Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ സുജിത് ദാസിനെ ഇൻഫര്‍മേഷൻ ആന്‍റ് കമ്യൂണിക്കേഷൻ എസ്‌പിയായി നിയമിച്ചു

തിരുവനന്തപുരം: എസ്‌പി സുജിത് ദാസിന് പുതിയ നിയമനം. സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെയാണ് ഇൻഫർമേഷൻ ആൻ്റ് കമ്യൂണിക്കേഷൻ എസ്‌പിയായി അദ്ദേഹത്തെ നിയമിച്ചത്.എഡിജിപി എം.ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും ഫോണിലൂടെ വിമർശിച്ചതിന് സസ്പെൻഷനിലായ അദ്ദേഹത്തെ അന്വേഷണം തീരും മുൻപാണ് തിരിച്ചെടുത്തത്. സസ്പെൻഷൻ ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി തല റിവ്യൂ കമ്മിറ്റി ശുപാർശ നല്‍കിയത്. മലപ്പുറം എസ്‌പി ക്വാർട്ടേർസിലെ മരംമുറി പരാതി പിൻവലിക്കാനാവശ്യപ്പെട്ട് പിവി അൻവറിനെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചപ്പോഴാണ് […]
Read more

2026ൽ ഈ മന്ത്രിമാർ പരാജയപ്പെടും

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് എൽഡിഎഫ് മുന്നണികളെ സംബന്ധിച്ച് അതി നിർണായകമാണ്. ഏതു വിധേനയും തെരഞ്ഞെടുപ്പിൽ വിജയം കണ്ടില്ലെങ്കിൽ പിന്നീട് അങ്ങോട്ട് മുന്നണികളുടെയും പാർട്ടികളുടെയും സ്ഥിതി വളരെയധികം ദയനീയം ആയിരിക്കും. ഒട്ടേറെ ഘടകകക്ഷികൾ ചേർന്ന് മുന്നണികളാണ് കേരളത്തിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളത്. ഇടതുമുന്നണി പരിശോധിച്ചു കഴിഞ്ഞാൽ ഒന്നാം പിണറായി സർക്കാരിന്റെ ഉറക്കത്തിൽ ഉണ്ടായിരുന്ന ഘടകകക്ഷികൾക്ക് പലതും ശക്തി ക്ഷയിച്ചിരിക്കുന്നു. അധികാരം ലക്ഷ്യം വെച്ച് ഇടതുമുന്നണിയിൽ പോയ മാണി കോൺഗ്രസിന്റെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാണ്. കെഎം മാണിയുടെ പാരമ്പര്യവും […]
Read more

ഉമ തോമസിന് പരിക്കേറ്റ സംഭവം: ജിസിഡിഎക്ക് ക്ലീൻ ചിറ്റ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ ജിസിഡിഎക്ക് ക്ലീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്ട്. വേദി ഒരുക്കിയതിൽ മൃദംഗ വിഷന് ഗുരുതര വീഴ്ച സംഭവിച്ചു. പൊലീസിനും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തൽ. കേസിൽ അന്വേഷണം പൂർത്തിയായി. കുറ്റപത്രം പാലാരിവട്ടം പൊലീസ് ഉടൻ സമർപ്പിക്കും.കേസിൽ നടി ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കാനുണ്ട്. മൊഴി ഉടൻ രേഖപ്പെടുത്തും. നൃത്തപരിപാടി സംഘടിപ്പിച്ച മൃദഗ വിഷൻ അധികൃതരാണ് കേസിലെ പ്രതികൾ. മതിയാ സുരക്ഷ ഒരുക്കാത്തെ സ്റ്റേജ് നിർമിച്ചതിനാണ് കേസ് […]
Read more

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും. സ്വകാര്യ സർവകലാശാല, ധനകാര്യ ബില്ലടക്കം പാസാക്കിയാണ് സഭ പിരിയുക. ഇന്നത്തേക്ക് മാറ്റിവെച്ച സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട ഭേദഗതികളും സഭ പരിഗണിക്കും. പൊതുജനങ്ങൾക്ക് പാതയോരങ്ങളിൽ ഒത്തുചേരാനും പ്രചരണ ബോർഡുകൾ സ്ഥാപിക്കാനും നിയമനിർമാണം നടത്തുന്നത് ശ്രദ്ധ ക്ഷണിക്കലായി ഭരണപക്ഷം ഉന്നയിക്കുന്നുണ്ട്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച ജെ.ബി. കോശി കമ്മീഷനുമായി ബന്ധപ്പെട്ട വിഷയവും സഭയിൽ വരും. കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉയർത്തും. മാർച്ച് പത്തിനാണ് നിയമസഭ സമ്മേളനം […]
Read more

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കേസുകളിൽ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ്. പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടർ സർക്കാരിന് അന്തിമ റിപ്പോർട്ട് നൽകി. വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് എന്നിവയിൽ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ടില്‍ പറയുന്നു. സർക്കാർ റിപ്പോർട്ട് അംഗീകരിച്ചാൽ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി വി അൻവറിൻ്റെ ആരോപണങ്ങളിലാണ് വിജിലൻസ് […]
Read more

കോഴിക്കോട്ട് മകൻ അച്ഛനെ കുത്തിക്കൊന്നു; എട്ടുവര്‍ഷം മുൻപ് അമ്മയെ കൊലപ്പെടുത്തിയത് മറ്റൊരു മകൻ

കോഴിക്കോട്: ബാലുശ്ശേരിയില്‍ മാനസിക രോഗിയായ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി. ചനോറ അശോകനാണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ സുബീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വൈകീട്ട് വീട്ടില്‍ ലൈറ്റ് കാണാഞ്ഞതിനെ തുടർന്ന് അയല്‍വാസി വന്നുനോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എട്ട് വർഷം മുമ്പ് അശോകൻ്റെ ഭാര്യയെ മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സുബീഷ് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ അമ്മയെ കൊന്ന മകനും ലഹരിക്കടിമയായിരുന്നു.
Read more

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു

കൊച്ചി: കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥി സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. 2024 ഡിസംബറില്‍ ആയിരുന്നു സംഭവം. ഭയന്ന പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി പീഡന വിവരം സ്കൂളിലെ കൂട്ടുകാരിയോട് പറഞ്ഞതോടെയാണ് ഇതുവഴിയാണ് അധ്യാപകർ വിവരമറിഞ്ഞത്. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി. ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടർന്ന് ചൈല്‍ഡ് ലൈനിന്റെ നിർദേശപ്രകാരം പാലാരിവട്ടം പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെണ്‍കുട്ടിക്ക് തുടർച്ചയായി കൗണ്‍സിലിങ് നല്‍കാനാണ് […]
Read more

പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

ആലപ്പുഴ: ഹരിപ്പാട് പല്ലനയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിങ്കളാഴ്ച‌ വൈകുന്നേരം പല്ലന കുമാരകോടി പാലത്തിന് സമീപത്തെ കടവിലുണ്ടായ അപകടത്തിൽ തോട്ടപ്പള്ളി ഒറ്റപ്പന ആർദ്രം വീട്ടിൽ ജോയിയുടെ മകൻ ആൽബിൻ (14), കരുവാറ്റ സാന്ദ്രാ ജംഗ്ഷൻ പുണർതം വീട്ടിൽ അനീഷിന്റെ മകൻ അഭിമന്യു (14) എന്നിവരാണ് മരിച്ചത്. ആൽബിൻ തോട്ടപ്പള്ളി മലങ്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും അഭിമന്യു കരുവാറ്റ എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ആൽബിനും മൂന്നു സുഹൃത്തുക്കളും ഒന്നിച്ചാണ് പല്ലനയിലെത്തിയത്. അഭിമന്യുവിനൊപ്പം […]
Read more

ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റഗ്രാമില്‍ മെസ്സേജ് അയച്ചതിന് യുവാവിന് ക്രൂരമർദനം

കോട്ടയം: ഗുണ്ടയുടെ പെൺസുഹൃത്തിന് ഇൻസ്റ്റഗ്രാമില്‍ മെസ്സേജ് അയച്ചതിന് യുവാവിന് ക്രൂരമർദനം. അരുക്കുറ്റി പഞ്ചായത്ത് കണിച്ചിക്കാട് ജിബിന് (29) ആണ് മർദനമേറ്റത്. ഗുരുതര പരിക്കേറ്റ ജിബിൻ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതിയായ പ്രഭജിത്, കൂട്ടാളി സെന്തിൽ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് സഹോദരന്‍ ലിബിന്‍ പറഞ്ഞു. ആലപ്പുഴ അരൂക്കുറ്റിയിലായിരുന്നു സംഭവം. യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. മര്‍ദനമേറ്റ ജിബിന്റെ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതമേറ്റു. ഗുരുതര പരിക്കുകളോടെ ജിബിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ […]
Read more

രാജീവ് ചന്ദ്രശേഖറിനെ പ്രസിഡൻ്റാക്കിയത് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ഒരു പരീക്ഷണമെന്ന് ; സി കെ പത്മനാഭൻ

കണ്ണൂർ: രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന പ്രസിഡൻ്റാക്കിയത് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ഒരു പരീക്ഷണമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ പത്മനാഭൻ കണ്ണൂരില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ പ്രസിഡൻ്റായി വന്നതിനെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്ന ഒരാളാണ് താനെന്നും ഇതൊരു പരീക്ഷണം കൂടിയാണന്നും മുൻ സംസ്ഥാന പ്രസിഡൻ്റായ സി കെ പത്മനാഭൻ പറഞ്ഞു. ബി.ജെ.പി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗതരീതിയില്‍ നിന്ന് മാറി ഒരു പരീക്ഷണത്തിനായി ഇറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix