Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ആരാധകർക്ക് ഇരട്ടി മധുരം; ആറ് എപ്പിസോഡുകളുമായി ത്രില്ലിംഗ് ഫൈനല്‍ സീസൺ സ്ക്വിഡ് ഗെയിം 3

ദക്ഷിണ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിം എല്ലാവരുടെയും പ്രിയപ്പെട്ട സീരീസാണ്. ഇപ്പോൾ സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ സീസണ്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതുവരെ സീരിസില്‍ വന്ന ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണാണ് എന്നാണ് പുറത്ത് വരുന്ന റിവ്യൂകൾ. ലീ ജംഗ്-ജേ (ഗി-ഹൻ), ലീ ബ്യൂങ്-ഹൻ (ഫ്രണ്ട് മാൻ), വി ഹാ-ജൂൺ (ജുൻ-ഹോ), പാർക്ക് ഗ്യു-യംഗ് (കാംഗ് നോ-യൂൽ), യിം സി-വാൻ, കാംഗ് ഹാ-നൂൽ, പാർക്ക് സംഗ്-ഹൂൺ, ജോ യൂ-റി, കാംഗ് ഏ-സിം, ലീ […]
Read more

താമരശ്ശേരി ചുരത്തിൽ ഒന്നാം വളവ് മുതല്‍ വ്യൂപോയിന്‍റ് വരെ 15 മാലിന്യ ചാക്കുകൾ കണ്ടെത്തി

വയനാട്: താമരശ്ശേരി ചുരത്തിൽ ഒന്നാം വളവ് മുതല്‍ വ്യൂപോയിന്‍റ് വരെ 15 മാലിന്യ ചാക്കുകൾ കണ്ടെത്തി. താമരശ്ശേരി ചുരത്തില്‍ കൂട്ടത്തോടെ മാലിന്യ ചാക്കുകള്‍ കണ്ടതോടെ പരാതി നല്‍കി ചുരം സംരക്ഷണ സമിതി. പുതുപ്പാടി പഞ്ചായത്തിന്‍റെ ചുരം വൃത്തിയാക്കല്‍ ഒരു വഴിക്ക് നടക്കുമ്പോഴും ചുരം റോഡിൽ പലയിടങ്ങളിലായി മാലിന്യം തള്ളുകയാണ് ചിലര്‍. ചുരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്താന്‍ സ്ഥിരം പരിശോധനയും സിസിടിവി ക്യാമറയും എല്ലാ വരുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കഴിഞ്ഞ ദിവസമാണ് മാലിന്യചാക്കുകള്‍ […]
Read more

ഇറാനിൽ ആക്രമണ പരമ്പര; 15 ഓളം യുദ്ധവിമാനങ്ങൾ തൊടുത്ത് ഇസ്രയേൽ

ഇറാനിൽ അതിരൂക്ഷ ആക്രമണം നടത്തിയതായി ഇസ്രയേൽ. 15 പോർ വിമാനങ്ങൾ ഉപയോഗിച്ച് പടിഞ്ഞാറൻ ഇറാനിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇറാനിലെ ആയുധ സംഭരണ കേന്ദ്രങ്ങളിലും ഇറാനിയൻ സേനയുടേതാണെന്ന് അവകാശപ്പെടുന്ന ഡ്രോൺ സംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. നേരത്തെ ഫോർദോ ആണവ കേന്ദ്രത്തിലും തെഹ്റാനിലെ സർവകലാശാലയിലും ഇസ്രയേൽ ആക്രമണം നടത്തുയിരുന്നു. ആറ് വിമാനത്താവളങ്ങൾ ആക്രമിച്ചെന്നും 15 വിമാനങ്ങളും 2 ഫൈറ്റർ ജെറ്റുകളും തകർത്തെന്നും ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.യുഎസിനെതിരെ ഇറാൻ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെയാണ് ഇറാനിലെ […]
Read more

കല്പതരു ലിമിറ്റഡ് ഐപിഒ ജൂണ്‍ 24 മുതല്‍

കൊച്ചി: മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ മുന്‍നിര റിയല്‍എസ്റ്റേററ് ഡെവലപ്പര്‍മാരായ കല്പതരു ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 ജൂണ്‍ 24 മുതല്‍ 26 വരെ നടക്കും. 1590 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 387 രൂപ മുതല്‍ 414 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 36 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 36ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. […]
Read more

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം; യുഎന്‍ സമ്മേളനം മാറ്റി

ന്യൂയോര്‍ക്ക്: ഇസ്രയേലും ഇറാനും പുതിയ പോര്‍മുഖം തുറന്നതോടെ ഭീതിയിലാണ് ലോകം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തില്‍ പലസ്തീന്‍ വിഷയത്തില്‍ ചേരാനിരുന്ന യുഎന്‍ സമ്മേളനം മാറ്റി. അടുത്ത ആഴ്ച ന്യൂയോര്‍ക്കില്‍ ചേരാനിരുന്ന യോഗമാണ് മാറ്റിയത്. എന്നാല്‍ മാറ്റിവെച്ച യോഗം എത്രയും വേഗം നടത്തുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിനെ സഹായിച്ചാല്‍ അമേരിക്ക,ഫ്രാന്‍സ് ,യുകെ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. മിസൈല്‍ ആക്രമണം തുടര്‍ന്നാല്‍ ‘ടെഹ്റാന്‍ കത്തുമെന്ന്’ […]
Read more

അഹമ്മദാബാദ് വിമാനാപകടം; ഹോസ്റ്റലിന് മുകളില്‍ കുടുങ്ങിയ വിമാനത്തിന്റെ അവശിഷ്ടം താഴെയിറക്കി

ഗുജറാത്ത്: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ അവശിഷ്ടം താഴെയിറക്കി. ഹോസ്റ്റലിന് മുകളില്‍ തങ്ങിയിരുന്ന ഭാഗമാണ് ക്രെയിന്‍ ഉപയോഗിച്ച് താഴെ ഇറക്കിയത്. നാല് മണിക്കൂറോളം എടുത്താണ് വിമാനത്തിന്റെ ഭാഗം താഴെയിറക്കിയത്. വിമാനം രണ്ടായി പിളര്‍ന്നു പോയിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗമാണ് ഹോസ്റ്റലില്‍ തങ്ങിയിരുന്നത്. ഇതാണ് ഇപ്പോള്‍ താഴെയിറക്കിയത്. ഹോസ്റ്റലിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു വിമാനത്തിന്റെ അവശിഷ്ടം തങ്ങിയിരുന്നത്. ഈ അവശിഷ്ടങ്ങളില്‍ വിശദമായ പരിശോധന നടത്തും. സ്ഥലത്ത് നിന്ന് വിമാനത്തിന്റെ അവശിഷ്ടം പൂര്‍ണമായി മാറ്റാനുള്ള നടപടിയാണ് അടുത്തഘട്ടം നടക്കുക. വിമാനം ഇടിച്ചിറങ്ങിയതോടെ ഹോസ്റ്റല്‍ […]
Read more

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു രാജസ്ഥാന്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനില്‍നിന്നുള്ള മഹേഷ് കുമാറിനു ഒന്നാം റാങ്ക്. ആദ്യ നൂറില്‍ കേരളത്തില്‍നിന്നും ആരുമില്ല. 109ാം റാങ്ക് നേടിയ ഡി.ബി.ദീപ്നിയ (99.99 ശതമാനം) സംസ്ഥാനത്ത് ഒന്നാമതായി.PWBD (പേഴ്‌സന്‍ വിത്ത് ബെഞ്ച്മാര്‍ക്ക് ഡിസബിലിറ്റീസ്) വിഭാഗത്തില്‍ മൂന്നാം റാങ്ക് മലയാളി വിദ്യാര്‍ഥിനി കെ.കെ.ഷെഹിന്‍ സ്വന്തമാക്കി.ഒന്നാം റാങ്ക് കരസ്ഥമാക്കിയ മഹേഷ് കുമാര്‍ 99.9999547 പെര്‍സന്റൈല്‍ സ്‌കോറോടെയാണ് അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള ഉത്കര്‍ഷ് അവാദിയയും മഹാരാഷ്ട്രയില്‍ നിന്നുള്ള കൃഷാങ് ജോഷിയും രണ്ടാം സ്ഥാനം […]
Read more

കനത്ത മഴയിൽ വയനാട് ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ

വയനാട്: വയനാട് ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ. വയനാട് കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. അധികൃതർ വിവരമറിഞ്ഞത് മെയ് 30ന് ആയിരുന്നു. അപകടത്തെ തുടർന്ന് ജിയോളജിസ്റ്റ് വനം വകുപ്പ് സംഘങ്ങൾ മേഖലയിൽ പരിശോധന നടത്തി. മലപ്പുറം ഭാഗത്തെ മലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. 1984 ൽ കരിമറ്റം എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. മലയോട് ചേർന്ന് ജനവാസമില്ലെന്നും ആളപായമുണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
Read more

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റിന് പിന്നില്‍ ആരൊക്കെ

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിച്ച് പോലീസ്. കേസിലെ ഒന്നാം പ്രതിയായ ബിന്ദു മുന്‍പും സമാനകേസുകളില്‍ പോലീസ് പിടിയിലായിട്ടുണ്ട്. 2022-ല്‍ മെഡിക്കല്‍ കോളേജ് പരിസരത്ത് വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യകേന്ദ്രം നടത്തിയതിനാണ് അവര്‍ ഒടുവില്‍ പിടിയിലായത്. സെക്‌സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ടാണ് ഒന്‍പതുപേരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ആറുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമായിരുന്നു. ബിന്ദു ഒഴികെയുള്ളവര്‍ക്ക് ശനിയാഴ്ചതന്നെ ജാമ്യം ലഭിച്ചു. ബിന്ദു റിമാന്‍ഡില്‍ കഴിയുകയാണ്. […]
Read more

10 പേരെ വിവാഹം ചെയ്തു മുങ്ങി; പ്രതിശ്രുത വധു’ അറസ്റ്റിൽ

തിരുവനന്തപുരം: പത്ത് പേരെ വിവാഹം കഴിച്ച് മുങ്ങിയ പ്രതി പിടിയിൽ. സമൂഹമാധ്യമങ്ങളിൽ വിവാഹപ്പരസ്യം നൽകിയും വിവിധ കഥകൾ മെനഞ്ഞും വിവിധ ജില്ലകളിലായി പത്തു പേരെയാണ് കബളിപ്പിച്ച് ഇവർ കടന്നു കളഞ്ഞത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്മ ആണ് അടുത്ത വിവാഹത്തിനു തൊട്ടുമുൻപ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. 45 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix