Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ തീപിടിത്തം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ലഖ്‌നൗവിലെ ലോക്ബന്ധു ആശുപത്രിയില്‍ വന്‍ തീപിടിത്തം. അപകടത്തെ തുടര്‍ന്ന് ഇരുന്നൂറോളം രോഗികളെയും ജീവനക്കാരെയും ആശുപത്രിയില്‍ നിന്നും മാറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അപകട വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി.ആശുപത്രിയുടെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പുക ഉയരുന്നത് കണ്ടതോടെ ആശുപത്രി ജീവനക്കാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഗുരുതരമായ അവസ്ഥയില്‍ കഴിയുന്ന രോഗികളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.ഉടനടി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. […]
Read more

മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു

ക്വാലാലംപൂർ: മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി (85)അന്തരിച്ചു. ക്വാലാലംപൂരിലെ നാഷണല്‍ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.മുൻ ആരോഗ്യ മന്ത്രിയും അദ്ദേഹത്തിന്റെ മരുമകനുമായ ഖൈരി ജമാലുദ്ദീനാണ്‌ മരണ വാർത്ത പങ്കുവെച്ചത്‌. ഞായറാഴ്ച അബ്ദുള്ളയെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നാഷണല്‍ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചതെന്നും ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയില്‍ അറിയിച്ചു.അബ്ദുള്ള അഹമ്മദ് ബദവി 2003 ലാണ്‌ മലേഷ്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 22 വർഷത്തെ ഭരണത്തിന് ശേഷം മഹാതിർ മുഹമ്മദ് […]
Read more

വിഷുക്കണി കണ്ടുണർന്ന് മലയാളികൾ; നാടെങ്ങും ആഘോഷം

കൊച്ചി: കാർഷിക സമൃദ്ധിയുടെ ഓർമകളുമായി ഏവരും ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നൽകിയും നാടെങ്ങും ഉത്സവലഹരിയിലാണ്. വിഷുപ്പുലരിയിൽ ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും വൻ തിരക്ക് അനുഭവപ്പെട്ടു.കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു. മലയാളികളുടെ പ്രധാന ആഘോഷത്തെ പടക്കങ്ങൾ പൊട്ടിച്ചാണ് നാട് വരവേറ്റത്. വിഷുക്കണി കണ്ടുണർന്ന്, വിഷുക്കൈനീട്ടം നൽകി, വിഷുക്കോടിയും ധരിച്ച് മറ്റൊരു വിഷുദിനത്തെ വരവേൽക്കുകയാണ് കുടുംബങ്ങൾ. ഒട്ടുരുളിയില്‍ നിറച്ചുവച്ച ഫല – ധാന്യങ്ങള്‍, കത്തിച്ചുവെച്ച നിലവിളക്ക്, കണിവെള്ളരി, കണിക്കൊന്ന,കോടിമുണ്ട്, കൈനീട്ടം തുടങ്ങി […]
Read more

ഇടുക്കി ബോഡിമെട്ടിന് സമീപം അപകടത്തിൽപ്പെട്ട വാഹനത്തിന് തീ പിടിച്ചു

ഇടുക്കി: ഇടുക്കി ബോഡിമെട്ടിന് സമീപം വാഹനാപകടം. എക്സൈസ് ചെക്പോസ്റ്റിനു സമീപനം നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വാഹനത്തില്‍ തീ ആളിപടര്‍ന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബാംഗ്ലൂര്‍ നിവാസികളായ നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
Read more

പടക്ക നിര്‍മാണശാലയിൽ തീപിടിത്തം; എട്ട് തൊഴിലാളികള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്കേറ്റ

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ അനകപ്പള്ളി ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു.ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്. അതിവേഗ വൈദ്യസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉത്തരവിട്ടിട്ടുണ്ട്. സംഭവസമയത്ത് ഏകദേശം പതിനഞ്ച് തൊഴിലാളികള്‍ യൂണിറ്റില്‍ ഉണ്ടായിരുന്നു. ഒരുപാട് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുന്നതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അനിത പറഞ്ഞു.
Read more

റോയല്‍സ് പോരില്‍ ബെംഗളൂരുവിന് ഒൻപത് വിക്കറ്റ് ജയം

ജയ്പൂർ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് തകർപ്പൻ ജയം. രാജസ്ഥാൻ ഉയർത്തിയ 174 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ അനായാസം മറികടന്നു. ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ട്, വിരാട് കൊഹ്ലി എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളാണ് ജയം എളുപ്പമാക്കിയത്. ആറ് മത്സരങ്ങളില്‍ നിന്ന് രാജസ്ഥാന്റെ നാലാമത്തെ തോല്‍വിയാണ് ഇന്നത്തേത്. 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് സ്‌ഫോടനാത്മകമായ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത് 8.4 ഓവറില്‍ 92 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് ആദ്യ […]
Read more

പെരുമ്പാവൂരിൽ നഗരത്തിൽ കഞ്ചാവ് ചെടി

കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി. എംസി റോഡില്‍ നിന്ന് ടൗണ്‍ഹാളിലേക്ക് പോകുന്ന ഇടവഴിക്ക് സമീപം ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. 47 സെന്‍റീ മീറ്റര്‍ ഉയരമുളള ചെടിയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.ചെടി നട്ടുവളര്‍ത്തിയവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു.
Read more

വയനാട് പുനരധിവാസം: ടൗൺഷിപ്പ് ഭൂമിയിൽ നെൽസൺ എസ്റ്റേറ്റ് ജീവനക്കാരുടെ സമരം ഇന്നുമുതൽ

കൽപ്പറ്റ: വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതർക്കായി മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ പ്രതിഷേധമുയരുന്നു. നെൽസൺ എസ്റ്റേറ്റിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് ഇന്ന് മുതൽ പ്രതിഷേധ സമരം ആരംഭിക്കുന്നത്. കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാതെ നിർമാണം അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ശനിയാഴ്ച മുതൽ ആയിരുന്നു നെൽസൺ എസ്റ്റേറ്റ് ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ചാണ് എൽസ്റ്റൺ […]
Read more

ഇന്ന് ഓശാന ഞായ‍‍ര്‍; യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശന സ്മരണകളിൽ വിശ്വാസികൾ

കൊച്ചി: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആഘോഷിക്കും. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിനൊപ്പം അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുന്നാളിന്റെയും ഓർമ്മ പുതുക്കുന്ന വേളയാണിത്. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേ​റ്റതിനെ അനുസ്മരിച്ച്,​ ദേവാലയങ്ങളിൽ ഇന്ന് കുരുത്തോല ഘോഷയാത്രയും ദിവ്യബലിയും നടക്കും. തിങ്കൾ മുതൽ ബുധൻ വരെ ധ്യാനത്തോടനുബന്ധിച്ച് ദേവാലയങ്ങളിൽ പുരോഹിതർ ബൈബിൾ സന്ദേശം നൽകി ദിവ്യബലി അർപ്പിക്കും. […]
Read more

കണ്ണൂരിൽ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 20 ഓളം പേർക്ക് പരുക്കേറ്റു

കണ്ണൂർ: കണ്ണൂർകൊയ്യത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മർക്കസ് സ്കൂളിൻറെ ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. വിദ്യാർത്ഥികള്‍ക്കടക്കം 20 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വളവില്‍ വച്ച്‌ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. മരത്തില്‍ തടഞ്ഞു നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. 28 വിദ്യാർത്ഥികളും 4 മുതിർന്നയാളുകളുമാണ് ബസിലുണ്ടായിരുന്നത്. മർക്കസിലെ അധ്യാപകന്റെ മകൻറെ വിവാഹ സല്‍ക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം. പരുക്കേറ്റവരുടെ ആരുടെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix