീഡനത്തെത്തുടർന്ന് ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ. 30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. കടുത്ത നിബന്ധനകളോടെയാണ് കിരണിന് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിബന്ധനങ്ങളോടെയാണ് പരോൾ. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു. എന്നാൽ രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് […]
Read more

കൂടരഞ്ഞിയിൽ ട്രാവലര്‍ മറിഞ്ഞ് 6 വയസ്സുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയിൽ ട്രാവലര്‍ മറിഞ്ഞ് 6 വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ ആണ് മരിച്ചത്. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ചയോടെയാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുൾപ്പെടെ 26 പേരാണ് വാഹനത്തിലുണ്ടായിരുന്നത് വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
Read more

അബ്ദുൾ റഹീമിന്റെ കേസ് പരിഗണിക്കുന്നത് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. ജനുവരി 15ന് കേസ് വീണ്ടും പരിഗണിക്കും. കേസിൽ കൂടുതല്‍ പഠിക്കാനുണ്ടെന്ന് കോടതി. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ കേസ് കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചന ഉത്തരവ് നൽകിയില്ല. റിയാദ് കോടതി ആവശ്യപ്പെട്ട 34 കോടി രൂപ നൽകിയതോടെ കോടതി വധശിക്ഷ റദ്ദാക്കിയത്. ഈ മാസം പന്ത്രണ്ടിന് സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേസ് നീട്ടി വെയ്ക്കുകയായിരുന്നു. മൂന്ന് തവണയായി മോചന ഹർജിയിൽ വിധി […]
Read more

കേരളം മിനി പാകിസ്ഥാനെന്ന് നിതേഷ് റാണെ

കേരളം മിനി പാക്കിസ്ഥാൻ ആണെന്ന വിവാദ പ്രസംഗവുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ. പൂനെയിൽ നടന്ന പൊതുയോഗത്തിലാണ് റാണെയുടെ വിവാദ പ്രസംഗം. കേരളം മിനി പാകിസ്ഥാൻ ആണെന്നും അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും വിജയിച്ച് വരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്ലീങ്ങൾ കാരണമാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് റാണെ ആരോപിച്ചു. നിതീഷ് റാണെ പ്രകോപനപരമായ പ്രസംഗം നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രസംഗത്തിന് മുമ്പ് തന്നെ മഹാരാഷ്ട്ര പോലീസ് പരിപാടിയുടെ സംഘാടകരോട് […]
Read more

സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാം

പത്തനംതിട്ട : സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി രാജുഎബ്രഹാമിനെ തെരെഞ്ഞെടുത്തു. മുൻ എം എൽ എ ആണ് രാജു എബ്രഹാം. ജില്ലാ കമ്മറ്റിയിലേക്ക് പുതിയതായി 6 പേരെ തെരഞ്ഞെടുത്തു. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെ ജില്ലാ കമ്മറ്റി സ്ഥാനത്ത് നിന്ന് മാറ്റി. കെ സി രാജഗോപാലൻ ,എസ് നിർമലാദേവി, ബാബു കോയിക്കലേത്ത്, കെ കെ ശ്രീധരൻ, പീലിപ്പോസ് എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് മാറ്റിയിരിക്കുന്നത് . തിരുവല്ല ഏരിയ സെക്രട്ടറി […]
Read more
Advertisement
WhiteswanTV Footer