Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

തീപിടിച്ച് മദ്യ വില : 253 രൂപയുടെ മദ്യത്തിന് മലയാളികൾ കൊടുക്കേണ്ടത് 910 രൂപ

തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില്പന നികുതിയിൽ കുറവ് വരുത്തണമെന്ന ഡിസ്റ്റിലറി ഉടമകളുടെ ആവശ്യത്തിൽ മിണ്ടാട്ടമില്ലാതെ നികുതി വകുപ്പ്. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ടാക്സ് 251 ശതമാനത്തിൽ നിന്ന് 180 ശതമാനമായി കുറയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മദ്യനിർമ്മാതാക്കൾ സർക്കാരിന് നിവേദനം നൽകിയത്. ഇത് നികുതി വകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടെങ്കിലും ഒരു തീരുമാനമില്ലാതെ ഇപ്പോഴും തുടരുന്നു. നികുതി കുറവ് വരുത്തിയാൽ വില്പനയിലും വരുമാനത്തിലും നല്ല വർദ്ധനയുണ്ടാവുമെന്ന നിലപാട് സംസ്ഥാന ബെവറേജസ് കോർപ്പറേഷനും സർക്കാരിനെ അറിയിച്ചിരുന്നു. രാജ്യത്ത് ഇന്ത്യൻ നിർമിത […]
Read more

പിതാവിനെ സന്തോഷത്തോടെ ജയിലിലേക്ക് അയച്ച് മകൻ: വൈറലായി വീഡിയോ

അമരാവതി: പിതാവിന് ജയിലിലേക്ക് യാത്രയയ്പ്പ് നൽകുന്ന മകന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ഇതിന്റെ വീഡിയേ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മയക്കുമരുന്ന് കേസിൽ എട്ട് മാസമായി പിതാവ് ജയിലിൽ കഴിയുകയായിരുന്നുവെന്നാണ് യൂട്യൂബറായ ലോകേഷ് ചൗധരി തന്റെ വ്ളോഗിലൂടെ പറഞ്ഞു. പരോൾ കാലാവധി കഴിയുന്ന അവസാന ദിവസമാണിതെന്നും വൈകുന്നേരം അഞ്ച് മണിക്ക് പിതാവിനെ ജയിലിൽ വിടേണ്ടി വന്നുവെന്നും ചൗധരി പറയുന്നു. ഒരു മിനിട്ട് വൈകി എത്തിയാൽപ്പോലും അധികൃതർ അച്ഛന്റെ പേരിലുള്ള ലഹരി കൂടുതൽ സങ്കീർണ്ണമാക്കുകയും […]
Read more

നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലി; ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

മലപ്പുറം: നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലിയിറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് പുലിയെ ആദ്യം കണ്ടത്. അപ്രതീക്ഷിതമായി പുലിയെ കണ്ടതോടെ പൊലീസുകാരൻ ഭയന്ന് മുകളിലേക്ക് വെടിയുതിർത്തു. ഇതോടെ പുലി ക്യാമ്പിനുള്ളിൽ നിന്ന് തിരിഞ്ഞോടുകയായിരുന്നു. തലനാരിഴയ്‌ക്കാണ് പൊലീസുകാരൻ രക്ഷപ്പെട്ടത്. സംഭവസ്ഥലത്തിന് സമീപം പുലി കൊന്ന് ഭക്ഷിച്ച മുള്ളൻ പന്നിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. വിവരമറിഞ്ഞ് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്തെത്തി പരിശോധന തുടങ്ങി. പുലിയെ കണ്ടെത്തി വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ കുറച്ച് […]
Read more

അഫ്ഗാനിലെ ഭൂചലനം; 600ഓളം പേര്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു. […]
Read more

പാക് ഭീകരവാദികള്‍ നുഴഞ്ഞുകയറിയെന്ന് വിവരം; ബിഹാറിൽ കനത്ത ജാഗ്രതാനിർദേശം

പട്‌ന: പാകിസ്താനില്‍നിന്നുള്ള ഭീകരവാദികള്‍ നേപ്പാള്‍വഴി നുഴഞ്ഞുകയറിയെന്ന രഹസ്യ വിവര൦. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ സംസ്ഥാന വ്യാപക ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് പോലീസ്. ജയ്‌ഷെ മുഹമ്മദിന്റെ അംഗങ്ങളെന്ന് കരുതുന്ന മൂന്നുപേരാണ് ബിഹാറിലേക്ക് കടന്നത്. റാവല്‍പിണ്ടി സ്വദേശിയായ ഹസ്‌നെയ്ന്‍ അലി, ഉമര്‍കോട് സ്വദേശി ആദില്‍ ഹുസൈന്‍, ബഹാവല്‍പുര്‍ സ്വദേശി മൊഹമ്മദ് ഉസ്മാന്‍ എന്നിവരാണ് സംസ്ഥാനത്തെത്തിയതെന്ന് ബിഹാര്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പേരും ചിത്രങ്ങളും പാസ്‌പോര്‍ട്ട് വിവരങ്ങളും സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ ലഭ്യമാക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് മാസം രണ്ടാമത്തെ […]
Read more

അലിബാഗിന്റെ ശാന്തതയില്‍ മുഴുകാന്‍ ട്രോപ്പിക്കാന റിസോര്‍ട്ട്

കൊച്ചി: വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് അലിബാഗിലെ ട്രോപ്പിക്കാന റിസോര്‍ട്ട്. മാപ്ഗാവോണില്‍ ചോണ്ടി ഗ്രാമത്തിന് സമീപം 14 ഏക്കറിലാണ് റിസോര്‍ട്ട്. മുംബൈ, പുണെ എന്നിവിടങ്ങളില്‍ നിന്ന് മണിക്കൂറുകള്‍ക്കകം എത്താവുന്ന ഈ റിസോര്‍ട്ടിലേക്ക് റോഡ് മാര്‍ഗമോ ഗേറ്റ് വേ ഓഫ് ഇന്ത്യ, ഭൗച ധക്കയില്‍ എന്നിവിടങ്ങളില്‍ നിന്ന് ഫെറി/ചെങ്ങാടം വഴി മണ്ഡ്വ ജെട്ടി വഴിയോ റിസോര്‍ട്ടിലെത്താം. അടല്‍ സെതു പാലം വഴി മുംബൈയില്‍ നിന്നുള്ള യാത്ര എളുപ്പമാണ്. പുണെയില്‍ നിന്ന് ഏകദേശം 3 മുതല്‍ 3.5 മണിക്കൂര്‍ മാത്രമാണ് […]
Read more

നിയന്ത്രണം വിട്ട കാറിടിച്ച് അപകടം ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് നിയന്ത്രണം വിട്ട കാര്‍ കടയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തിൽ കാര്‍ ഇടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി 11 മണിയോടെ കുറ്റ്യാടി- മരുതോങ്കര റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. കുറ്റ്യാടി ടൗണിൽ മരുതോങ്കര റോഡിലെ പാലത്തിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ കഫെയുടെ വരാന്തയിലേക്കാണ് പാഞ്ഞുകയറിയത്. റോഡരികിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ ഇടിച്ചു. റോഡരികിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കാറിൽ ഉണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിൽ ഹാജരായി.
Read more

അടിമാലിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: തൊടുപുഴ ഉടുമ്പന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. കിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. മീനാക്ഷിയെ കൊന്ന ശേഷം ശിവഘോഷ് തൂങ്ങിമരിച്ചെന്നാണ് പ്രാഥമിക നിഗമനം. ശിവ ഘോഷും മീനാക്ഷിയും അടിമാലി കൊന്നത്തടി സ്വദേശികളാണ്. ഒരേ സ്കൂളിൽ പഠിച്ചവരാണ്. അന്ന് മുതൽ ഇഷ്ടത്തിലായിരുന്നു ഇരുവരും. ഇവരെയാണ് തൊടുപുഴ ഉടുന്പന്നൂരിന് സമീപം പാറേക്കവലയിലെ വാടക വീട്ടിൽ മരിച്ച […]
Read more

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കർ. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിച്ചു എന്നും എതിർ രാഷ്ട്രീയത്തിൽ ഉള്ളവർ പോലും തന്നോട് ഇങ്ങോട്ട് ചാറ്റ് ചെയ്യാൻ വരുന്നു എന്ന് ഗമ പറഞ്ഞു എന്നുമാണ് ആരോപണം. രാഹുലിന്‍റെ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത് എന്നും ഹണി ഭാസ്കര്‍ പറയുന്നു. രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ല. ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടകേസ് നൽകട്ടെ. നേരിടാൻ ഞാന്‍ തയ്യാറാണ്. […]
Read more

സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കണ്ണൂര്‍: കണ്ണൂർ കുറ്റ്യാട്ടൂരില്‍ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവയൊണ് 31 കാരിയായ പ്രവീണ മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു യുവാവ് പ്രവീണയ്ക്കെതിരെ ആക്രമണം നടത്തിയ്ത്. പ്രവീണ താമസിക്കുന്ന വീട്ടിലേക്ക് എത്തി പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷാണ് തീ കൊളുത്തിയത്. ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix