Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

പാലക്കാട് ബിജെപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

പാലക്കാട്: ബിജെപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ പോലീസും പ്രവർത്തകരും തമ്മില്‍ സംഘർഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ബിജെപി നേതാക്കള്‍ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരേയുള്ള പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. പോലീസ് പ്രവർത്തകരെ അകാരണമായി മർദിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു. ഇതിനുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍, സന്ദീപ് വാര്യർ തുടങ്ങിയ നേതാക്കള്‍ കുത്തിയിരുന്ന് പോലീസിനെതിരേ പ്രതിഷേധിച്ചു. പോലീസ് പ്രവർത്തകരെ മർദിച്ചെന്നും തന്റെ മുഖം അടിച്ചുപൊട്ടിക്കുമെന്ന് ഒരു എസ്‌ഐ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ […]
Read more

കരുനാഗപ്പള്ളിയിൽ രണ്ട് മക്കളെ തീകൊളുത്തി അമ്മയും ജീവനൊടുക്കി

കൊല്ലം: രണ്ട് മക്കളെയും തീകൊളുത്തിയ ശേഷം അമ്മയും ആത്മഹത്യ ചെയ്തു. കുലശേഖരപുരം കൊച്ചുമാമൂടിന് സമീപം വാടയ്ക്ക് താമസിച്ചിരുന്ന ആദിനാട് സൗത്ത് പുത്തൻവീട്ടിൽ ഗിരീഷ് ആനന്ദന്റെ ഭാര്യ താര ജി കൃഷ്ണ (35), മക്കളായ ഏഴ് വയസുകാരി അനാമിക, ഒന്നര വയസുകാരി ആത്മിക എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആണ് സംഭവം. വീട്ടിൽ തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിൽ ആയിരുന്നു. വീട്ടിനകത്ത് ആളുകൾ ഉണ്ടെന്ന് മനസിലായതോടെ നാട്ടുകാർ ജനൽചില്ലുകൾ തകർത്ത് […]
Read more

തുടർച്ചയായ കാട്ടാന ആക്രമണം; അതിരപ്പിള്ളിയിൽ ജനകീയ ഹർത്താൽ

തൃശൂർ: അതിരപ്പിള്ളിയിൽ ജനകീയ ഹർത്താൽ ഇന്ന്. വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് ഹർത്താൽ.രണ്ടു ദിവസത്തിനിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അടിച്ചിൽ തൊടി ഉന്നതി സ്വദേശി സെബാസ്റ്റ്യൻ , ശാസ്താം പൂവം ഊരിലെ സതീഷ് അംബിക ,എന്നിവരാണ് കൊല്ലപ്പെട്ടത്.മൂന്നുപേരും വനവിഭവങ്ങൾ ശേഖരിക്കാൻ പോയ സമയത്താണ് കാട്ടാന ആക്രമണം നേരിട്ടത്.ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങളിൽ ശാശ്വത പരിഹാരം വേണം എന്നാണ് ആവശ്യം.
Read more

കൊല്ലം പൂരത്തിൽ കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിന്‍റെ ചിത്രം

കൊല്ലം: കൊല്ലം പൂരത്തിൽ കുടമാറ്റത്തിനിടെ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തിയതിൽ വിവാദം. നവോത്ഥാന നായകർക്കൊപ്പം കുടമാറ്റത്തിൽ ആർഎസ്എസ് നേതാവിന്‍റെ ചിത്രം ഉയർത്തിയതാണ് വിവാദത്തിന് തിരി കൊളുത്തിയത്. പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് ആർഎസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയർത്തിയത്. ഉത്സവ ചടങ്ങുകളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് നടപടി. കുടമാറ്റത്തിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ അടക്കം ഉയർത്തിയിരുന്നു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തോടനുബന്ധിച്ചുള്ള കൊല്ലം പൂരത്തിന്‍റെ ഭാഗമായുള്ള കുടമാറ്റം കാണാൻ പതിനായിരങ്ങളാണ് […]
Read more

നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനുമെതിരായ ഇഡി നീക്കത്തിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ ഇഡിയുടെ നടപടിയിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. രാജ്യത്തെ ഇഡി ഓഫീസുകള്‍ക്ക് മുന്നിലേക്ക് കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. നാഷണൽ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. പ്രതിപക്ഷ ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ സോണിയക്കും രാഹുലിനുമെതിരെ ഇന്നലെയാണ് ഇഡി […]
Read more

മുണ്ടക്കൈ- ചൂരൽമല ദുരന്ത ബാധിതർ പ്രതിസന്ധിയിൽ

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്ക് നൽകുമെന്നറിയിച്ച കിറ്റും ദിവസ വേതനവും പ്രഖ്യാപനത്തിലൊതുങ്ങി. ഫെബ്രുവരി 27നാണ് നിർത്തിവെച്ചിരുന്ന കിറ്റും ദിവസ വേതനവും പുനസ്ഥാപിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയത്. ഒന്നര മാസം പിന്നിടുമ്പോഴും ഒന്നും നടപ്പായില്ല. സർക്കാർ പ്രഖ്യാപനം കാത്തിരുന്ന ദുരന്തബാധിതരും പ്രതിസന്ധിയിലായി.ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം വാടക വീടുകളിലേക്ക് മാറിയ കുടുംബങ്ങൾക്കാണ് സർക്കാർ സൗജന്യമായി കിറ്റും കുടുംബത്തിലെ രണ്ട് പേർക്ക് 300 രൂപ വീതം ദിവസ വേതനവും സഹായമായി നൽകിയത്. ദുരന്തത്തിന്റെ ആഘാതത്തിൽ മറ്റിടങ്ങളിലേക്ക് മാറിയവർക്ക് ഏറെ ആശ്വാസകരമായിരുന്നു സർക്കാർ […]
Read more

പന്തളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിച്ച്‌ യുവാവ് മരിച്ചു

പത്തനംതിട്ട: പന്തളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിടിച്ച്‌ യുവാവ് മരിച്ചു. പന്തളം കുരമ്പാല, പെരുമ്പുളിക്കല്‍, വാലയ്യത്ത് സൂര്യയാലത്തില്‍ സുരേഷ് കുമാറിന്റെ മകൻ സൂരജ് എസ് (25) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 7.45ന് പെരുമ്പുളിക്കല്‍ എൻ.എസ്.എസ് പോളിടെക്നിക് ഗ്രൗണ്ടില്‍ ഫുട്ബാള്‍ കളിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. വിസിറ്റിങ് വിസക്ക് വിദേശത്ത് പോയിട്ട് ഒരു മാസം മുമ്പാണ് മടങ്ങിയെത്തിയത്. ശ്രീലേഖയാണ് മാതാവ്. ഒരു സഹോദരിയുണ്ട്. പന്തളം പൊലീസ് തുടർ നടപടികള്‍ സ്വീകരിച്ചു.
Read more

കൊല്ലം കരുനാ​ഗപ്പള്ളിയിൽ ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്ക് പിന്നാലെ കുഞ്ഞുങ്ങളും മരിച്ചു

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്ക് പിന്നാലെ 2 പെൺകുഞ്ഞുങ്ങളും മരിച്ചു. ഒന്നര വയസുകാരി അനാമികയും ആത്മിക(6) ആണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹ​ത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ വൈകിട്ടോടെയാണ് അമ്മ താര മരിച്ചത്. കുഞ്ഞുങ്ങൾ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയത്. ആറും ഒന്നരയും വയസുള്ള പെൺമക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു.
Read more

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ഇനി നാലുനാൾ; സമരം കടുപ്പിച്ച് സിപിഓ റാങ്ക് ഹോൾഡേഴ്‌സ്

തിരുവനന്തപുരം: കാലാവധി അവസാനിക്കുന്നതിന് മുന്‍പ് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിച്ച് വനിത സിപിഒ റാങ്ക് ഹോൾഡേഴ്‌സ്. സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ചയിലേക്ക് കടന്നു. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് ഉദ്യോഗാർഥികൾ പ്രതീക്ഷിക്കുന്നത്. സമരം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗമാണിത്. ഇവരുടെ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രിൽ 19ന് അവസാനിക്കും.സപ്ലിമെൻ്ററി ലിസ്റ്റിലടക്കം 967 പേർ ഉൾപ്പെട്ടിരിക്കുന്ന ലിസ്റ്റിൽ 30 ശതമാനത്തിൽ […]
Read more

വിളിച്ചപ്പോള്‍ അടുത്തുവന്നില്ല; വളര്‍ത്തു നായയെ വെട്ടിപരിക്കേല്‍പ്പിച്ചു

ഇടുക്കി: തൊടുപുഴയില്‍ വളര്‍ത്തുനായയെ ഉടമ വെട്ടി പരിക്കേല്‍പ്പിച്ചു. ശരീരമാകെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം നായയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പോലിസ് കേസെടുത്തു. ഷൈജു മദ്യപിച്ചിരിക്കുമ്പോള്‍ നായയെ വിളിച്ചെന്നും നായ വന്നില്ലെന്നും തുടര്‍ന്ന് വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix