Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍. അസം സ്വദേശി പ്രസൻജിത്തിനെയാണ് (21) പിടികൂടിയത്. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇന്ന് പുലർച്ചെ 2.45നാണ് പ്രസൻജിത്തിനെ ഫറോക്ക് ചന്ത ജിഎം യുപി സ്‌കൂളിലെ ശുചിമുറിയിൽനിന്ന് പിടികൂടിയത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ. പെരുമുഖത്ത് താമസിക്കുന്ന അതിഥിത്തൊഴിലാളിയുടെ മകളെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബെംഗളൂരുവിൽ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഇന്ന് പുലർ‌ച്ചെ സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി. കേസ് റജിസ്റ്റർ ചെയ്ത പോലീസ് പ്രസൻജിത്തിനെ വൈദ്യപരിശോധനയ്ക്കു ശേഷം സ്റ്റേഷനിൽ നിർത്തിയ സമയത്തായിരുന്നു ഇയാൾ ഓടിപ്പോയത്. പോലീസുകാരുടെ സാന്നിധ്യം കുറഞ്ഞ തക്കം നോക്കിയാണ് ഇയാൾ രക്ഷപ്പെട്ടത്.തുടർന്ന് പ്രതി രക്ഷപ്പെട്ടതായി സംശയിക്കുന്ന സ്റ്റേഷനുപുറകിലെ വഴിയിലും ഗോഡൗണിലും രാത്രി വൈകിയും തിരച്ചിൽ നടത്തി. രാത്രി പതിനൊന്നരയോടെ എആര്‍ ക്യാമ്പില്‍നിന്നെത്തിയ കൂടുതല്‍ പോലീസിനെ പരിശോധനയ്ക്കായി വിന്യസിച്ചിരുന്നു.അതേസമയം നാല് മാസം മുൻപാണ് അസമിൽ നിന്ന് വെല്‍ഡിങ് ജോലിക്കായി പ്രസന്‍ജിത്ത് കേരളത്തിൽ എത്തിയത്. അതുകൊണ്ട് പ്രദേശത്തെ കുറിച്ച് ഇയാൾക്ക് പരിചയമുണ്ടെന്ന ധാരണ പോലീസിനുണ്ടായിരുന്നു. സ്റ്റേഷനുപുറകിലെ ചന്തക്കടവ് റോഡിലെ ഗോഡൗണ്‍, ഒഴിഞ്ഞപറമ്പുകള്‍ എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തി. കൈവിലങ്ങുമായാണ് ഇയാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. അതിനാൽ അധിക ദൂരം പോകില്ലെന്ന് പോയിട്ടുണ്ടാവില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. കെട്ടിടത്തിന്റെ അകത്ത് പിന്‍വശത്ത് നിന്ന് മുകളിലേക്ക് കയറാന്‍ വഴിയുണ്ട്. അതുവഴിയാണ് രക്ഷപ്പെട്ടതെന്നാണ് പോലീസ് പറഞ്ഞത്.

Advertisement
WhiteswanTV Footer