നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ
വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ. രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്ന് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. രക്തക്കുഴലുകളിലെ വീക്കം ഇല്ലാതാക്കാൻ അയോർട്ടയിൽ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. രജനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഭാര്യ ലത പ്രതികരിച്ചിരുന്നു. എല്ലാം നന്നായി പോകുന്നുവെന്നാണ് അവർ പറഞ്ഞത്. രജനിയുടെ ഏറ്റവും പുതിയ ചിത്രമായ ‘വേട്ടയ്യാൻ’ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ പത്തിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ടി […]
Read more

