Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whiteswantv

മലയോരവാസികൾക്ക് എതിരായ അധിക്ഷേപരാമർശം ; ഉത്തരാഖണ്ഡ് ധന-പാർലമെന്ററികാര്യ മന്ത്രി രാജിവെച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധന-പാർലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് പ്രേംചന്ദ് അഗര്‍വാള്‍ രാജിക്കത്ത് കൈമാറി. നിയമസഭയില്‍ മലയോര ജനവിഭാഗത്തെ അധിക്ഷേപിച്ച്‌ സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രേംചന്ദിന്‍റെ വിവാദമായ പരാമര്‍ശം.ഫെബ്രുവരി അവസാന ആഴ്ച നടന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിലായിരുന്നു പ്രേംചന്ദ് അഗർവാളിന്റെ വിവാദ പരാമർശം. ഉത്തരഖാണ്ഡ് പഹാഡികള്‍ക്ക് (ഗിരി നിവാസികള്‍ക്ക്) വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നായിരുന്നു മുൻ ധനമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസ് എംഎല്‍എ മദൻ സിങ് ബിഷിത്തുമായി […]
Read more

കോവൂരില്‍ അഴുക്കുചാലില്‍വീണ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോവൂരില്‍ അഴുക്കുചാലില്‍വീണ് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്നു. പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് ശക്തമായ ഒഴുക്ക് ഇവിടെ ഉണ്ടായിരുന്നു.നിറഞ്ഞൊഴുകിയിരുന്ന അഴുക്കുചാലിലേക്ക് റോഡരികില്‍ […]
Read more

കളമശ്ശേരി കഞ്ചാവ് കേസ്: ഇതര സംസ്ഥാന തൊഴിലാളിക്കായി തിരച്ചില്‍ ഊർജിതം

കൊച്ചി: കളമശ്ശേരി പോളിടെക്നിക്കിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. കഞ്ചാവ് പിടികൂടിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയാണ് കോളേജിലേക്ക് നൽകുന്നതിന് കഞ്ചാവ് കൊടുത്തതെന്ന് അറസ്റ്റിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കോളേജിൻ്റെ ആഭ്യന്തര അന്വേഷണവും ഉടൻ ആരംഭിക്കും. വിദ്യാർഥികളിൽ നിന്ന് സമിതി മൊഴി രേഖപ്പെടുത്തും. മൂന്നു വിദ്യാർഥികളെ […]
Read more

ഇടുക്കി വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലിൽ കടുവയിറങ്ങി

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയറിന് സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കൊന്നു. പ്രദേശവാസികളായ നാരായണൻ ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കൊന്നത്. വനം വകുപ്പ് സംഘം സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണെന്നാണ് വിവരം. കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്.
Read more

സംസ്ഥാനത്ത് ഇടിമിന്നലില്‍ വിവിധ സ്ഥലങ്ങളില്‍ അപകടം

പാലക്കാട്‌: സംസ്ഥാനത്ത് ഇടിമിന്നലില്‍ വിവിധ സ്ഥലങ്ങളില്‍ അപകടം. പാലക്കാട് ഇടിമിന്നലേറ്റ് തീപിടുത്തമുണ്ടായി. കൊപ്പം വിളത്തൂരില്‍ മിന്നലേറ്റ് കിടക്ക നിര്‍മ്മാണ കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പാറക്കൽ മൂസയുടെ ഉടമസ്ഥതിയിലുള്ള കിടക്ക നിർമ്മാണ കമ്പനിക്കാണ് തീപിടിച്ചത്. പാലക്കാട് തന്നെ എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഉത്സവത്തിന്റെ ഭാഗമായുള്ള കാളവേലയ്ക്കൊപ്പം വന്നവർക്കാണ് മിന്നലേറ്റത്. പരിക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പൈങ്ങാട്ടുപുറത്തും മിന്നലേറ്റ് സ്‌ക്രാപ് ഗോഡൗണില്‍ […]
Read more

ജാര്‍ഖണ്ഡിൽ മൂന്നു മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗിരിദ് ജില്ലയില്‍ മൂന്ന് മക്കളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി.അഫ്രീന്‍ പര്‍വീന്‍ (12), സൈബ നാസ് (8), സഫാല്‍ അന്‍സാരി (6) എന്നിവരാണ് കൊല്ലപ്പെട്ടത്. 36 കാരനായ സനൗള്‍ അന്‍സാരിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നോമ്പിന് മുന്നോടിയായുള്ള അത്താഴം കഴിക്കേണ്ട സമയത്ത് സനൗളിന്റെ വീട്ടില്‍ ആളനക്കമില്ലാത്തത് ശ്രദ്ധിച്ച അയല്‍വാസികളാണ് വിവരം ആദ്യം അറിഞ്ഞത്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ […]
Read more

ആലപ്പുഴയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

ആലപ്പുഴ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആലപ്പുഴയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.കൊടുപ്പുന്ന സ്വദേശി രാഹുല്‍ (30) ആണ് മരിച്ചത്. പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇടിമിന്നല്‍ ജാഗ്രതാ നിർദേശം ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുൻകരുതല്‍ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ […]
Read more

കണ്ണൂരിൽ വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിലെ ഇരിട്ടിയിൽ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മട്ടന്നൂർ ഉളിയിൽ സ്വദേശി ഫയാസാണ് മരിച്ചത്. ഇയാൾ മാപ്പിളപ്പാട്ട് ഗായകനാണ്. ഇരിട്ടി പുന്നാട് വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇരു കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ കാറില്‍ കുടുങ്ങി പോയ ഫയാസിനെ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Read more

സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ 2000ൽ പരം അപ്രന്റീസ് ഒഴിവുകൾ

കൊച്ചി: സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളായ ഫാക്ട്, കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട്, ഹിന്ദുസ്ഥാൻ യൂണിലിവർ, കെൽട്രോൺ, കെ.എസ്.ഇ.ബി, കണ്ണൂർ എയർപോർട്ട്, അപ്പോളോ ടയേഴ്സ് എന്നിവിടങ്ങളിൽ രണ്ടായിരത്തിൽപരം അപ്രന്റീസ് ട്രെയിനികളുടെ ഒഴിവുകളുണ്ടെന്ന് കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കിഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.പാസ്സായി 5 വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം ലഭിക്കാത്തവർക്കുമാണ് […]
Read more

കരുവന്നൂര്‍ കേസില്‍ കെ.രാധാകൃഷ്ണന് വീണ്ടും ഇ.ഡി സമന്‍സ്‌

കൊച്ചി: കരുവന്നൂര്‍ കേസില്‍ സിപിഎം നേതാവും എംപിയുമായ കെ. രാധാകൃഷ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഡല്‍ഹിയിലെ ഓഫീസില്‍ എത്തണമെന്നാവശ്യപ്പെട്ട് ഇ.ഡി സമന്‍സ് അയച്ചു. ലോക്‌സഭ നടക്കുന്നതിനാലാണ് ഡല്‍ഹിയിലെ ഓഫീസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഹാജരാകണമെന്ന് സമന്‍സില്‍ പറയുന്നു. നേരത്തെ ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി രാധാകൃഷ്ണന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്‍ ഡല്‍ഹിയിലായിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് പുതിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix