Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

ആർഎസ്‌എസ് പ്രവർത്തകർക്കെതിരേയുള്ള കേസുകള്‍ പിൻവലിക്കണമെന്നഭ്യർഥിച്ച്‌; തുഷാർ ഗാന്ധി

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വഴിതടഞ്ഞു പ്രതിഷേധിച്ച അഞ്ച് ബിജെപി, ആർഎസ്‌എസ് പ്രവർത്തകർക്കെതിരേയുള്ള കേസുകള്‍ പിൻവലിക്കണമെന്നഭ്യർഥിച്ച്‌ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കി.വഴി തടഞ്ഞു പ്രതിഷേധിച്ച ബിജെപി-ആർഎസ്‌എസ് പ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യരുതെന്നും കത്തില്‍ അഭ്യർഥിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിച്ചാണു നടപടി- തുഷാർ ഗാന്ധി പറഞ്ഞു. കഴിഞ്ഞ 12നു നെയ്യാറ്റിൻകരയില്‍ ഗാന്ധിയൻ പി. ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ എത്തുന്നതിനിടെയാണ് തുഷാർ ഗാന്ധിക്കെതിരേ പ്രതിഷേധമുയർന്നത്.
Read more

കോഴിക്കോട് താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. യാസിർ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുറഹിമാന്റെ നില ഗുരുതരമാണ്. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസിർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം.ആക്രമണത്തിന് ശേഷം പ്രതിയ യാസിർ ഒളിവില്‍ പോയതായാണ് വിവരം. യാസിറിന്റെ മർദനത്തെ തുടർന്ന് ഷിബില […]
Read more

പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഇടുക്കി: പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ല സെക്രട്ടറിയായ വണ്ടിപ്പെരിയാ‌ർ സ്വദേശി ഷാൻ അരുവിപ്ലാക്കലാണ് അറസ്റ്റിലായത്.15 വയസുകാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് സ്ഥിരമായി വീട്ടിലെത്താറുണ്ടായിരുന്ന ഷാൻ, മൂന്ന് വർഷം മുൻപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. സ്കൂളിലെ കൗണ്‍സിലിങില്‍ പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് […]
Read more

കടുത്ത വേനല്‍; കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ അഭിഭാഷകര്‍ക്ക് ഇളവ്

കൊച്ചി: വേനല്‍ കടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വസ്ത്രധാരണത്തില്‍ ഇളവ് നല്‍കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കറുത്ത ഗൗണും കോട്ടും ധരിക്കുന്നതിനാണ് ഇളവ്. ചൂട് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോടതി മുറിയില്‍ കറുത്ത ഗൗണും കോട്ടും ധരിച്ച് ഹാജരാകണമെന്ന് നിര്‍ബന്ധിക്കില്ല.ജില്ലാ തലം മുതല്‍ താഴേക്കുള്ള കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ നേരത്തെയുള്ള വസ്ത്രധാരണത്തിന്റെ ഭാഗമായ വെള്ള ഷര്‍ട്ടും കോളര്‍ ബാന്‍ഡും ഉപയോഗിച്ചാല്‍ മതിയാകും. ഇവര്‍ക്ക് കറുത്ത ഗൗണും കോട്ടും ധരിക്കുന്നതില്‍ ഇളവുണ്ട്. […]
Read more

തേജസുമായുള്ള പ്രണയബന്ധത്തിൽ നിന്ന് ഫെബിന്റെ സഹോദരി പിൻമാറി; കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കി പൊലീസ്

കൊല്ലം: കൊല്ലം ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്. കൊല്ലപ്പെട്ട ഫെബിൻ ജോർജിൻ്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറി. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവതിയുടെ അച്ഛൻ ജോർജ് ഗോമസ് […]
Read more

നാഗ്പൂരിൽ സംഘർഷം, നിരോധനാജ്ഞ പുറപ്പെടുവിച്ചു

മഹാരാഷ്ട്രയിലെ സംബാജി നഗറിൽ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നാഗ്പൂരിൽ പ്രകടനം നടത്തിയതിന് പിന്നാലെ പ്രദേശത്ത് സംഘർഷം. നഗരത്തിലെ മഹൽ പ്രദേശത്ത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വൻ സംഘർഷത്തെത്തുടർന്ന് 15 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്കേറ്റു, 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു, 17 പേരെ കസ്റ്റഡിയിലെടുത്തു, നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു.നിരവധി വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ട ഇടങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങൾ […]
Read more

പാലക്കാട് ഒറ്റപ്പാലത്ത് ശിവസേന നേതാവിന് കുത്തേറ്റു

പാലക്കാട്‌: പാലക്കാട് ഒറ്റപ്പാലത്ത് ശിവസേന നേതാവിന് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലത്താണ് സംഭവം. ശിവസേന ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്. പരിക്കേറ്റ വിവേകിനെ ഒറ്റപ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസല്‍ എന്ന വ്യക്തിയാണ് കുത്തി പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ല.
Read more

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു; പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ. കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് […]
Read more

കള്ളിൽ ചുമ മരുന്നിൻ്റെ സാന്നിധ്യം; പാലക്കാട് ചിറ്റൂരിൽ 10 ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കും

പാലക്കാട്: കള്ളിൽ കൃത്രിമം കാണിച്ച ആറു ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കും. പാലക്കാട് ചിറ്റൂർ റേഞ്ചിലെ ഷാപ്പുകളിൽ ചുമ മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കള്ളിന്റെ സാംപിളിൽ ചുമ മരുന്നിൽ ഉപയോഗിക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. പട്ടഞ്ചേരി, പ്ലാച്ചിമട, നവക്കോട്, വിളയോടി, പുതുശ്ശേരി, മോളക്കാട്, മീനാക്ഷിപുരം, ഗോപാലപുരം, കുറ്റിപ്പള്ളം, അഞ്ചുവെള്ളക്കാട്, വേമ്പ്ര ഈസ്റ്റ്, പള്ളിമുക്ക് എന്നീ ഷാപ്പുകളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നേരത്തെ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് […]
Read more

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ പിടിയിൽ

സുൽത്താൻബത്തേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ പിടിയിൽ. പെരുമ്ബാവൂര്‍ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടില്‍ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വിദ്യാര്‍ഥികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകന്‍ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുല്‍ത്താന്‍ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix