Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

പാലക്കാട് ബി.ജെ.പി ജയിക്കാതിരിക്കാനുള്ള തന്ത്രങ്ങൾക്കാണ് നേതൃത്വം കൊടുക്കേണ്ടത് ; പി.വി അൻവർ

മലപ്പുറം : പാലക്കാട് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നതെന്ന് പി.വി അൻവർ എം.എൽ.എ. അവിടെ ബി.ജെ.പി ജയിക്കാതിരിക്കാനുള്ള തന്ത്രങ്ങൾക്കാണ് മതേതര ജനാധിപത്യ ശക്തികൾ നേതൃത്വം കൊടുക്കേണ്ടതെന്നും പി.വി. അൻവർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വളരെ നേരിയ ഭൂരിപക്ഷത്തിനാണ് ഷാഫി പറമ്പിൽ ജയിച്ചത്. ഇത്തവണ സീറ്റ് പിടിക്കാനുള്ള മുന്നൊരുക്കത്തിലാണ് ബി.ജെ.പി മുന്നണി. സംസ്ഥാന നേതാവ് സുരേന്ദ്രനെവരെ അവർ ആലോചിക്കുന്നത് ഇവിടെ ജയിക്കുമെന്ന ഉറപ്പുള്ളതിനാലാണ്. അതിനാൽയു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള പോരിന്റെ ഫലം അനുഭവിക്കാൻപോകുന്നത് ബി.ജെ.പിയായിരിക്കും. ഈ രണ്ട് […]
Read more

പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എ.ആർ.ടി ക്ലിനിക്കുകള്‍, എ.ആർ.ടി ബാങ്കുകള്‍ തുടങ്ങിയവ എ.ആർ.ടി സറോഗസി നിയമപ്രകാരം രജിസ്‌ട്രേഷന്‍ നടത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്. പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 111 സ്ഥാപനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 18 എ.ആര്‍.ടി. ലെവല്‍ […]
Read more

ഗ​വ​ർ​ണ​ർ പ​ദ​വി​കളി​ൽ അ​ഴി​ച്ചു​പ​ണി​ക്കൊ​രു​ങ്ങി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ല്‍ഹി : ഉപതെരഞ്ഞെടുപ്പുകൾക്കുശേഷം ഗ​വ​ർ​ണ​ർ പ​ദ​വി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഴി​ച്ചു​പ​ണി​ക്കൊ​രു​ങ്ങു​ന്നു. ഗ​വ​ർ​ണ​ർ​മാ​രും ല​ഫ്റ്റ​ന​ൻ​റ് ഗ​വ​ർ​ണ​ർ​മാ​രും പ​ദ​വി​യി​ല്‍ മൂ​ന്നു മു​ത​ല്‍ അ​ഞ്ചു വ​ര്‍ഷം വ​രെ പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​നഃ​സം​ഘ​ട​ന​ക്കൊ​രു​ങ്ങു​ന്ന​ത്. കേ​ര​ളം, ഉ​ത്ത​ര്‍പ്ര​ദേ​ശ്, ഗോ​വ, ഹ​രി​യാ​ന, ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ര്‍ണ​ര്‍മാ​രെ​യും അ​ന്ത​മാ​ൻ നി​കോ​ബാ​ർ ദ്വീ​പു​ക​ൾ, ദാ​ദ​ർ നാ​ഗ​ർ ഹ​വേ​ലി, ദാ​മ​ൻ ദി​യു എ​ന്നീ കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ല​ഫ്റ്റ​ന​ന്റ് ഗ​വ​ര്‍ണ​ര്‍മാ​രെ​യും മാ​റ്റി​യേ​ക്കും. കേ​ര​ള ഗ​വ​ര്‍ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ മാ​റ്റി മ​റ്റൊ​രു സം​സ്ഥാ​ന​ത്ത് ഗ​വ​ര്‍ണ​ര്‍ സ്ഥാ​ന​മോ മ​റ്റൊ​രു പ​ദ​വി​യോ ന​ല്‍കു​മെ​ന്നാ​ണ് സൂ​ച​ന. […]
Read more

നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

ഗുവാഹത്തി : എച്ച്.പി.സെഡ് ടോക്കൺ എന്ന മൊബൈൽ ആപ് വഴി നിക്ഷേപകരിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സോണൽ ഓഫീസിൽ വെച്ചാണ് 34കാരിയായ തമന്നയെ ചോദ്യം ചെയ്തതെന്നും കള്ളപ്പണം വെളുപ്പിൽ നിയമപ്രകാരമാണ് നടപടിയെന്നും ഇ.ഡി വിശദീകരിച്ചു. തട്ടിപ്പ് നടത്തിയ കമ്പനിയുടെ പരിപാടിയിൽ പ​​ങ്കെടുത്തുവെന്നും അതിന് പണം വാങ്ങിയെന്നുമാണ് തമന്നക്കെതിരായ ആരോപണം. നേരത്തെ തമന്നക്ക് സമൻസ് അയച്ചിരുന്നുവെങ്കിലും അവർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ബിറ്റ് കോയിനിലും മറ്റ് ക്രിപ്റ്റോ […]
Read more

നേതാക്കളുടെ പെട്ടി തൂക്കിയാണ് രാഹുൽ ; പി. സരിൻ

പാലക്കാട് : നേതാക്കളുടെ പെട്ടി തൂക്കിയാണ് രാഹുലെന്ന് കോൺഗ്രസ് പുറത്താക്കിയ പി. സരിന്‍റെ പരിഹാസം. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത്. പെട്ടികളിൽ പണം നിറക്കുന്ന ആളാണ് രാഹുൽ. കൊണ്ടുവന്ന പെട്ടികൾ നവംബർ 23 കഴിഞ്ഞാൽ അതുപോലെ തിരികെ കൊണ്ടുപോകാം. – പി. സരിൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടു ദിവസമായി ബിജെപി ചിത്രത്തിൽ തന്നെയി​ല്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും […]
Read more

‘സൈബർ’ സിനിമയുടെ ഫസ്റ്റ് ലുക്ക് തരംഗമാകുന്നു

ചന്തുനാഥ്, പ്രശാന്ത് മുരളി, ജീവ, സെറീന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സൈബർ സിനിമയുടെ ഫസ്റ്റ് ലുക്ക് തരംഗമാകുന്നു. ചിത്രം ഒരു സൈബർ ത്രില്ലറായാണ് ഒരുങ്ങുന്നത്. കെ ഗ്ലോബൽ ഫിലിംസും റൂട്ട് പ്രൊഡക്ഷൻസും ചേ‍ർന്ന് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു കൃഷ്ണയാണ്. ജി കെ പിള്ളയും ശാന്ത ജി പിള്ളയും ചേർന്നാണ് നിർമ്മാണം. സൈബർ ലോകത്തിന്റെ പുത്തൻ സാങ്കല്പിക ലോകം കാണിക്കുന്നതിനൊപ്പം കുറ്റകൃത്യവും അന്വേഷണവും ചിത്രത്തിൽ ഉണ്ടാവുമെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ […]
Read more

നെറ്റ് പരീക്ഷ ഫലം നാളെ

ന്യൂഡല്‍ഹി : ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിച്ച നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാനാകും. അന്തിമ ഉത്തരസൂചിക ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഫലങ്ങൾ പരിശോധിക്കാൻ, ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ആവശ്യമാണ്. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. റിസൾട്ട് ഡൗണ്‍ലോഡ് ചെയ്യാൻ
Read more

മസാജ്, സ്പാ കേന്ദ്രങ്ങളില്‍ പരിശോധന

കല്‍പറ്റ : ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ പ്രവര്‍ത്തിക്കുന്ന മസാജ്, സ്പാ കേന്ദ്രങ്ങളില്‍ പരിശോധന. സാജ് സെന്‍ററുകളോ, സ്പാ കേന്ദ്രങ്ങളോ പ്രവര്‍ത്തിക്കുന്നതിന് കേരളാ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍ ആക്ട് 2018 പ്രകാരം രജിസ്റ്റർ ചെയ്ത ലൈസന്‍സ് നിര്‍ബന്ധമാണ്. ഇത്തരത്തിൽ രേഖകളില്ലാത്ത 37 സ്ഥാപന നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, പൊലീസ് […]
Read more

മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമീഷൻ നിർദേശം ഭരണഘടനാവിരുദ്ധം ; അബ്ദുൽ അസീസ് മൗലവി

കായംകുളം : ദേശീയ ബാലാവകാശ കമീഷൻ നിർദേശം അനുസരിച്ച് രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന ബാലാവകാശ കമീഷൻ നിർദേശം ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. സമൂഹത്തിൽ ഇതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനും മതസൗഹാർദ്ദം തകർക്കാനും ശ്രമം നടക്കുകയാണെന്നും അബ്ദുൽ അസീസ് മൗലവി പറഞ്ഞു.
Read more

‘എമർജൻസി’ തിയേറ്ററുകളിലേയ്ക്ക്

ന്യൂഡൽഹി : സെപ്റ്റംബർ 6ന് രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം എമർജൻസിക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചതായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കങ്കണ അറിയിച്ചു. ചിത്രം സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ചരിത്രപരമായ വസ്തുതകൾ തെറ്റിദ്ധരിപ്പിച്ചുവെന്നുമുള്ള ആരോപണത്തിന് പിന്നാലെ സെൻസർ ബോർഡിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ റിലീസ് തീയതി മാറ്റിവെയ്ക്കുകയായിരുന്നു. ചിത്രത്തിൽ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചത്. ആവശ്യമായ കട്ടുകൾ […]
Read more
Advertisement
WhiteswanTV Footer