Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൻ ഭീകരാക്രമണ പദ്ധതി തകർത്ത് അസം പോലീസ്; രണ്ട് ഉൾഫ കമാൻഡർമാർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗുവാഹത്തി: അസം പോലീസിന്റെ നിർണായക നീക്കത്തിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു. സാധാരണക്കാരായ ഗ്രാമീണരെ ലക്ഷ്യമിട്ട് നിരോധിത സംഘടനയായ ഉൾഫ (ഇൻഡിപെൻഡന്റ്) ആസൂത്രണം ചെയ്ത ആക്രമണമാണ് പോലീസ് പരാജയപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉൾഫയുടെ രണ്ട് കമാൻഡർമാരായ ഹുമൻ ജോതി ബർവ, പപ്പു മോറൻ എന്നിവരെ അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് എകെ-56 റൈഫിളുകൾ, വെടിയുണ്ടകൾ, ഹാൻഡ് ഗ്രനേഡുകൾ എന്നിവയും പിടിച്ചെടുത്തു. കാട്ടിലൂടെ ദീർഘദൂരം സഞ്ചരിക്കാൻ തയ്യാറെടുത്തിരുന്നതിനാൽ ആവശ്യമായ ഭക്ഷ്യവസ്തുക്കളും ഇവരുടെ കൈവശമുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സിൻസുകിയ മേഖലയിൽ നിരപരാധികളായ ഗ്രാമീണരെ ലക്ഷ്യമിട്ട് ആക്രമണം നടത്തി പ്രദേശത്തെ ക്രമസമാധാനനില തകർക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായതായി പോലീസ് വ്യക്തമാക്കി. മേഖലയിൽ ഭീതിയും അശാന്തിയും സൃഷ്ടിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യമെന്നും അന്വേഷണസംഘം അറിയിച്ചു.

കഴിഞ്ഞ മാർച്ചിൽ ജാഗുൻ മേഖലയിൽ നാല് പോലീസുകാർ കൊല്ലപ്പെട്ട ആക്രമണത്തിലും പിടിയിലായ ഭീകരർക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഭീകരസംഘടനയുടെ മറ്റ് പ്രവർത്തനങ്ങൾ, ആയുധശേഖരം, മറ്റ് അംഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement
WhiteswanTV Footer