Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

അണ്ണാമല പുറത്തേക്ക്; തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെ വീണ്ടും ബി.ജെ.പി സഖ്യത്തിൽ

ചെന്നൈ: തമിഴ്നാട് പിടിക്കാൻ കച്ചമുറുക്കി ബിജെപി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും സഖ്യമായി മത്സരിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാർട്ടികളും ഒന്നിച്ച്‌ ജനവിധി തേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. അണ്ണാ ഡി.എം.കെ നേതാവും മുൻമുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി കൂടി പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എടപ്പാടി പളനിസ്വാമിയായിരിക്കും എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ചെന്നൈയില്‍ ബി.ജെ.പിയുടെയും അണ്ണാ ഡി.എം.കെ.യുടെയും നേതാക്കള്‍ പങ്കെടുത്ത ചർച്ചയ്ക്കൊടുവിലാണ് സഖ്യ തീരുമാനമുണ്ടായത്.അണ്ണാമലയ്ക്ക് പകരം നൈനാർ […]
Read more

കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ഇരുപത്തിയാറാം മൈലില്‍ ഫാസ് എന്ന സ്ഥാപനത്തില്‍ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. ശുചിത്വമില്ലാതെയാണ് ഹോട്ടല്‍ പ്രവർത്തിക്കുന്നതെന്നും ഹെല്‍ത്ത് കാർഡില്ലാതെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പരിശോധനയില്‍ കണ്ടെത്തിയതോടെ ഹോട്ടല്‍ താത്കാലികമായ അടച്ചുപൂട്ടുന്നതിന് അധികൃതർ നിർദേശം നല്‍കി
Read more

തഹാവൂര്‍ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയില്‍ വിട്ടു; ഇന്ന് ചോദ്യം ചെയ്യും

മുംബൈ ഭീകരാക്രമണ കേസ് മുഖ്യ ആസൂത്രകന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. റാണയെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യും. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത്.നിലവില്‍ എന്‍ഐഎ ആസ്ഥാനത്തുള്ള തഹാവൂര്‍ റാണയെ പിന്നീട് തീഹാര്‍ ജയിലിലേക്ക് മാറ്റും. ഇന്ത്യയിലെത്തിയ റാണയെ പ്രത്യേക കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. റാണയ്ക്കായി ഡല്‍ഹിയിലെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെ അഭിഭാഷകന്‍ പിയൂഷ് സച്ച്ദേവിനെയാണ് സര്‍ക്കാര്‍ ഒരുക്കിയത്.2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണ ഗൂഢാലോചനയില്‍ ലഷ്‌കര്‍ ബന്ധമുള്ള റാണയ്ക്ക് […]
Read more

പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കേന്ദ്രകമ്മിറ്റിയില്‍ പുതിയതായി എത്തിയ കെ. എസ് സലീഖയും സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രകമ്മിറ്റിയിലെത്തിയ പുത്തലത്ത് ദിനേശന്‍, ടിപി രാമകൃഷ്ണന്‍ എന്നിവര്‍ നിലവില്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. ജനറല്‍ സെക്രട്ടറിയായ എം.എ ബേബി ഇനി മുതല്‍ സംസ്ഥാനത്തെ നേതൃയോഗങ്ങളില്‍ സ്ഥിരമായി പങ്കെടുക്കില്ല. ജില്ലാ സെക്രട്ടറിയേറ്റുകള്‍ രൂപീകരിക്കുന്നതിനുള്ള സമയക്രമം ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം നിശ്ചയിച്ചേക്കും.
Read more

എറണാകുളത്ത് കോടതിവളപ്പിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം

കൊച്ചി: എറണാകുളത്ത് അഭിഭാഷകരും,വിദ്യാർഥികളും തമ്മിൽ സംഘർഷം. ജില്ലാ കോടതിയിലെ ബാർ അസോസിയേഷൻ ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. മഹാരാജാസിലെയും ലോ കോളജിലെയും എട്ട് എസ്എഫ്ഐ വിദ്യാർഥികൾക്ക് പരുക്കേറ്റു. മഹാരാജാസ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അടക്കമുള്ളവർക്കാണ് പരുക്കേറ്റത്. സ്ഥലത്ത് വൻ പൊലീസ് സന്നഹമാണ്. വിദ്യാർത്ഥികൾ അനാവശ്യമായി പ്രകോപനം ഉണ്ടാക്കിയെന്ന് അഭിഭാഷകർ ആരോപിച്ചു. പ്രശ്നം തുടങ്ങിയത് അഭിഭാഷകർ എന്ന് വിദ്യാർത്ഥികളും ആരോപിച്ചു. പരുക്കേറ്റവർ മെഡിക്കൽ ട്രസ്റ്റിലും, ജനറൽ ആശുപത്രിയിയിലുമായി പ്രവേശിപ്പിച്ചു.
Read more

ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ഏഴുപുന്ന സ്വദേശി സുദീപ് (38) ആണ് മരിച്ചത്. ഭാര്യ നല്‍കിയ പരാതിയിലാണ് സുദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുദീപിന്റെ മര്‍ദനം സഹിക്കാനാകാതെയാണ ഭാര്യ നസിയ അരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടന്നതിനിടെയാണ് ആത്മഹത്യ. കോടതി നിര്‍ദേശ പ്രകാരം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്‌ സുദീപിനെ പൊലീസ് പിടികൂടി ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ കഴിഞ്ഞ ദിവസമാണ് […]
Read more

ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്ത്; ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിവരുന്നു. ഐപിഎല്‍ 18-ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. നായകൻ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. കൈമുട്ടിന് പൊട്ടലുണ്ടായ റുതുരാജ് സീസണിലെ ബാക്കിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് ആണ് ധോണി നായകനാകുന്ന കാര്യം അറിയിച്ചത്. സീസണില്‍ മോശം ഫോമിലാണ് ചെന്നൈ സൂപ്പർ കിംഗ്സ്. അഞ്ചു മത്സരങ്ങളില്‍ കളിച്ച ചെന്നൈയ്ക്ക് […]
Read more

കൊല്ലത്ത് യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത്കോൺഗ്രസ്‌ കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ഷാഫി മുരുകാലയത്തിനാണ് കുത്തേറ്റത്. അയൽവാസി കൂടിയായ അൻസാറാണ് കുത്തിയത്. ഷാഫിയെ കുത്തിയ ശേഷം പ്രതി സ്വയം കീഴടങ്ങി. അൻസർ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു . ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചത്.സംഭവത്തിൽ പൊലീസ് കേസെടുത്തു
Read more

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജീവ് ഉപ്പുതറയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്. വീടിന്‍റെ ഹാളിനുള്ളിലാണ് നാല് മൃതശരീരങ്ങളും കണ്ടെത്തിയിരിക്കുന്നത്. സജീവിന് ചില കടബാധ്യതകള്‍ ഉണ്ടായിരുന്നതായി അയൽക്കാർ പറഞ്ഞു. രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ […]
Read more

ക്ഷേത്രോത്സവത്തിനിടെ ആർഎസ്‌എസ് ഗണഗീതം; ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചു വിട്ടു

കൊല്ലം: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആർഎസ്‌എസ് ഗണഗീതം പാടിയയെന്ന വിവാദത്തില്‍ ഉപദേശക സമിതിയെ പിരിച്ചു വിട്ടു. കൊല്ലം കോട്ടുക്കല്‍ ദേവി ഉത്സവാഘോഷത്തിലെ ഗാനമേളയില്‍ ഗണഗീതം പാടിയതില്‍ ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നടപടി. ക്ഷേത്ര പരിസരത്ത് ആർഎസ്‌എസിൻ്റെ കൊടിയും തോരണങ്ങളും കെട്ടിയെന്ന പരാതിയില്‍ കൊട്ടാരക്കര ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തുന്നതിനിടെയാണ് ഗാനമേളയില്‍ ഗണഗീതം പാടിയത്. ഇത് ബോധപൂർവ്വം ചെയ്തതെന്നാണ് ദേവസ്വം ബോർഡിൻ്റ വിലയിരുത്തല്‍. ക്ഷേത്രപരിസരം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചെന്ന നാട്ടുകാരൻ്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix