Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവ പ്രാബല്യത്തിൽ

ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച തിരിച്ചടി തീരുവ ഇന്ന് പ്രാബല്യത്തിൽ.അമേരിക്കക്കെതിരെ തിരിച്ച് നികുതി ഏർപ്പെടുത്തിയ ചൈനക്കെതിരെ 104 ശതമാനമാണ് താരിഫ്. ഇതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുകയാണ്. അമേരിക്കയുടെ നീക്കത്തെ വെല്ലുവിളിച്ചതോടെയാണ് ട്രംപ് ചൈനക്കെതിരെ വീണ്ടും 50 ശതമാനം താരിഫ് ഉയർത്തിയത്. തീരുവ ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ താരിഫുകൾ വ്യാപാരയുദ്ധത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്. ചൈനക്കെതിരെ 34 ശതമാനം താരിഫാണ് ഡോണൾഡ് ട്രംപ് ആദ്യം […]
Read more

കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ കൈ തല്ലിയൊടിച്ചു.

കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ തടവുകാര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ കൈ തല്ലിയൊടിച്ചു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനനാണ് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്കായിരുന്നു സംഭവം. അമ്പലമേട് പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളായ അഖിലും അജിത്തുമാണ് ആക്രമണം അഴിച്ചു വിട്ടത്. പ്രതികള്‍ ബഹളംവച്ചതു ചോദ്യം ചെയ്തതിനു പിന്നാലെ ഇരുവരും അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ അഖില്‍ മോഹനനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

കാരണവർ വധക്കേസ് പ്രതി ഷെറിൻ പരോളിലിറങ്ങി

കണ്ണൂർ: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പരോളിലിറങ്ങി. കണ്ണൂർ വനിത ജയിലില്‍ കഴിഞ്ഞിരുന്ന ഇവർക്ക് 15 ദിവസത്തെ പരോളാണ് അനുവദിച്ചതെന്നും സ്വാഭാവിക നടപടിയാണിതെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞു.ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം വിവാദമായതിനെതുടർന്ന് മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തരവകുപ്പ് പരോള്‍ അനുവദിച്ചത്. നൈജീരിയക്കാരിയായ സഹതടവുകാരിയെ മർദിച്ചതിന് ഷെറിനെതിരെ കണ്ണൂർ ടൗണ്‍ പൊലീസ് കഴിഞ്ഞമാസം കേസെടുത്തിരുന്നു. പരോള്‍ നല്‍കുന്നതിന് തടസ്സമല്ലെന്നും ജയിലധികൃതർ പറഞ്ഞു. ഉന്നത ബന്ധമാണ് ഷെറിന്റെ ശിക്ഷായിളവ് നീക്കത്തിന് കാരണമെന്നും ജയിലില്‍ ഇവർക്ക് പ്രത്യേക […]
Read more

ഉത്തര്‍പ്രദേശില്‍ കര്‍ഷക നേതാവും മകനും സഹോദരനും വെടിയേറ്റ് മരിച്ചു

ഫത്തേപ്പൂർ: ഉത്തർപ്രദേശില്‍ കർഷക നേതാവും മകനും സഹോദരനും വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ അക്രി ഗ്രാമത്തില്‍ ട്രാക്ടർ വഴി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.ഭാരതീയ കിസാൻ യൂണിയൻ(ബി.കെ.യു) നേതാവ് പപ്പു സിങ്(50), മകൻ അഭയ് സിങ്(22), ഇളയ സഹോദരൻ പിങ്കു സിങ്(45) എന്നിവരാണ് കൊല്ലപ്പെട്ടത്. റോഡില്‍ തടസ്സം സൃഷ്ടിച്ച്‌ പാർക്ക് ചെയ്തിതിരുന്ന ട്രാക്ടർ മാറ്റാൻ മുൻ ഗ്രാമതലവനായ സുരേഷ് കുമാർ പപ്പു സിങിനോടാവശ്യപ്പെട്ടതാണ് തർക്കങ്ങള്‍ക്ക് വഴി വെച്ചത്. സുരേഷ് കുമാറിന്റെ മകനും കൂട്ടാളികളും കൂടി എത്തിയതോടെ സംഘർഷം […]
Read more

കോയമ്പത്തൂരില്‍ മലയാളി ബേക്കറി ഉടമകൾ മരിച്ച നിലയില്‍

കോയമ്പത്തൂർ: കോയമ്പത്തൂരില്‍ മലയാളി ബേക്കറി ഉടമകൾ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശികളായ ജയരാജ്‌ (51), മഹേഷ്‌ (48) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും താമസിച്ചിരുന്ന കോയമ്പത്തൂർ വിശ്വനാഥപുരത്തെ വീട്ടില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷൻ റോഡിന് സമീപം തുടിയല്ലൂരില്‍ പ്രവർത്തിച്ചിരുന്ന ബേക്കറിയുടെ ഉടമകളായിരുന്നു രണ്ടുപേരും. കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികള്‍ ഇവരെ അന്വേഷിച്ച്‌ വിശ്വനാഥപുരത്തെ വീട്ടില്‍ എത്തികയായിരുന്നു. […]
Read more

വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഹര്‍ജികളിൽ സുപ്രീം കോടതി ഉടന്‍ വാദം കേൾക്കില്ല. ഏപ്രില്‍ 16-ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹര്‍ജികള്‍ 16-ന് പരിഗണിച്ചാല്‍ മതിയെന്ന് തീരുമാനമെടുത്തത്. നിയമം ചോദ്യം ചെയ്ത് 12ലധികം ഹർജികളാണ് നിലവിൽ സുപ്രീംകോടതിയുടെ […]
Read more

മേഘാലയ പ്രിൻസിപ്പല്‍ സെക്രട്ടറി ഉസ്ബക്കിസ്ഥാനിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

ഷില്ലോങ്: മേഘാലയ പ്രിൻസിപ്പല്‍ സെക്രട്ടറി സൈദ് മുഹമ്മദ് എ റാസിയെ ഉസ്ബക്കിസ്ഥാനിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മധ്യ ഏഷ്യൻ രാഷ്ട്രങ്ങളില്‍ സ്വകാര്യ സന്ദർശനത്തിനായിരുന്നു അദ്ദേഹം. റാസി ഫോണ്‍ കോളുകളോട് പ്രതികരിക്കാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാർ വാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറി പരിശോധിക്കുകയായിരുന്നു. മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ആരംഭിച്ചു. റാസിയുടെ മരണത്തില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ അനുശോചനം രേഖപ്പെടുത്തി.ഏപ്രില്‍ 4നാണ് റാസി ഉസ്ബക്കിസ്ഥാനിലെത്തിയത്.
Read more

കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ നവവധു മരിച്ചു

കൊല്ലം: കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ നവവധു മരിച്ചു. അടൂർ സ്വദേശിനി സാന്ദ്ര വില്‍സണ്‍ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഭർത്താവ് ആയൂർ സ്വദേശി ജിതിൻ ജോയിക്കൊപ്പം ബുള്ളറ്റില്‍ സഞ്ചരിക്കുമ്ബോള്‍ ആണ് അപകടമുണ്ടായത്. ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു. ബന്ധു വീട്ടില്‍ പോയി മടങ്ങും വഴിയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ജിതിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

താമരശേരി ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസിൽ ആരോപണവിധേയരായ കുട്ടികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യം നൽകരുതെന്നും പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും ആവശ്യപ്പെട്ടു. കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. വിദ്യാർഥികളുടെ സമൂഹ മാധ്യമത്തിലെ ചാറ്റുകൾ ഇതിനു തെളിവാണ്. താമരശേരി നിരവധി കുറ്റകൃത്യങ്ങൾ നടന്ന സ്ഥലമാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ കുട്ടികൾ സാക്ഷികളെ സ്വാധീനിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതികളായ […]
Read more

ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിന്‍ പുറത്തേക്ക്‌

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിന് പരോളനുവദിച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെയാണ് പരോള്‍. മൂന്നു ദിവസം യാത്ര ചെയ്യാന്‍ അനുമതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 14 വര്‍ഷത്തിനിടെ 500 ദിവസത്തോളം ഇവര്‍ക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്. 2016ല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്ന സമയത്ത് പോലും ഇവര്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. മറ്റ് തടവുകാര്‍ക്ക് പരോള്‍ ലഭിക്കാത്ത സമയത്തായിരുന്നു ഷെറിന് ഈ ആനുകൂല്യം. ആദ്യം 30 ദിവസത്തേക്ക് പരോള്‍ ലഭിച്ചു. പിന്നീട് 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix