Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി നിർദ്ദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചട്ടങ്ങൾ പാലിച്ച് ആനയെഴുന്നള്ളിപ്പ് നടത്താമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി വി നാഗരത്ന ജസ്റ്റിസ് എൻ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് ഉത്തരവ്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപ്പീലിലാണ് നടപടി. ഹൈക്കോടതി ഉത്തരവ് പ്രയോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിൽ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്കും സുപ്രീം കോടതി നോട്ടീസ് നൽകി. രണ്ട് ആനകൾ തമ്മിൽ കുറഞ്ഞത് 3 മീറ്റർ […]
Read more

സലൂണുകൾ മുതൽ കടകൾ വരെ; വൈറലായൊരു ഭീമൻ കെട്ടിടം

കെട്ടിടത്തിനുള്ളിലെ നഗരമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ. 20,000 നിവാസികൾ ഒരേ മേൽക്കൂരയിൽ താമസിക്കുന്ന ചൈനയിലെ ഈ കെട്ടിടത്തിൽ വീടുകൾ മാത്രമല്ല, അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. ‘സെൽഫ് കൺടെയ്ൻഡ് കമ്യൂണിറ്റി’ എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. ചൈനയിലെ ഹാങ്‌ഷൗവിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിലാണ് ഈ കെട്ടിടമുള്ളത്. ഭീമാകാരമായ കെട്ടിടത്തിൻ്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ‘ചൈനയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടത്തിൽ 20,000-ത്തിലധികം ആളുകൾ താമസിക്കുന്നു’ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. […]
Read more

പത്തനംതിട്ട അപകടം : മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് പേരുടെ സംസ്കാരം ഇന്ന് നടക്കും. പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ പൊതുദർശനത്തിന് വെച്ചു . ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സംസ്‌ക്കാരം നടക്കും. കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിൽ നടന്ന വാഹനാപകടത്തിലാണ് നവദമ്പതികളും അവരുടെ പിതാക്കന്മാരും ഉള്‍പ്പെടെ നാലു പേര്‍ മരിച്ചത്. നവദമ്പതിമാരായ നിഖിലും അനുവും ഇരുവരുടെയും അച്ഛന്മാരായ ബിജു പി ജോർജ്, മത്തായി ഈപ്പൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. മലേഷ്യയിൽ നിന്ന് നാട്ടിലേക്കെത്തിയ […]
Read more

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് പണം ചോദിച്ച കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

വയനാട് ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് പണം ചോദിച്ച കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. എയർ ലിഫ്റ്റിങ്ങ് ചാർജുകൾ എന്തിനാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് കോടതി. കേന്ദ്രം സമർപ്പിച്ച 132 കോടി രൂപ ബില്ലിൽ വയനാട് ദുരന്തത്തിന് ചെലവായത് 13 കോടി മാത്രമാണെന്നും ബാക്കി ബില്ലുകൾ 8 വർഷം മുൻപുള്ളതാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഈശ്വരൻ എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം കേന്ദ്രത്തിന് കണക്ക് കൊടുത്തെന്ന് സംസ്ഥാന സർക്കാർ […]
Read more

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി

കൊച്ചി : എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്‌കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കുന്നതിനായി വിട്ടു നല്‍കണമെന്ന എം എം ലോറൻസിന്റെ മകൾ ആശാലോറന്‍സ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ , ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത് . സെപ്തംബർ 21ന് ലോറൻസിന്റെ മരണത്തിന് തൊട്ടുപിന്നാലെ എം എം ലോറൻസിന്റെ മകനും സിപിഐഎമ്മും ചേർന്ന് മൃതദേഹം മെഡിക്കൽ […]
Read more

വയനാട് ദുരന്തം : ഹൈക്കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കും

വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും. ഫണ്ടിലെ നീക്കിയിരുപ്പ് തുകയിൽ പല ആവശ്യങ്ങൾക്കായി നേരത്തെ മാറ്റി വെച്ച പണത്തിന്റെ മൊത്തം കണക്ക്, വയനാടിനായി വേണ്ട അധിക സഹായം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകളാണ് സർക്കാർ ഇന്ന് കോടതിയിൽ […]
Read more

ആയുഷ് മേഖലയിലെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം : ആയുഷ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വിണാ ജോർജ് നാളെ വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും. 24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപയുടെ പദ്ധതിയാണ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്നത്. പുതിയ ഒപി കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്ന തിരുവനന്തപുരം കോട്ടൂർ സർക്കാർ ആയുർവേദ ആശുപത്രിയിൽ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തിൽ ആരോഗ്യ മന്ത്രി നേരിട്ടും […]
Read more

പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പിറവം : എറണാകുളം പിറവത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഉച്ചക്ക് 12 മണിയോടെയാണ് തൂങ്ങി മരിച്ച നിലയിൽ ബിജുവിനെ അയൽവാസികൾ കണ്ടെത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Read more

മോസ്‌കോയിൽ സ്‌ഫോടനത്തിൽ ലെഫ്റ്റനൻ്റ് ജനറൽ കൊല്ലപ്പെട്ടു

മോസ്‌കോയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ റഷ്യൻ ഫെഡറേഷന്റെ സായുധ സേനയുടെ റേഡിയേഷൻ, കെമിക്കൽ, ബയോളജിക്കൽ പ്രൊട്ടക്ഷൻ ഫോഴ്‌സിൻ്റെ തലവൻ ഇഗോർ കിറിലോവും അദ്ദേഹത്തിന്റെ സഹായിയും കൊല്ലപ്പെട്ടു. ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. പൊട്ടിത്തെറിയിൽ പ്രദേശത്തെ കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉക്രെയ്‌നിൽ നിരോധിത രാസായുധം പ്രയോഗിച്ചതിന് കിറില്ലോവിനെതിരെ കുറ്റം ചുമത്തി ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം ഉണ്ടാവുന്നത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. വാൽപ്പാറ സ്വദേശി ചന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച വാൽപ്പാറയ്ക്ക് സമീപം ഗജം മുടി എസ്റ്റേറ്റില്‍ പുലർച്ചെ ആന തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്നിടത്തേക്ക് ഓടിക്കയറുകയായിരുന്നു. ആളുകൾ അവിടെ നിന്ന് ചിതറിയോടി . ഓടുന്നതിനിടെയാണ് ചന്ദ്രനും ഒപ്പം ഉണ്ടായിരുന്നവർക്കും പരിക്കേൽക്കുന്നത്. ആക്രമണത്തില്‍ ചന്ദ്രന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് പരിക്കേറ്റത്
Read more
Advertisement
WhiteswanTV Footer