Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ഓപ്പോ റെനോ 14 പ്രോ 5ജി; എത്തുന്നു 10 സവിശേഷതകളുമായി

ഓപ്പോ അവരുടെ പുതുതലമുറ സ്‍മാർട്ട്‌ഫോണുകളായ ഓപ്പോ റെനോ 14 പ്രോ 5ജി, ഓപ്പോ റെനോ 14 5ജി എന്നിവ കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ചു. ഉയർന്ന നിലവാരമുള്ള ഡിസ്‌പ്ലേകൾ, നൂതന എഐ സോഫ്റ്റ്‌വെയർ, ശക്തമായ ക്യാമറ സജ്ജീകരണങ്ങൾ തുടങ്ങിയവ ലഭിക്കുന്ന ഈ ഫോണുകൾ 60,000 രൂപയ്ക്ക് ഉള്ളിൽ പ്രീമിയം അനുഭവം നൽകുന്ന വിധത്തിലാണ് കമ്പനി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഓപ്പോ റെനോ 14 പ്രോ 5ജിയുടെ (Oppo Reno 14 Pro 5G) മികച്ച 10 സവിശേഷതകൾ പരിശോധിക്കാം. […]
Read more

ഓമനപ്പുഴ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ : ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി മൊഴി നൽകി. മകൾ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ ഫ്രാൻസിസ് മകൾ ഏയ്ഞ്ചൽ ജാസ്മിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മകൾ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നതുമായി ബന്ധപ്പെട്ടും വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു. […]
Read more

കാലോചിതമായി ഹയർ സെക്കണ്ടറി പാഠ്യപദ്ധതി പരിഷ്കരിക്കു൦; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ എസ്‌സിഇആർടി-യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുകയെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലസ് വൺ പ്രവേശനം നേടിയവരുടെ കണക്കും മലപ്പുറം ജില്ലയിലെ സ്ഥിതിയും മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് […]
Read more

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂൾ വിദ്യാർത്ഥിനി ആശിർനന്ദയുടെ ആത്മഹത്യയിൽ അധ്യാപകർക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക്സ് കോൺവെൻ്റ് സ്കൂളിലെ അഞ്ച് അധ്യാപകർക്കെതിരെയായിരുന്നു ആശിർനന്ദയുടെ കുടുംബം പരാതി നൽകിയത്. ആത്മഹത്യ പ്രേരണയ്ക്ക് കൊലക്കുറ്റം ചുമത്തി കേസെടുക്കണം എന്നായിരുന്നു ആവശ്യം. നിയമോപദേശം തേടിയ ശേഷം അധ്യാപകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്തത്. മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയതിൽ മനംനൊന്താണ് ആത്മഹത്യയെന്ന കുടുംബത്തിൻ്റെ […]
Read more

രണ്ട് കിലോയോളം തൂക്കം വരുന്ന അണലിയെ ഫോറസ്റ്റ് വകുപ്പ് പിടികൂടി

തിരുവനന്തപുരം: നെടുമങ്ങാട്- പാലോട് റോഡിൽ പുത്തൻപാലത്തിന് സമീപം പാതയോരത്ത് ഭീമൻ അണലിയെ കണ്ടെത്തി. രാവിലെ പത്തരയോടെയാണ് വാഹന യാത്രക്കാർ അണലിയെ കണ്ടത്. രണ്ട് കിലോയോളം തൂക്കം വരുന്ന ഇതിനെ റോഡിലെ പൈപ്പിൻ ചുവട്ടിൽ അബോധാവസ്ഥയിലായിരുന്നു കാണപ്പെട്ടത്. 100 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഗവൺമെന്‍റ് യു പി എസിലേക്ക് ഉൾപ്പടെ വിദ്യാർഥികൾ കാൽ നടയായി വരുന്ന വഴിയിലാണ് അണലി കിടന്നിരുന്നതെന്നതിനാൽ നാട്ടുകാരും ഭീതിയിലായി. ദിവസേന വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് പുത്തൻപാലം ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുന്നതിനും മറ്റുമായി […]
Read more

സൗകര്യമൊരുക്കാൻ ഒഡിഷയിലെ ബി.ജെ.പി സർക്കാർ; പുരി രഥ യാത്ര വൈകിപ്പിച്ചുവെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: ഒഡിഷയിലെ ബി.ജെ.പി സർക്കാർ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെയും അനുബന്ധ ക്ഷേത്രങ്ങളിലെയും രഥയാത്രയിൽ മനഃപൂർവ്വം കാലതാമസം വരുത്തിയെന്നും വ്യവസായി ഗൗതം അദാനിയുടെ കുടുംബത്തിന് രഥങ്ങൾ വലിക്കാൻ വേണ്ടിയായിരുന്നു ഇതെന്നുമുള്ള ഗുരുതര ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നടന്ന രഥയാത്രയിൽ തിക്കിലും തിരക്കിലും ​പെട്ട് മൂന്നു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബി.ജെ.പി സർക്കാർ പരിപാടി തെറ്റായി കൈകാര്യം ചെയ്തുവെന്നും നിരവധി ഭക്തർക്കുള്ള അവസരത്തിൽ കാലതാമസവും പരിക്കുകളും ഉണ്ടായെന്നും പ്രതിപക്ഷം ആരോപിച്ചു. ‘നന്ദിഘോഷ […]
Read more

ചൂരൽമലയിലെ പ്രതിഷേധം; ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

കൽപ്പറ്റ: വയനാട് ചൂരൽമലയിലെ പ്രതിഷേധ സമരം നടത്തിയ ആറു പേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ദുരന്തബാധിതൻ ഉൾപ്പെടെയുള്ള നാട്ടുകാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തു, വാഹനത്തിന് കേടുപാട് വരുത്തി എന്നിവ ഉൾപ്പെടുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാമ്യമില്ല വകുപ്പുപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. വെള്ളാർമല വില്ലേജ് ഓഫീസർ എ അജീഷിനെ കയ്യേറ്റം ചെയ്‌തുവെന്ന പരാതിയിലാണ് ചൂരൽമല സ്വദേശികളായ ആറു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മേപ്പാടി പൊലീസ് കേസെടുത്തത്. കനത്ത മഴയെ തുടർന്ന് ജോലിയില്ലാതാകുന്ന […]
Read more

ഗൂഗിളിന്റെ എഐ ചിപ്പുകൾ വാടകയ്ക്കെടുക്കാൻ ഓപ്പൺഎഐ

ചാറ്റ്ജിപിടിയെയും അതിന്റെ മറ്റ് ഉൽപ്പന്നങ്ങളെയും ശക്തിപ്പെടുത്തുന്നതിനായി ഓപ്പൺ എഐ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയതായി പുറത്ത് വന്ന റിപോർട്ടുകൾ. നിലവിൽ എഐ ഹാർഡ്‌വെയർ വിപണിയിൽ ആധിപത്യം പുലർത്തുന്ന എൻവിഡിയയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ചിപ്പ് വിതരണക്കാരെ വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഓപ്പൺ എഐയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ എൻവിഡിയയുടെ ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകളുടെ (GPU-കൾ) ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ഓപ്പൺ എഐ. മോഡലുകളെ പരിശീലിപ്പിക്കുന്നതിനും കമ്പ്യൂട്ടിംഗിനുമാണ് ഗ്രാഫിക്‌സ് പ്രോസസിംഗ് […]
Read more

മഹീന്ദ്ര മാനുലൈഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെയും (മഹീന്ദ്ര ഫിനാന്‍സ്) മാനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് (സിംഗപ്പൂര്‍) പ്രൈവറ്റ് ലിമിറ്റഡിന്‍റെയും സംയുക്ത സംരംഭമായ മഹീന്ദ്ര മാനുലൈഫ് മ്യൂച്വല്‍ ഫണ്ട്, മഹീന്ദ്ര മാനുലൈഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഫണ്ട് അവതരിപ്പിച്ചു. ബാങ്കിംഗ്, സാമ്പത്തിക സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികളിലും ഓഹരികളുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലും നിക്ഷേപിച്ച് ദീര്‍ഘകാല മൂലധന വളര്‍ച്ച നേടാനാണ് ഈ ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി പദ്ധതി ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് & ഇന്‍ഷുറന്‍സ് […]
Read more

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വരുന്ന 5 ദിവസം മഴ ശക്തമായി തന്നെ തുടരും. തെക്കൻ കേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴയുണ്ടാകും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix