Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

അമ്പനാറില്‍ ആദിവാസി സ്ത്രീ മരിച്ച നിലയില്‍; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

കൊല്ലം: കൊല്ലം അമ്പനാറില്‍ ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മാമ്പഴത്തറ സ്വദേശി രാജമ്മ ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തിനൊപ്പം വനവിഭവം ശേഖരിക്കാൻ പോയതായിരുന്നു രാജമ്മ. രാജമ്മയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലാണ്. വനം വകുപ്പും പോലീസും സ്ഥലത്ത് പരിശോധന നടത്തി.
Read more

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉടൻ; ആര്യടനെ തന്നെ ഉറപ്പിച്ച് യുഡിഎഫ്

മലപ്പുറം: ദിവസങ്ങള്‍ക്കകം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായതോടെരാഷ്ട്രിയ കേരളത്തിന്റെ കണ്ണും കാതും നിലമ്പൂരിലേക്ക്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് മുന്നണികള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാക്കുന്നു. രണ്ടാം പിണറായി സര്‍ക്കരിന്റെ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം സിറ്റിങ് സീറ്റ് അതാത് മുന്നണികള്‍ നിലനിര്‍ത്തുകയായിരുന്നു. എതിരാളികളുടെ മണ്ഡലത്തില്‍ അവരെ മലര്‍ത്തിയടിക്കാന്‍ ലഭിക്കുന്ന അവസരമായാണ് യുഡിഎഫ് നിലമ്പൂരിനെ കാണുന്നത്.യുഡിഎഫ് നേടുന്ന വിജയം പിവി അന്‍വറിന്റെ നേട്ടമായി കൂടി വിലയിരുത്തപ്പെടുമെന്നതിനാല്‍ സിപിഎമ്മിനും ഇത് അഭിമാന പോരാട്ടമാണ്. മാസങ്ങള്‍ക്ക് മുന്‍പ് കരിമ്പനകളുടെ നാടായ പാലക്കാട് […]
Read more

ടാർഗറ്റ് തികയ്ക്കാത്തതിന് ജീവനക്കാർക്ക് പീഡനം; ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ച്‌ തൊഴില്‍ വകുപ്പ്

എറണാകുളം: പെരുമ്പാവൂരിൽ മാർക്കറ്റിംഗ് സ്ഥാപനത്തിലെ തൊഴില്‍ പീഡനത്തിന്റെ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ച്‌ തൊഴില്‍ വകുപ്പ്. കെല്‍ട്രോ എന്ന സ്ഥാപനത്തിലാണ് തൊഴില്‍ പീഡനം നടന്നത്. കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിങ്കില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് വില്‍പ്പന നടത്തുന്ന സ്ഥാപനമാണ് കെല്‍ട്രോ. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവിടെയെത്തി പരിശോധന നടത്തി. ടാർഗറ്റ് തികയ്ക്കാത്തതിനാല്‍ ജീവനക്കാർക്ക് നേരെ പീഡനമെന്ന് ആരോപണം. കഴുത്തില്‍ ചങ്ങല കെട്ടി നായ്ക്കളെപ്പോലെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജീവനക്കാരെ നഗ്നരാക്കി മർദിക്കുന്നതു ദൃശ്യങ്ങളില്‍ ഉണ്ട്. വീടുകളില്‍ […]
Read more

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ മുഴുവന്‍ ഇനി എ.സി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ മുഴുവന്‍ എയര്‍ കണ്ടീഷന്‍ ചെയ്യാന്‍ ആലോചന. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ് എ.സിയാക്കാന്‍ എറണാകുളത്തെ സ്വകാര്യ കമ്പനിയുമായി ധാരണയായി. സാങ്കേതികത പരിശോധിച്ച ശേഷമാകും കൂടുതല്‍ ബസുകള്‍ എ.സിയാക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക.55 സീറ്റുകളുള്ള കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസാണ് പരീക്ഷണാടിസ്ഥാനത്തില്‍ എ.സിയിലേക്ക് മാറ്റുന്നത്. എഞ്ചിനില്‍ നിന്നും നേരിട്ട് പവര്‍ എടുക്കുന്നതിനു പകരം ബാറ്ററി ഉപയോഗിച്ചാകും പ്രവര്‍ത്തനം. കാസര്‍ഗോഡ് ഇത്തരത്തില്‍ ഒരു പ്രൈവറ്റ് ബസ് എ.സിയിലേക്ക് മാറ്റി സര്‍വീസ് നടത്തുന്നുണ്ട്.
Read more

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ വീണ്ടും പോക്‌സോ

കണ്ണൂർ: പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും കേസ്. 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പുളിമ്പറമ്പിലെ സ്നേഹ മെർലിനെതിരെയാണ് വീണ്ടും കേസ്. 12കാരിയുടെ സഹോദരനെയും 23കാരിയായ സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കണ്ടെത്തൽ.നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. നേരത്തെ 15കാരൻ ഈ വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ, തന്നെയും ലൈം​ഗികമായി ഉപയോ​ഗിച്ചെന്ന് ആൺകുട്ടി വീട്ടുകാരോട് തുറന്ന് പറയുകയായിരുന്നു. ഇതേ തുട‍ർന്നാണ് തളിപ്പറമ്പ് പൊലീസ് വീണ്ടും യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ […]
Read more

വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ്

തിരുവനന്തപുരം: വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ്. തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ നിന്നാണ് കഞ്ചാവ് പൊതി കിട്ടിയത്. നാല് ഗ്രാം കഞ്ചാവ് അടങ്ങുന്ന പൊതിയാണ് ലഭിച്ചത്. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് പാഴ്സൽ വന്നത്. പാഴ്സൽ ലഭിച്ച ഉടൻ വിദ്യാർഥി കോളേജിലെ ഡിപ്പാർട്ട്മെന്റ് അധികാരിയെ വിവരം അറിയിച്ചു. തുടർന്ന് കോളേജ് അധികൃതർ ശ്രീകാര്യം പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ വിദ്യാർഥിനിക്ക് പങ്കില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
Read more

പേരാമ്പ്രയില്‍ ബസ് ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച്‌ കോളേജ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ബസ് ഡ്രൈവറായ ഇസ്മയിലിൻ്റെ ലൈസൻഡ് ആറ് മാസത്തേയ്ക്കാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് മുളിയങ്ങല്‍ സ്വദേശിയായ മുഹമ്മദ് ഷാദില്‍ ബസ് ഇടിച്ച്‌ മരിച്ചത്. ഷാദിലിന്റെ ബൈക്കിനെ ബസ് ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
Read more

കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു

മലപ്പുറം: കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്ബലം സാന്തനം വീട്ടില്‍ പരേതനായ മുരളിധരന്‍റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയാണ്. കുറുവൻപുഴയുടെ കോഴിപ്പാറ കടവില്‍ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികളായ മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമടങ്ങിയ ആറംഗ സംഘം എത്തിയത്. കോഴിപ്പാറ കടവിന് മുകളിലെ കടവില്‍ സന്ദേശ് കുളിക്കാനിറങ്ങി. നീന്തുന്നതിനിടയില്‍ കയത്തില്‍ താഴുകയായിരുന്നു. […]
Read more

പെട്രോളൊഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ കിണറില്‍ തൂങ്ങിമരിച്ചു

പാലക്കാട്‌: ദേഹത്ത് പെട്രോളൊഴിച്ച്‌ കത്തിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ കിണറില്‍ തൂങ്ങിമരിച്ചു. പാലക്കാട്‌ കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് സംഭവം. നടുവട്ടം പറവാടത്ത് വളപ്പില്‍ ഷൈബു (35) ആണ് മരിച്ചത്. പിണങ്ങിപ്പോയ ഭാര്യയെ തിരികെ വിളിക്കാൻ കരിമ്പ പാലക്കപ്പീടികയിലെ ഭാര്യ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആണ് ഷൈബു എത്തുന്നത്.ഭാര്യ കൂടെ വരാൻ തയ്യാറാവാതിരുന്നതോടെ വീടിൻ്റെ മുറ്റത്ത് നിന്ന ഷൈബു കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ തലയിലൂടെ ഒഴിച്ച്‌ സ്വയം തീ കൊളുത്തുകയായിരുന്നു. തീ […]
Read more

തീറ്റ കൊടുക്കുന്നതിനിടെ പോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു

കൊച്ചി: എറണാകുളം ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കശുവിൻ കൂട്ടത്തില്‍ വീട്ടില്‍ കെ എ ബാലകൃഷ്ണൻ (73) ആണ് മരിച്ചത്. തീറ്റ കൊടുക്കുന്നതിനിടെ പോത്ത് ബാലകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix