Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന്. വോട്ടെണ്ണൽ രാവിലെ 10 ന് ആരംഭിക്കും. 11 ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ,3 മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 44262 പുരുഷന്മാരും 49191 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും ഉൾപ്പെടെ ആകെ 93454 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 102 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
Read more

ജനസംഖ്യനിയന്ത്രിച്ചതിന് കേരളത്തെ കൂടുതല്‍ സഹായിക്കണമെന്ന് കെപിസിസി

ജനസംഖ്യാനിയന്ത്രണം നടപ്പാക്കിയ കേരളത്തിന്റെ കേന്ദ്രധനവിഹിതം കുറയ്ക്കുന്നതിനു പകരം കൂടുതല്‍ തുക നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. 14-ാം ധനകാര്യകമ്മീഷന്‍ വരെ 1971ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയും 15-ാം ധനകാര്യ കമ്മീഷന്‍ 2011ലെ സെന്‍സസും കേന്ദ്രവിഹിതത്തിനു മാനദണ്ഡമാക്കി. കേന്ദ്രസര്‍ക്കാര്‍ നയമനുസരിച്ച് ജനസംഖ്യാ വര്‍ധനവ് നിയന്ത്രിച്ച കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതു തിരിച്ചടിയായി. ജനസംഖ്യയ്ക്കു നല്കിയിരിക്കുന്ന വെയിറ്റേജ് 15 ശതമാനത്തില്‍നിന്ന് പത്തു ശതമാനമായി കുറയ്ക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. പതിനാറാം ധനകാര്യ കമ്മീഷന്റ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ കമ്മീഷന്‍ […]
Read more

‘വയനാട്ടിൽ 100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല’; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: വയനാട് മുണ്ടൈക്ക ചൂരൽമല ഉരുള്‍പൊട്ടൽ ദുരിത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നൽകാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്ന് കത്തിൽ സിദ്ധരാമയ്യ പറയുന്നു.കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാൻ ഇപ്പോഴും തയാറാണെന്നും കത്തിൽ സിദ്ധരാമയ്യ […]
Read more

യാത്രക്കാര്‍ക്ക് ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്; ഓഫര്‍ ഡിസംബർ 18 വരെ

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്സ്. എക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റിന്‍റെ അടിസ്ഥാന വിലയുടെ 30 ശതമാനവും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 20 ശതമാനവും ഇളവ് പ്രഖ്യാപിച്ചു. ഡിസംബര്‍ 18 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക ഓഫര്‍ ലഭിക്കുക. ഓഫറിന്‍റെ ഭാഗമായി ടിക്കറ്റ് വാങ്ങുന്നവർ 2024 ഡിസംബർ 26നും 2025 മെയ് 31നുമിടയിൽ യാത്ര ചെയ്യണം. സ്ഥാപകൻ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി ഖത്തറിന്റെ […]
Read more

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

തിരുവനന്തപുരം: പുനസംഘടിപ്പിച്ച 2024-27 വർഷത്തേക്കുള്ള കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ ഐക്യകണ്ഡേന തിരഞ്ഞെടുത്തു. ചെയർമാൻ സ്ഥാനത്തേക്ക് ഡോ ഹുസൈൻ സഖാഫി ചുള്ളിക്കാടിനെ ഉമർ ഫൈസി മുക്കം നാമനിർദ്ദേശം ചെയ്തു. അഡ്വ മൊയ്തിൻ കുട്ടി പിന്താങ്ങി. ഡെപ്യുട്ടി സെക്രട്ടറി ബിന്ദു വി.ആർ റിട്ടേണിംഗ് ഓഫീസറായി തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. എക്സിക്യുട്ടീവ് ഓഫീസർ മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് ഐ.എ.സ് അദ്ധ്യക്ഷത വഹിച്ചു. ശേഷം സംസ്ഥാന സ്പോർട്സ്, ന്യൂനപക്ഷ […]
Read more

പോത്തൻകോട് വയോധികയുടെ മരണം : പ്രതി പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി തൗഫീഖാണ് പിടിയിലായത്. അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് പ്രതിയെ കണ്ടെത്തുകയായിരുന്നു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ പൂജയ്ക്ക് വേണ്ടി പൂ പറിക്കാൻ പോയപ്പോഴായിരുന്നു സംഭവമെന്നാണ് നി​ഗമനം. പോത്തൻകോട് സ്വദേശി തങ്കമണിയാണ് മരിച്ചത്. ഇന്ന് രാവിലെ സഹോദരന്റെ വീടിന്റെ പിറകിൽ നിന്നാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കമണിയുടെ കാതിലെ കമ്മൽ നഷ്ടമായിട്ടുണ്ട്. മുഖത്ത് മുറിവിന്റെ പാടുകൾ ഉണ്ടായിരുന്നു. […]
Read more

തിരുവനന്തപുരവും തൃശൂരും ലക്ഷ്യം വെച്ച് ബിജെപി; 60 മണ്ഡലങ്ങളിൽ താമര വിരിയിക്കാൻ നേതൃത്വം

കൊച്ചി: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവി ബിജെപിയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാലക്കാട് നഗരസഭാ നേതൃത്വമൊന്നാകെ രംഗത്ത് വരുന്ന സ്ഥിതി പോലും ഉണ്ടായി. സ്ഥാനാർത്ഥി എന്ന നിലയിൽ ഏതു തിരഞ്ഞെടുപ്പ് ഉണ്ടായാലും സി കൃഷ്ണകുമാറിനെ മാത്രം പരിഗണിക്കുന്നു എന്ന വിമർശനവും പല നേതാക്കളും ഉയർത്തിയിരുന്നു. എന്നാൽ അതിനെയെല്ലാം അവഗണിച്ച് കൃഷ്ണകുമാറിനെ തന്നെ സ്ഥാനാർത്ഥി ആക്കിയതാണ് പാലക്കാട്ടെ പരാജയത്തിന് കാരണമെന്ന് പിന്നീട് നേതാക്കൾ തുറന്നടിച്ചു. കൃഷ്ണകുമാറിലൂടെ ആണെങ്കിലും പലരുടെയും ലക്ഷ്യം സുരേന്ദ്രൻ തന്നെയായിരുന്നു. […]
Read more

ടിവിഎസ് മോട്ടോര്‍ കമ്പനി ന്യൂജെന്‍ ടിവിഎസ് ആര്‍ടി-എക്സ്ഡി4 എഞ്ചിന്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു

കൊച്ചി: ഇരുചക്ര, മുച്ചക്ര വിഭാഗങ്ങളില്‍ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ന്യൂജെന്‍ ടിവിഎസ് ആര്‍ടി-എക്സ്ഡി4 എഞ്ചിന്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഗോവയില്‍ നടക്കുന്ന ടിവിഎസ് മോട്ടോസോള്‍ 4.0ന്‍റെ ആദ്യ ദിനത്തിലായിരുന്നു കമ്പനിയുടെ റേസിങ് പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുളള പുതിയ പ്ലാറ്റ്ഫോമിന്‍റെ അവതരണം. സുഖപ്രദമായ യാത്രക്കായി ആവേശകരമായ പ്രകടനവും സമാനതകളില്ലാത്ത പരിഷ്ക്കരണവും കൃത്യതയും ഉറപ്പാക്കുന്ന എഞ്ചിന്‍ പ്ലാറ്റ്ഫോമായിരിക്കും ഇത്. ടിവിഎസ് ആര്‍ടി-എക്സ്ഡി4 300 ആണ് പുതിയ പ്ലാറ്റ്ഫോമിലെ ആദ്യ എഞ്ചിന്‍. ഡൗണ്‍ഡ്രാഫ്റ്റ് പോര്‍ട്ടോടുകൂടിയ ഡ്യുവല്‍ […]
Read more

പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു

തിരുവല്ല: തിരുവല്ല തിരുമൂലപുരത്ത് പെണ്‍കുട്ടിയെ വിഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. 23കാരനായ കുമളി കൊല്ലംപട്ടട പുഷ്പശേരിൽ വീട്ടിൽ അഭിജിത്ത് ആണ് മരിച്ചത്. വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞിരുന്നു. പെണ്‍കുട്ടി ഉടന്‍ അഭിജിത്തിന്റെ താമസസ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും അഭിജിത്ത് ആത്മഹത്യ ചെയ്തിരുന്നു. തിരുമൂലപുരത്ത് വാടകക്കാണ് അഭിജിത്ത് താമസിച്ചിരുന്നത്. ജര്‍മന്‍ ഭാഷാ പഠനത്തിനായെത്തിയ അഭിജിത്തും പെൺകുട്ടിയും അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Read more

മണിപ്പൂര്‍ കലാപം: നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതും കൈയേറ്റം ചെയ്യപ്പെട്ടതുമായ സ്വത്തുക്കളുടെ വിവരം മുദ്രവച്ച കവറില്‍ നല്‍കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പൂര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്കെതിരെ എടുത്ത നടപടികള്‍ വിശദീകരിക്കാനും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 20 ന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൂര്‍ണമായും ഭാഗികമായും കത്തിനശിച്ച കെട്ടിടങ്ങള്‍, കൊള്ളയടിക്കപ്പെട്ട വീടുകള്‍, കൈയേറിയതും അതിക്രമിച്ച് കയറിയതുമായ […]
Read more
Advertisement
WhiteswanTV Footer