Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

നാഗ്പൂരിലെ അലുമിനിയം ഫോയിൽ ഫാക്ടറിയിൽ സ്ഫോടനം: അഞ്ച് മരണം, എട്ടുപേർക്ക് പരിക്ക്

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഉമ്രേദിലുള്ള അലുമിനിയം ഫോയില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. പോളിഷിങ് ട്യൂബിംഗ് യൂണിറ്റിൽ ഉണ്ടായ സ്ഫോടനത്തിലാണ് മരണങ്ങളും പരുക്കുകളും സംഭവിച്ചത്. രണ്ടുപേർ ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരിക്കുകയും, കാണാതായിരുന്ന മൂന്ന് പേരുടെ മരണം പിന്നീട് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. സംഭവത്തിൽ ആകെ എട്ടുപേർക്ക് പരിക്കേറ്റതായി നാഗ്പൂർ റൂറൽ എസ്.പി ഹർഷ് പോദ്ദാർ പറഞ്ഞു. പരിക്കേറ്റവരെ നാഗ്പൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സ്ഫോടനസമയത്ത് ഫാക്ടറിയിൽ 87 പേർ ജോലി ചെയ്യുകയായിരുന്നു. പോളിഷിങ് ട്യൂബിംഗ് യൂണിറ്റിലായിരുന്നു സ്ഫോടനം […]
Read more

മുഷിദാബാദ് സംഘർഷം: കേന്ദ്രസേനയെ വിന്യസിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായ പശ്ചിമ ബംഗാളിലെ മുർഷിദാബാദില്‍ ഹൈക്കോടതി ഇടപെടല്‍. ജില്ലയില്‍ കേന്ദ്ര സേനയെ വിന്യസിക്കാൻ കൊല്‍ക്കത്ത ഹൈക്കോടതിയുടെ സ്‌പെഷ്യല്‍ ബെഞ്ച് ഉത്തരവിട്ടു. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഹരജിയിലാണ് ഉത്തരവ്. വഖഫ് ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തില്‍ മൂന്നുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ടുപേർ സംഘർഷത്തിലും ഒരാള്‍ വെടിവെപ്പിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അഡീഷണല്‍ ഡയറക്ടർ ജനറല്‍ ജാവേദ് ഷമീം പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് 118 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read more

ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒരു കുടുബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു .തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം.അപകടസമയം ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ക്രെയിനുകളും മറ്റ് ഹെവി മെഷിനറികളും ഉപയോഗിച്ചാണ് നദിയില്‍ നിന്ന് കാര്‍ പുറത്തെടുത്തത്. അപകട കാരണം വ്യക്തമല്ല.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
Read more

എറണാകുളത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

എറണാകുളം: മഞ്ഞുമ്മല്‍ ചക്യാടം കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു.ഇടുക്കി നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ ബിപിൻ (26), അഭിജിത്ത് (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ആറംഗ സംഘമാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ അഭിജിത്ത് മുങ്ങി താഴുന്നത് കണ്ട നീന്തല്‍ വശമുള്ള ബിപിൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരും താഴ്ന്നു പോയി. മറ്റുള്ളവർ സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചു. പിന്നീട് ഏലൂരില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് കടവിന് സമീപത്ത് നിന്ന് […]
Read more

കാനഡയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കാറിനുള്ളിൽ; മരിച്ച് മലയാറ്റൂർ സ്വദേശി

ഒട്ടാവ: കാനഡയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണി ആണ് മരിച്ചത്.കാറിനുള്ളില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ജിപിഎസ് സംവിധാനമുള്ള വാഹനം അടക്കമാണു കഴിഞ്ഞ 5 മുതല്‍ കാണാതായത്.12 വര്‍ഷമായി ഫിന്റോ കാനഡയില്‍ ജോലി ചെയ്യുന്നു. 6 മാസമായി ഭാര്യയും 2 കുട്ടികളും കൂടെയുണ്ട്. മൊബൈല്‍ ഫോണ്‍ വീട്ടിലുണ്ട്. ഫിന്റോ ആന്റണിയെ കാണാനില്ലെന്നു കാനഡ പൊലീസാണു റിപ്പോര്‍ട്ട് ചെയ്തത്. കാണാതായ വാര്‍ത്ത ബുധനാഴ്ച കാനഡ പൊലീസ് പത്രങ്ങളില്‍ നല്‍കിയിരുന്നു. നീലീശ്വരം […]
Read more

സംസ്ഥാനത്ത് അതി ശക്തമായ മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര […]
Read more

ഐപിഎൽ; ചെന്നൈക്ക് വീണ്ടും തോൽവി

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി. കൊൽക്കത്താ നൈറ്റ് റൈഡേഴ്സിനെതിരേയാണ് ചെന്നൈയുടെ തോൽവി. എട്ട് വിക്കറ്റ് ജയമാണ് കെ കെ ആർ നേടിയത്. 104 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 59 പന്ത് ബാക്കി നിൽക്കേ അനായാസമായി വിജയത്തിലെത്തി. മിന്നുന്ന തുടക്കം നൽകി ക്വന്റൺ ഡി കോക്കും സുനിൽ നരേയ്നും പുറത്തായെങ്കിലും 10.1 ഓവറിൽ ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം കെകെആ‌ർ മറികടന്നു. സുനിൽ നരേയ്ൻ 18 പന്തിൽ 44 റൺസെടുത്തപ്പോൾ ഡി കോക്ക് 16 […]
Read more

കുപ്പി വലിച്ചെറിഞ്ഞ സംഭവം; അഭിഭാഷകർക്കെതിരെ പരാതിയുമായി മഹാരാജാസ് കോളേജ്

കൊച്ചി: മഹാരാജാസ് കോളേജിലേയ്ക്ക് കുപ്പി വലിച്ചെറിഞ്ഞ സംഭവത്തിൽ അഭിഭാഷകർക്കെതിരെ പരാതിയുമായി കോളേജ് പ്രിൻസിപ്പൽ. സെന്‍ട്രല്‍ പൊലീസിലാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. കുപ്പിയെറിഞ്ഞതിനെ തുടര്‍ന്ന് ചില്ലുകള്‍ തെറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായാണ് പരാതിയില്‍ പറയുന്നത്. ഇന്നലെയായിരുന്നു മഹാരാജാസ് കോളേജിന് മുന്നിൽ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടിയത്. ജില്ലാ കോടതി സമുച്ചയത്തിൽ നടന്ന അഭിഭാഷകരുടെ വാർഷിക പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെ കടന്നു കയറിയ വിദ്യാർത്ഥികൾ അക്രമം നടത്തിയെന്നാണ് അഭിഭാഷകരുടെ ആരോപണം.
Read more

സ്ത്രീ വിരുദ്ധ പരാമർശം: തമിഴ്‌നാട് മന്ത്രി കെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കംചെയ്തു

ചെന്നൈ: തമിഴ്‌നാട് മന്ത്രി കെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കംചെയ്തു..സ്ത്രീകളെയും ശൈവരെയും വൈഷ്ണവരെയും കുറിച്ച്‌ പൊതുപരിപാടിയില്‍ മോശം പരാമർശം നടത്തിയതിന്റെ പേരിലാണ് നടപടി. ഡിഎംകെ നിയമസഭാംഗം കെ കനിമൊഴിയും പൊൻമുടിയുടെ പരാമർശത്തില്‍ വിമർശനം അറിയിച്ചിരുന്നു. ‘പൊൻമുടിയുടെ സമീപകാല പ്രസംഗം അംഗീകരിക്കാനാവില്ല. കാരണം എന്തുതന്നെയായാലും, അത്തരം അശ്ലീല പരാമർശങ്ങള്‍ അപലപനീയമാണ്’, കനിമൊഴി എക്‌സില്‍ പറഞ്ഞു. എന്നാല്‍, സ്ഥാനത്തുന്ന് മന്ത്രിയെ നീക്കിയത് ഏത് സാഹചര്യത്തിലാണെന്ന് സ്റ്റാലില്‍ വ്യക്തമാക്കിയിട്ടില്ല. പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് […]
Read more

കെട്ടിട ലൈസന്‍സിന് കൈക്കൂലി; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കെട്ടിടത്തിന് ലൈസന്‍സ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.തൃക്കാക്കര നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിതീഷ് റോയിയെയാണ് അന്വേഷണ വിധേയമായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി 8000 രൂപയാണ് വാങ്ങിയത്. തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് മുന്നില്‍ പണം വാങ്ങിയതായി സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് വിവാദമായതോടെ ഗൂഗിള്‍ പേ വഴി കെട്ടിട ഉടമയ്ക്ക് പണം തിരികെ കൊടുക്കുകയും ചെയ്ത് തടിയൂരുകയും ചെയ്തിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix