മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
മലപ്പുറം: മലപ്പുറം ജില്ലയ്‌ക്കെതിരായി വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ വെള്ളാപ്പള്ളി നടേശന് എതിരെ കേസെടുക്കാനാകില്ലെന്ന് പോലീസിന് നിയമോപദേശം. എടക്കര പോലീസിനാണ് നിയമോപദേശം ലഭിച്ചത്. മലപ്പുറം ചുങ്കത്തറയില്‍ വെച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു വെള്ളാപ്പള്ളി ജില്ലയ്‌ക്കെതിരെ സംസാരിച്ചത്.പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയുടെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്.മലപ്പുറം ജില്ല പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനം ആണെന്നും ഒരു പ്രത്യേക രാജ്യമാണെന്നുമാണ് പ്രസംഗത്തില്‍ വെള്ളാപ്പള്ളി പറഞ്ഞത്. അവിടെ […]
Read more