Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

കുവൈത്തിലെ വിഷമദ്യ ദുരന്തം; മരണം 23, ചികിത്സയിൽ മലയാളികളും

കുവൈത്ത് സിറ്റി: കുവൈത് വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. ദുരന്തത്തിൽ പെട്ടവരുടെ എണ്ണം 160 ആയി. കുവൈത്ത് ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തിൽ മരിച്ചവരിൽ കൂടുതലും ഏഷ്യക്കാർ. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. അടിയന്തര ഡയാലിസിസ്, ഐസിയു, വെന്റിലേറ്റർ എന്നിവ വേണ്ടി വന്നുവെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരിൽ മലയാളികളുമുണ്ട്. ഇത്തരം ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ കണ്ണൂര്‍ സ്വദേശിയായ പി […]
Read more

കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

കോഴിക്കോട്: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍. അസം സ്വദേശി പ്രസൻജിത്തിനെയാണ് (21) പിടികൂടിയത്. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇന്ന് പുലർച്ചെ 2.45നാണ് പ്രസൻജിത്തിനെ ഫറോക്ക് ചന്ത ജിഎം യുപി സ്‌കൂളിലെ ശുചിമുറിയിൽനിന്ന് പിടികൂടിയത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ. പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബെംഗളൂരുവിൽ […]
Read more

അധ്യാപികയുടെ മൃതദേഹം അതിരപ്പിള്ളിക്ക് സമീപം ചാലക്കുടിപ്പുഴയിൽ കണ്ടെത്തി

അതിരപ്പിള്ളി: അഷ്ടമിച്ചിറ മാരേക്കാട് എഎം എൽപി സ്കൂളിലെ അധ്യാപിക ലിപ്സിയുടെ (47) മരണത്തിന്റെ ഞെട്ടലിലാണ് നാട്. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ ലിപ്സിയുടെ മൃതദേഹം ചൊവ്വാഴ്ച വെറ്റിലപ്പാറ പ്ലാന്റേഷൻ ഒന്നാം ബ്ലോക്ക് പാൽ സംഭരണ കേന്ദ്രത്തിനു സമീപം ചാലക്കുടിപ്പുഴയിലാണ് കണ്ടെത്തിയത്. അതേസമയം, മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ചക്കുങ്ങൽ രാജീവ്കുമാറിന്റെ ഭാര്യയായ ലിപ്സി തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽനിന്നു പോയത്. ‘പട്ടുപാവാട തയ്ക്കാന്‍ അമ്മ സാരി വാങ്ങിയിട്ടുണ്ട്, എത്താന്‍ അല്‍പം വൈകും’ എന്നു മകളെ വിളിച്ചു […]
Read more

ഛത്തീസ്ഗഢില്‍ വീണ്ടും ബജ്‌റംഗ്ദള്‍ ആക്രമണം: ക്രൈസ്തവ പ്രാര്‍ഥനയ്ക്ക് തടസം സൃഷ്ടിച്ചു

റായ്പൂര്‍: മലയാളി കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഛത്തീസ്ഗഢില്‍ വീണ്ടും ബജ്‌റംഗ്ദള്‍ ആക്രമണം. റായ്പൂരിലെ കുക്കൂര്‍ബെഡാ എന്ന സ്ഥലത്ത് നടന്ന ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വെക്കുകയായിരുന്നു. പ്രാര്‍ഥനയ്ക്കെത്തിയവരെ മര്‍ദിച്ചതായി പാസ്റ്റര്‍ പറഞ്ഞു. ഛത്തീസ്ഗഢില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നാണ് പാസ്റ്റര്‍മാര്‍ പറയുന്നത്. ഒരു വിശ്വാസിയുടെ വീട്ടില്‍ ഞായറാഴ്ച നടക്കുന്ന പ്രാര്‍ഥനയ്ക്കിടെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും ചില ഹൈന്ദവ സംഘടന പ്രവര്‍ത്തകരും സ്ഥലത്തേക്ക് കൂട്ടമായി എത്തുന്നത്. പ്രാര്‍ഥനാ യോഗത്തിന്റെ രൂപത്തില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നായിരുന്നു പ്രവര്‍ത്തകരുടെ ആരോപണം. […]
Read more

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കാന്‍ നിയമ വകുപ്പിന് നിര്‍ദേശം നല്‍കി സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി പുറത്തുവിട്ട രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കര്‍ണാടകയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. മഹാദേവപുര എന്ന നിയമസഭാ മണ്ഡലത്തില്‍ ഇരട്ട, വ്യാജവോട്ടുകള്‍ വ്യാപകമായി […]
Read more

റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറിയിറങ്ങി; യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറി രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി തുരുത്തിയാട് കോളശ്ശേരി മീത്തൽ സജിന്‍ലാല്‍ (31), ബിജീഷ് (34) എന്നിവരാണു മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിഞ്ഞപ്പോൾ എതിർദിശയില്‍ വന്ന ലോറി ഇരുവരുടെയും ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിൽ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

പ്രവിത്താനത്തെ വാഹനപകട൦; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 12 വയസുകാരി മരിച്ചു

കോട്ടയം: കോട്ടയം പ്രവിത്താനത്തെ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 12 വയസുകാരി മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകൾ അന്നമോൾ സുനിൽ ആണ് മരിച്ചത്. അന്നമോൾ അമ്മ ജോമോൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചപ്പോൾ അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ജോമോൾ മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 3 ആയി. അമിതവേ​ഗത്തിലെത്തിയ കാർ 2 സ്കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒരു സ്കൂട്ടറിലുണ്ടായിരുന്നത് മേലുകാവ് സ്വദേശിയായ ധന്യ സന്തോഷാണ്. മറ്റൊരു സ്കൂട്ടറിൽ തിടനാട് സ്വദേശിയായ ജോമോൾ […]
Read more

തൃശ്ശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ ആന ഇടഞ്ഞു; ഗതാഗതം തടസപ്പെട്ടു

കേച്ചേരി: തൃശ്ശൂര്‍-കുന്നംകുളം സംസ്ഥാനപാതയില്‍ കേച്ചേരിക്കടുത്ത് എരനെല്ലൂരില്‍ ആന ഇടഞ്ഞു. എഴുത്തുപുരക്കല്‍ ഗംഗ പ്രസാദ് എന്ന ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആയിരുന്നു സംഭവം. ആന ഇടഞ്ഞ് സംസ്ഥാനപാതയിലൂടെ ഓടിയതോടെ സ്ഥലത്ത് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. എരനെല്ലൂരില്‍ തളച്ചിരുന്ന പറമ്പില്‍ നിന്നാണ് ആന ഇടഞ്ഞ് ഓടിയത്. വഴിയില്‍ കണ്ട ഒരു ബൈക്ക് തട്ടിയിട്ടതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഓടി കേച്ചേരി-കുന്നംകുളം റോഡില്‍ എത്തിയ ആന അല്‍പനേരം റോഡില്‍തന്നെ നിലയുറപ്പിച്ചു. ഇതോടെയാണ് ഗതാഗതം തടസപ്പെട്ടത്. റോഡില്‍ […]
Read more

മലയാളി കന്യാസ്ത്രീകള്‍ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക്

ഛത്തീസ്ഗഡിലെ ദില്ലിരാജറായില്‍ തുടരുന്ന മലയാളി കന്യാസ്ത്രീകള്‍ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയേക്കും. കേസ് അവസാനിക്കുന്നത് വരെ ഇരുവര്‍ക്കും പുതിയ ചുമതലകളോ സ്ഥലംമാറ്റമോ ഉണ്ടാകില്ല. അതേസമയം ബജ്‌റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മക്കും പ്രവര്‍ത്തകര്‍ക്കുമേതിരെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. രണ്ടാഴ്ച കൂടുമ്പോള്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ജാമ്യ ഉപാധിയിലാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ പുറത്തിറങ്ങിയത്. ഇത് പ്രകാരം എട്ടാം തീയതി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇതിനു ശേഷമാകും […]
Read more

പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈർ അറസ്റ്റിൽ; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസിൽ അറസ്റ്റിൽ. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടിൽ പങ്കുണ്ടെന്ന് മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ലഹരിമരുന്നു കേസിൽ കുന്ദമംഗലം സ്വദേശി റിയാസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയിൽ നിന്നാണ് ബുജൈറിന്‍റെ ലഹരി മരുന്ന് ബന്ധം വ്യക്തമായതെന്ന് കുന്ദമംഗലം പൊലീസ് രേഖപ്പെടുത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix