Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണൂരിൽ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; 20 ഓളം പേർക്ക് പരുക്കേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: കണ്ണൂർകൊയ്യത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മർക്കസ് സ്കൂളിൻറെ ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. വിദ്യാർത്ഥികള്‍ക്കടക്കം 20 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വളവില്‍ വച്ച്‌ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. മരത്തില്‍ തടഞ്ഞു നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. 28 വിദ്യാർത്ഥികളും 4 മുതിർന്നയാളുകളുമാണ് ബസിലുണ്ടായിരുന്നത്. മർക്കസിലെ അധ്യാപകന്റെ മകൻറെ വിവാഹ സല്‍ക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലില്‍ താമസിക്കുന്നവരാണ് ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം. പരുക്കേറ്റവരുടെ ആരുടെയും നില ഗുരുതരമല്ല.

Recent News

Advertisement
WhiteswanTV Footer