Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത്‌ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത്‌ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സമസ്‌ത വേണ്ടി മുതിർന്ന അഭിഭാഷകനും രാജ്യസഭാ അംഗവുമായ അഭിഷേക് മനു സിങ്‌വി ഹാജരാക്കും. അഭിഭാഷകനായ പി.എസ് സുൽഫിക്കർ അലി മുഖേനയാണ് സമസ്ത ഹർജി നൽകിയത്. അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും സമസ്ത‌ സമർപ്പിച്ചിട്ടുണ്ട്.രാഷ്ട്രീയ വൃത്തങ്ങളിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയ ബില്ലിനെ ഇതിനോടകം തന്നെ നിരവധി പ്രതിപക്ഷ പാർട്ടികൾ എതിർത്തിട്ടുണ്ട്. പാർലമെന്റിന്റെ ഇരുസഭകളിലും രണ്ട് ദിവസം നീണ്ടുനിന്ന ചൂടേറിയ ചർച്ചകൾക്ക് ശേഷമാണ് വഖഫ് ഭേദഗതി ബിൽ […]
Read more

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്‌: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ അലന്‍റെ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

കരുവന്നൂര്‍: കെ. രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ചൊവ്വാഴ്ച ഹാജരാകും

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കെ. രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ചൊവ്വാഴ്ച ഹാജരാകും.ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17 ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ. രാധാകൃഷ്ണന്‍ വ്യക്തമാക്കി. സ്വത്ത്, ബാങ്ക് രേഖകളാണ് സമര്‍പ്പിച്ചത്.കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണനോട് ഹാജരാകാൻ ഇഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഇഡിക്കു മുന്നില്‍ ഹാജരായിരുന്നില്ല. കരുവന്നൂർ ഇടപാടുകളുടെ സമയത്ത് സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടറി ആയിരുന്നു രാധാകൃഷ്ണൻ. രാധാകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് […]
Read more

ജോലിസമ്മർദ്ദം; യുവാവ് ഫ്ളാറ്റില്‍ നിന്നു ചാടി ജീവനൊടുക്കി

കോട്ടയം: ജോലിസമ്മർദ്ദത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയില്‍ ജേക്കബ് തോമസാണ് (23 )ആത്മഹത്യ ചെയ്തത്. യുവാവ് താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നും ചാടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് മാതാവിന് അയക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് ആത്മഹത്യ. ഡിഗ്രി പഠനത്തിന് ശേഷം […]
Read more

ഉദ്ഘാടനത്തിനു പിന്നാലെ പാമ്പന്‍ പാലം തകരാറിലായി

രാമേശ്വരം: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനായി സമര്‍പ്പിച്ച പാമ്പന്‍ പാലം ഉദ്ഘാടനത്തിനു പിന്നാലെ തകരാറിലായി. തീരസംരക്ഷണ സേനയുടെ ചെറിയ കപ്പല്‍ പാലത്തിനടിയിലൂടെ കടത്തിവിടാനായി ഉയര്‍ത്തിയ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ സാധിക്കാതെ വന്നതാണ് തകരാര്‍.ലിഫ്റ്റ് സ്പാനിന്റെ ഒരു ഭാഗത്തിനായിരുന്നു പ്രശ്‌നം. എന്നാല്‍ വേഗം തന്നെ അറ്റകുറ്റപണികള്‍ തീര്‍ത്ത് പാലം പൂര്‍വ്വസ്ഥിതിയിലേക്കാക്കുകയായിരുന്നു.
Read more

സിപിഎം പാർട്ടി കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ; കേന്ദ്ര കമ്മിറ്റി പാനലിനെതിരെ മത്സരിച്ച്, ഡി.എല്‍. കാരാഡ്

മധുര: സിപിഎം പാർട്ടി കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ കേന്ദ്ര കമ്മിറ്റി പാനലിനെതിരെ മഹാരാഷ്ട്ര യിൽ നിന്നുള്ള നേതാവ് രംഗത്ത്. പാനലിനെതിരെ മത്സരിച്ച മഹാരാഷ്ട്രയില്‍നിന്നുള്ള പ്രതിനിധി ഡി.എല്‍. കാരാഡ് പരാജയപ്പെട്ടു.31 വോട്ട് ആണ് അദ്ദേഹത്തിനു ലഭിച്ചത്. സിഐടിയു മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്‍റും സിഐടിയു അഖിലേന്ത്യാവൈസ് പ്രസിഡന്‍റുമായ കാരാഡ് പ്രാതിനിധ്യം ഉന്നയിച്ചാണ് മത്സരിച്ചത്. മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിഗണന കേന്ദ്ര കമ്മിറ്റി പാനലില്‍ ലഭിച്ചില്ലെന്നും അതുകൊണ്ടാണ് മത്സരിച്ചതെന്നും കാരാഡ് പ്രതികരിച്ചു. മത്സരം ആരോടുമുള്ള പ്രതിഷേധമല്ലെന്നും പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയില്‍ ജനാധിപത്യപരമായ […]
Read more

ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ്

കൊച്ചി: നടൻ പൃഥിരാജിന് പിന്നാലെ നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2022ൽ നടന്ന റെയ്ഡിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളു‍ടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ‘ലൂസിഫർ’, ‘മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം’ എന്നീ സിനിമകളുടെ ഇടപാടുകൾ സംബന്ധിച്ചാണ് വ്യക്തത വരുത്തേണ്ടത്. മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളിലും വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read more

മാസപ്പടി കേസ്; നടപടികള്‍ക്ക് സ്റ്റേ ആവശ്യപ്പെട്ട് സിഎംആര്‍

ന്യൂഡൽഹി: മാസപ്പടി കേസിൽ സീരിയസ് ഫോർ ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ. എസ്എഫ്ഐഒ അന്വേഷണം ചോദ്യം ചെയ്യുന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതി ജൂലായിലാണ് പരിഗണിക്കുക. അതുവരെ തുടർനടപടികൾ നിർത്തിവെക്കണമെന്നും റിപ്പോർട്ട് പുറത്തുവിട്ടവർക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. കരിമണൽ കമ്പനിയായ സിഎംആർഎൽ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ നൽകിയ ഹർജിയിൽ […]
Read more

മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു

കണ്ണൂർ: കേരള പോലിസിന്റെ പ്രതാപകാലത്ത് ടീമിലെ നിർണായക സാന്നിധ്യമായിരുന്ന വിങ് ബാക്ക് പയ്യന്നൂർ അന്നൂരിലെ എം.ബാബുരാജ് (60) നിര്യാതനായി. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്. 1964-ല്‍ പയ്യന്നൂരിലെ അന്നൂരില്‍ ജനിച്ച ബാബുരാജ് കേരള പോലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂർ കോളേജ് ടീമില്‍ അംഗമായിരുന്നു. പയ്യന്നൂർ ടൗണ്‍ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്റുകള്‍ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 1986-ല്‍ ഹവില്‍ദാറായി […]
Read more

പാലക്കാട്‌ ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

പാലക്കാട്‌: പാലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പാലപ്പുറം കൈപ്പറ്റ വീട്ടില്‍ പ്രകാശന്‍ (36) ആണ് മരിച്ചത്. പ്രകാശന് ഒപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന പിതൃസഹോദരന്റെ മകന്‍ ഉണ്ണികൃഷ്ണന് (40) പരിക്കേറ്റു.പാലപ്പുറം എന്‍എസ്‌എസ് കോളേജിന് സമീപം രാത്രി ഒന്‍പതുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix