ന്യൂയോര്‍ക്ക്: ഇസ്രയേലും ഇറാനും പുതിയ പോര്‍മുഖം തുറന്നതോടെ ഭീതിയിലാണ് ലോകം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാഹചര്യത്തില്‍ പലസ്തീന് വിഷയത്തില്‍ ചേരാനിരുന്ന യുഎന്‍ സമ്മേളനം മാറ്റി. അടുത്ത ആഴ്ച ന്യൂയോര്‍ക്കില്‍ ചേരാനിരുന്ന യോഗമാണ് മാറ്റിയത്. എന്നാല്‍ മാറ്റിവെച്ച യോഗം എത്രയും വേഗം നടത്തുമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.
ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് ഇറാന് മുന്നറിയിപ്പ് നല്കി. ഇസ്രയേലിനെ സഹായിച്ചാല്‍ അമേരിക്ക,ഫ്രാന്‍സ് ,യുകെ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. മിസൈല്‍ ആക്രമണം തുടര്‍ന്നാല്‍ ‘ടെഹ്റാന് കത്തുമെന്ന്’ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്സ് വ്യക്തമാക്കി. ഇറാന് ആക്രമണത്തില്‍ ടെല്‍ അവീവില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ 78 പേര് കൊല്ലപ്പെട്ടെന്നാണ് ഇറാന്റെ കണക്ക്. ഇറാന് നടത്തിയ ആക്രമണത്തില്‍ ടെല്‍ അവീവില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങള്‍ തകര്‍ത്തുവെന്നാണ് ഇറാന്റെ അവകാശവാദം. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന് മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ ഇറാന് ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാന് അവകാശപ്പെട്ടു. ഓപ്പറേഷന് റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന് ട്രൂ പ്രോമിസ് കകക എന്ന പേരിലാണ് ഇറാന് പ്രത്യാക്രമണം നടത്തുന്നത്.




