Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ആശമാരുടെ സമരം അവസാനിപ്പിക്കണം; എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുൻപിൽ തുടരുന്ന ആശ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യം. ആശമാരുടെ സമരം സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ മറുപടി നല്‍കി. ആശമാരുടെ ഓണറേറിയം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. സമരം അവസാനിപ്പിക്കുന്നതിനായി സിപിഐയും ആര്‍ജെഡിയും നിലപാടെടുത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.
Read more

പൂജ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട കൂരമ്പാലയിൽa യുവാവിനെ എം.ഡി.എം.എയുമായി ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന നെടുംപറമ്പില്‍ അനി (35) ആണ് കൂരമ്പാലയിലെ മാധവി പലചരക്കു പൂജ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാക്കറ്റുകളാക്കി ആവശ്യക്കാരെ വിളച്ചുവരുത്തി വില്‍ക്കുകയായിരുന്നു. കടയുടമ പ്രദീപിന്റെ ബന്ധുവാണ്. ഇയാളുടെ പക്കല്‍നിന്നും മൂന്ന് ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മാസങ്ങളായി ലഹരി മരുന്ന് കച്ചവടം ചെയ്യുന്നതായി ഇയാള്‍ സമ്മതിച്ചു.രാവിലെ ബന്ധുവിനൊപ്പം കടയിലിരിക്കുന്ന ഇയാള്‍ […]
Read more

കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

കണ്ണൂര്‍: കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കണ്ണൂര്‍ കൈതപ്രത്ത് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. രാധാകൃഷ്ണന്‍ എന്ന 49കാരനാണ് കൊല്ലപ്പെട്ടത്. നിര്‍മ്മാണത്തിലിരിക്കുന്ന വീടിനുള്ളിലാണ് സംഭവം. ഇതേ തുടര്‍ന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് പുറത്തുവരുന്ന വിവരം. പ്രദേശത്ത് നാടന്‍ തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിര്‍മാണ കരാറുകാരനായ സന്തോഷ് ആണ് കസ്റ്റഡിയിലെന്നാണ് വിവരം. കാട്ടുപന്നികളെ വെടിവയ്ക്കുന്ന റസ്‌ക്യൂ സംഘത്തിലെ അംഗമാണ് കസ്റ്റഡിയിലുള്ളതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. […]
Read more

പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

പാലക്കാട്: പാലക്കാട് മണ്ണൂരില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. മണ്ണൂർ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.
Read more

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച്‌ സർക്കാർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ആശ്വാസം. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച്‌ സർക്കാർ ഉത്തരവിറക്കി.ഡിഎ 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. വർധന ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റില്‍ നേരത്തെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു യുജിസി ശമ്പളം ലഭിക്കുന്നവര്‍ക്ക് 4 ശതമാനവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ 34 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി ഡിഎ ഉയരും. ഏപ്രില്‍ മാസം മുതല്‍ ഉയര്‍ത്തിയ ഡിഎ ലഭിച്ചു തുടങ്ങും
Read more

മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിലിന് പാർട്ടിയില്‍ നിന്ന് സസ്പെൻഷൻ

തിരുവനന്തപുര: മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിലിന് പാർട്ടിയില്‍ നിന്ന് സസ്പെൻഷൻ. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.മുൻ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജുവിന്റെ മരണത്തില്‍ നടത്തിയ പ്രതികരണങ്ങളിലാണ് നടപടി. ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം. പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നെന്നായിരുന്നു കെ.ഇ. ഇസ്മായിലിൻ്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് പി. രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടിയില്‍ തിരിച്ചെടുത്തില്ലെന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയോ എന്നറിയില്ലെന്നും ഇസ്മായില്‍ […]
Read more

ആലപ്പുഴയില്‍ യു.കെ പൗരൻ ഹോട്ടൽ അടിച്ചു തകർത്തു

ആലപ്പുഴ: ആലപ്പുഴയില്‍ ഹോട്ടല്‍ യു.കെ പൗരൻ അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തു. യുകെ പൗരനായ ജാക്ക് ബ്ലാക്ക് ബോണാണ് ഹോട്ടലിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ജീവനക്കാരെ കയ്യേറ്റം ചെയ്തത്.ബുധനാഴ്ച രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. കളഞ്ഞു പോയ ഫോണ്‍ തിരികെ വാങ്ങാൻ ഇയാള്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് അക്രമം നടത്തിയത്. തുടർന്ന നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നഷ്ടപരിഹാരമായി ഹോട്ടല്‍ ഉടമ 15000 രൂപ ആവശ്യപ്പെട്ടത് നല്‍കിയതിനാല്‍ യുകെ പൗരനെ ഗോവയിലേക്ക് മടങ്ങാൻ അനുവദിച്ചു. കഴിഞ്ഞ […]
Read more

കണ്ണൂരിൽ എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂർ: എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്. ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ പാൻട്രിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് അക്രമത്തിന് […]
Read more

പാതിവില തട്ടിപ്പ്: ബിജെപി നേതാക്കള്‍ക്കെതിരെ പരാതിക്കാര്‍

കൊച്ചി: പാതിവില തട്ടിപ്പുകേസിൽ ബിജെപി നേതാക്കള്‍ക്കെതിരെ പരാതിക്കാരായ സ്ത്രീകള്‍ രംഗത്ത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍ അടക്കമുള്ള ബിജെപി നേതാക്കളെ വിശ്വാസിച്ചാണ് പണം നല്‍കിയതെന്ന് പരാതിക്കാരായ സ്ത്രീകള്‍ പറയുന്നു. ശ്രീജ, ശ്രീകല, അശ്വതി എന്നിവരുടേതാണ് വെളിപ്പെടുത്തല്‍. ബിജെപി നേതാക്കള്‍ പറ്റിച്ചതായും എ.എന്‍ രാധാകൃഷ്‌നന്‍ അടക്കമുള്ളവര്‍ ഫോണ്‍ എടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നും പരാതിക്കാര്‍ പറയുന്നു.പ്രധാനമന്ത്രിയുടെ പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളില്‍ നിന്ന് പണം വാങ്ങിയതെന്നാണ് പരാതിക്കാരായ സ്ത്രീകള്‍ പറഞ്ഞു. പണം തിരികെ ലഭിക്കാന്‍ പലയിടങ്ങളിലും കയറിയിറങ്ങി. ആകെയുണ്ടായിരുന്ന […]
Read more

വേനൽ മഴയും കാറ്റും ശക്തമാകുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തിൽ വേനൽ മഴയും കാറ്റും ശക്തമാകുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. വേനൽ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇൻഡക്സ് വികരണ തോത് ഉയർന്ന് നിൽക്കുകയാണ്.ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങൾ രാവിലെ 11 മുതൽ 3 വരെയുള്ള വെയിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix