Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ മാസ്‌കിന്റെ സപ്പോര്‍ട്ടില്ലാതെ അദ്ദേഹം ശ്വസിക്കാന്‍ തുടങ്ങിയതായി വത്തിക്കാന്‍ അറിയിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂശിത രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച് വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പയുടെ ചിത്രമായിരുന്നു അത്.ഫെബ്രുവരി 14നായിരുന്നു ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ മാര്‍പ്പാപ്പയെ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ പുരോഗതിയുണ്ടെന്നാണ് […]
Read more

ആശ വർക്കർമാരുടെ നിരാഹാര സമരം ഇന്നു മുതൽ

തിരുവനന്തപുരം: ആശ വർക്കർമാർ ഇന്ന് മുതൽ നിരാഹാര സമരം നടത്തും. ആശാ വർക്കേഴ്സ് അസോസിയേഷനും ആരോഗ്യമന്ത്രിയുമായുള്ള രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെയാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. രാവിലെ 11 മണിക്കാണ് അനിശ്ചിതകാല നിരാഹാര സമരം ‌ആരംഭിക്കുക. സമരസമിതി ജനറൽ സെക്രട്ടറി എം.എ. ബിന്ദു, ആശാ പ്രവർത്തകരായ ഷീജ, തങ്കമണി എന്നിവരാണ് ആദ്യം നിരാഹാരം അനുഷ്ഠിക്കുന്ന മൂന്ന് പേർ.സമരം നിർത്തി പോകണമെന്ന് മന്ത്രി പറഞ്ഞുവെന്നാണ് സമരക്കാർ ആരോപിക്കുന്നത്. പുതിയ നിർദേശങ്ങളോ പരിഗണനകളോ ചർച്ചയിൽ ഉണ്ടായില്ല. ഓണറേറിയം കൂട്ടണം എന്നാണ് സർക്കാരിനും […]
Read more

ശംഭു അതിര്‍ത്തിയില്‍ കർഷകർക്ക് നേരെ പൊലീസിന്റെ അപ്രതീക്ഷിത നടപടി; കർഷകരെ ഒഴിപ്പിച്ചു

ചണ്ഡീഗഡ്: പഞ്ചാബ് – ഹരിയാന അതിർത്തിയില്‍ സമരം ചെയ്യുന്ന കർഷകർക്ക് നേരെ പൊലീസിന്റെ അപ്രതീക്ഷിത നടപടി. സമരം ചെയ്യുന്ന കർഷകരെ പഞ്ചാബ് പൊലീസ് ബലംപ്രയോഗിച്ച്‌ നീക്കം ചെയ്തു. അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെയും കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവൻ സിംഗ് പാന്ഥറിനെയും അടക്കം കസ്റ്റഡിയിലെടുത്തു. കർഷകർ കെട്ടിയ ടെന്റുകളും പഞ്ചാബ് പൊലീസ് പൊളിച്ചു നീക്കി. ശംഭു ഖനൗരി അതിർത്തി ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചാബിലെ ആംആദ്മി […]
Read more

റീ എൻട്രി ഗംഭീരമാക്കി ഛേത്രി; അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യയ്ക്ക് 2025 ലെ ജയത്തോടെയുള്ള തുടക്കം

ഷില്ലോങ്: സുനിൽ ഛേത്രിയുടെ മടങ്ങിവരവ് ഗംഭീരമാക്കിയ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മാലദ്വീപിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയം നേടിയത്. ഒരു ജയം പോലുമില്ലാത്ത 2024 കലണ്ടർ വർഷത്തിന് ശേഷമാണ് 2025 ലെ ജയത്തോടെയുള്ള തുടക്കം.ഇന്ത്യയ്ക്ക് വേണ്ടി രാഹുല്‍ ബെക്കെ, ലിസ്റ്റൻ കൊളാക്കോ, സുനില്‍ ഛേത്രി എന്നിവരാണ് ഗോള്‍ നേടിയത്. യഥാക്രമം 34 , 66 , 76 മിനിറ്റുകളിലായിരുന്നു ഗോള്‍. മൂന്നും ഹെഡർ ഗോളുകളായിരുന്നു. അതേ സമയം ഇന്ത്യൻ ടീം നായകനായിരുന്ന സുനില്‍ ഛേത്രി കഴിഞ്ഞ […]
Read more

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ മെഡിക്കൽ കോളേജ് പ്രൊഫസർ അറസ്റ്റിൽ

ഇടുക്കി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസറെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം തൈക്കാട് മാട്ടുക്കട സ്വദേശി രഞ്ജിത് സാനു വാട്സണ്‍ ആണ് അറസ്റ്റിലായത്. ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് രഞ്ജിത് ഇടുക്കി സ്റ്റേഷനില്‍ ഹാജരായത്. അറസ്റ്റിനുശേഷം ജാമ്യത്തില്‍ വിട്ടയച്ചു. 2023ല്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി ഒരുമിച്ച്‌ താമസിച്ച സമയത്ത് പല സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് […]
Read more

ചെങ്ങറ സുരേന്ദ്രനെ സിപിഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊല്ലം: മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ ചെങ്ങറ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. സിപിഐ കൊല്ലം ജില്ലാ കൗൺസിലിൻ്റേതാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കമാണ് സസ്പെൻഡ് ചെയ്തത്. ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. കഴിഞ്ഞ തവണ യോഗത്തിൽ പങ്കെടുത്ത ചെങ്ങറ സുരേന്ദ്രൻ നൽകിയ […]
Read more

യുഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു; കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ ബിജെപി സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കി: തൊടുപുഴ നഗരസഭ ചെയർമാനെതിരായ അവിശ്വാസ പ്രമേയത്തിന് ബിജെപി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ടി.എസ് രാജന്‍, ജിതേഷ്.സി, ജിഷ ബിനു, കവിത വേണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. തൊടുപുഴ നഗരസഭയിലെ എൽഡിഎഫ് ചെയര്‍പേഴ്സണനെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. യുഡിഎഫിനൊപ്പം ബിജെപിയിലെ ഒരു വിഭാഗവും അവിശ്വാസത്തെ പിന്തുണച്ചതോടെ 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. എട്ട് […]
Read more

ആലപ്പുഴയിൽ പിസ്റ്റളും വാളുകളും ഉൾപ്പെടെ ആയുധശേഖരം കണ്ടെത്തി

ആലപ്പുഴ: കുമാരപുരത്ത് പിസ്റ്റളും വാളുകളും ഉൾപ്പെടെ ആയുധശേഖരം കണ്ടെത്തി. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോർ എന്നയാളുടെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കിഷോർ. വിദേശ നിർമിതമായ ഒരു പിസ്റ്റളും 53 വെടിയുണ്ടകളും രണ്ട് വാളും ഒരു മഴുവും സ്റ്റീൽ പൈപ്പുകളുമാണ് കണ്ടെത്തിയത്. 2015 ൽ കാണാതായ രാകേഷ് തിരോധാനമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയിലാണ് കിഷോറിൻ്റെ വീട്ടിൽ നിന്ന് ആയുധ ശേഖരം കണ്ടെത്തിയത്.
Read more

ആവോളം അഭിമാനം; സുനിത വില്യംസിനെയും, ബുച്ച് വില്‍മോറിനെയും നെഞ്ചിലേറ്റി വരവേൽപ്പ്

തികഞ്ഞ അഭിമാനബോധത്തോടെ സുനിത വില്യംസും, ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തി. ഇരുവരെയും ആവേശപൂർവ്വമാണ് ലോകം സ്വീകരിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ളോറിഡന്‍ തീരത്തിന് സമീപം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്തത്. ഏറെ അനിശ്ചിതത്വം നിറഞ്ഞ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിന് പരിസമാപ്തി കുറിച്ച നിമിഷം. തങ്ങളെ വീക്ഷിക്കുന്നവരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് സുനിതയും വില്‍മോറും പേടകത്തിൽ നിന്നും പുറത്തിറങ്ങിയത്. ഇവരെ സ്‌ട്രെച്ചറില്‍ വൈദ്യപരിശോധനയ്ക്ക് മാറ്റി. സുനിതയെയും വില്‍മോറിനെയും കൂടാതെ നിക്ക് […]
Read more

സുനിത വില്യംസിനെയും, ബുച്ച് വില്‍മോറിനെയും വരവേറ്റ് ലോകം; ഇനി 45 ദിവസത്തെ റീഹാബിലിറ്റേഷന്‍

സുനിത വില്യംസിനെയും, ബുച്ച് വില്‍മോറിനെയും വരവേറ്റ് ലോകം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്‌ളോറിഡന്‍ തീരത്തിന് സമീപം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്തത്. അനിശ്ചിതത്വം നിറഞ്ഞ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിന് പരിസമാപ്തി കുറിച്ച നിമിഷം. തങ്ങളെ വീക്ഷിക്കുന്നവരെ അഭിവാദ്യം ചെയ്താണ് സുനിതയും വില്‍മോറും പുറത്തിറങ്ങിയത്. ഇവരെ സ്‌ട്രെച്ചറില്‍ വൈദ്യപരിശോധനയ്ക്ക് മാറ്റി. സുനിതയെയും വില്‍മോറിനെയും കൂടാതെ നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും പേടകത്തിലുണ്ടായിരുന്നു. യാത്രക്കാരില്‍ ആദ്യം പുറത്തെത്തിയത് നിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix